മനോരമ പറയുന്ന സ്വപ്ന സുരേഷുമായി ഇടപാട് നടത്തിയ മന്ത്രിപുത്രൻ ഇ പി ജയരാജന്റെ മകനോ ?സോഷ്യൽ മീഡിയയിൽ പറക്കുന്ന ചിത്രത്തിന്റെ ആധികാരികത ഇനിയും ഉറപ്പിക്കാറായിട്ടില്ല ,ചിത്രം സത്യമാണെങ്കിൽ കേരളത്തിൽ രാഷ്ട്രീയ ഭൂകമ്പം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്വപ്ന സുരേഷുമായുള്ള ചിത്രം മന്ത്രി ഇ പി ജയരാജന്റെ മകന്റേത് എന്ന് പ്രചാരണം .ലൈഫ് മിഷനിൽ ഒരു മന്ത്രിപുത്രന് കമ്മീഷൻ കിട്ടി എന്ന് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു .ഇതിനു പിന്നാലെയാണ് ചിത്രം വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത് .മന്ത്രി പുത്രനും സ്വപ്നയും തമ്മിലുള്ള ചില ചിത്രങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു എന്നാണ് വാർത്ത .എന്നാൽ ഈ ചിത്രം മോർഫ് ചെയ്തതാണോ അല്ലയോ എന്നത് സംബന്ധിച്ച സ്ഥിരീകരണം അന്വേഷണ ഏജൻസികൾ നൽകുന്നില്ല .

തലസ്ഥാനത്ത് പ്രമുഖ സിനിമാതാരങ്ങളുടെ ഹോട്ടൽ റൂമിൽ വച്ച് സ്വപ്ന സുരേഷും മന്ത്രിപുത്രനും കണ്ടു എന്നാണ് മനോരമ റിപ്പോർട്ട് .എന്നാൽ അതാരാണെന്ന് റിപ്പോർട്ടിൽ കൃത്യമായി പറയുന്നില്ല .എന്നാൽ ചില സൂചനകൾ റിപ്പോർട്ട് നൽകുന്നുണ്ട് .പിതാവായ മന്ത്രി വിദേശ പര്യടനത്തിന് പോകും മുമ്പായിരുന്നു കൂടിക്കാഴ്ച ,കണ്ണൂരിലെ ഒരു റിസോർട്ടുമായി മന്ത്രിപുത്രന് ബന്ധമുണ്ട് എന്നൊക്കെയുള്ള സൂചനകൾ ആണ് നൽകുന്നത് .

മന്ത്രി ദുബായിലേക്ക് പോകുന്നതിനു മുമ്പ് ഹോട്ടലിൽ സ്വപ്നയും മന്ത്രി പുത്രനും ഇടനിലക്കാരനും ഒത്തു ചേരുകയും കമ്മീഷൻ തുക വീതിച്ചെടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്‌തെന്നാണ് റിപ്പോർട്ട് .ഇടനിലക്കാരന് 30 ലക്ഷം കൊടുക്കാമെന്നായിരുന്നുവത്രെ വാഗ്ദാനം .എന്നാൽ മന്ത്രിപുത്രൻ വാഗ്ദാനം ലംഘിച്ചതിനെ തുടർന്ന് ചിത്രങ്ങൾ പുറത്ത് പോകുക ആയിരുന്നു എന്നാണ് മനോരമ റിപ്പോർട്ട് .

അതേസമയം ലൈഫ് മിഷൻ ഇടപാടിൽ മന്ത്രി ഇ പി ജയരാജന്റെ മകന് പങ്കെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി .മന്ത്രി ഇ പി ജയരാജന്റെ മകൻ ഒരു കോടി കൈപ്പറ്റിയെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു .സിപിഎം ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *