മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ച് ഓക്‌സ്ഫഡ് വാക്‌സിന്‍

ലോകമെമ്പാടും കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലാണ്. മത്സരയോട്ടം തന്നെയാണ് രാജ്യങ്ങള്‍. പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ഇപ്പോഴിതാ കോവിഡിനെതിരെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഓക്‌സ്ഫഡ് വാക്‌സീന്റെ ബ്രിട്ടനിലെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

പരീക്ഷണം തുടരാന്‍ അനുമതി ലഭിച്ചെന്ന് ബ്രിട്ടന്‍ കമ്പനി അസ്ട്രാസെനക അറിയിച്ചു. യുകെയില്‍ വാക്‌സീന്‍ പരീക്ഷിച്ച ഒരാളില്‍ വിപരീതഫലം കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് പരീക്ഷണം നിര്‍ത്തിവച്ചത്.

‘അസ്ട്രാസെനക ഓക്‌സ്‌ഫെഡ് കൊറോണ വൈറസ് വാക്‌സീന്റെ ക്ലിനിക്കല്‍ ട്രയല്‍ പുനരാരംഭിച്ചു. വാക്‌സീന്‍ പരീക്ഷണം സുരക്ഷിതമാണെന്ന യുകെയിലെ മെഡിക്കല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം വീണ്ടും ആരംഭിച്ചത്.

ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. യുകെയില്‍ പരീക്ഷണം നിര്‍ത്തിവച്ചതിനു പിന്നാലെ ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിയിരുന്നു. കോവിഡിനെതിരെ ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ച ഏക വാക്‌സീനാണ് ഓക്‌സ്ഫഡിന്റേത്. യുകെയ്ക്കു പുറമേ, ഓക്‌സ്ഫഡ് വാക്‌സീന്‍ പരീക്ഷിക്കുന്ന യുഎസ്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും പരീക്ഷണം നിര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *