Month: September 2020

  • NEWS

    സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമെന്ന ആരോപണവുമായി ബിജെപി

    മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ആരോപണവുമായി ബിജെപി .സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ ആരോപിച്ചു .മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യണമെന്ന ആവശ്യവും ബിജെപി മുന്നോട്ട് വച്ചു . മുഖ്യമന്ത്രിയുടെ മകൾ സ്വപ്ന സുരേഷുമായി ഫർണിച്ചർ കടയിൽ പോയി കല്യാണ സമ്മാനമായി ഫർണിച്ചർ വാങ്ങിയെന്നു സന്ദീപ് വാര്യർ ആരോപിച്ചു .മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തലേന്നും വിവാഹ ദിനവും ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും സന്ദീപ് വാര്യർ പറഞ്ഞു . മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങൾക്ക് മുമ്പിൽ വെക്കാൻ തയ്യാറാവണം .മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിയിരിക്കുകയാണ് .മനോനില തകർന്ന മുഖ്യമന്ത്രി ഭരിക്കുന്നത് സംസ്ഥാനത്തിന് നല്ലതല്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു .

    Read More »
  • NEWS

    സ്വപ്‌നയ്ക്ക് കഴിവ് പോരാ, പുറത്താക്കാന്‍ നേരത്തെ തീരുമാനിച്ചു: സ്‌പെയിസ് പാര്‍ക്കിന്റെ മിനിറ്റ്‌സ് പുറത്ത്‌

    https://www.youtube.com/watch?v=HUfDbFvs5gA തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നിരവധി തെളിവുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സ്‌പെയിസ് പാര്‍ക്കില്‍ നിന്ന് ലക്ഷ്മിയെ പുറത്താക്കാന്‍ തീരുമാനിച്ചതായ മിനിറ്റ്‌സ് പുറത്ത്. സ്വപ്ന സുരേഷിന്റെ കണ്‍സല്‍റ്റന്‍സി സേവനം അവര്‍ക്കു കഴിവു പോരെന്ന കാരണത്താല്‍ അവസാനിപ്പിക്കണമെന്നു മേയില്‍ നടന്ന സ്‌പേസ് പാര്‍ക്ക് അവലോകന യോഗം ആലോചിച്ചെങ്കിലും നടപ്പായില്ലെന്നു വ്യക്തമാക്കുന്ന മിനിറ്റ്‌സാണ് പുറത്തായിരിക്കുന്നത്. ഐടി സെക്രട്ടറി എം.ശിവശങ്കറും ഉള്‍പ്പെട്ട യോഗത്തില്‍ സ്വപ്നയുടെ ചുമതല, കഴിവ്, സന്നദ്ധത തുടങ്ങിയ കാര്യങ്ങളില്‍ പുനഃപരിശോധന വേണമെന്നും അവര്‍ ഉള്‍പ്പെടുന്ന പിഡബ്ല്യുസി പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് അവസാനിപ്പിക്കണമെന്നും നിര്‍ദേശം വന്നു. തീരുമാനം നടപ്പായില്ലെന്നു മാത്രമല്ല, കണ്‍സല്‍റ്റന്‍സി നീളുകയും ചെയ്തു. ഒടുവില്‍ ജൂലൈയില്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ മാത്രമാണു സ്വപ്നയെ ഐടി വകുപ്പ് കൈവിട്ടത്. കോവിഡ് അനിശ്ചിതത്വവും സ്‌പേസ് പാര്‍ക്കിനു പുതിയ സ്‌പെഷല്‍ ഓഫിസര്‍ വരാനിരിക്കുന്നതുമാണ് നടപടി വൈകാന്‍ കാരണമെന്നാണ് ഇവരുടെ വിശദീകരണം. ശിവശങ്കറിന്റെ ശുപാര്‍ശയില്‍ നിയമിതയായ സ്വപ്നയെ സംബന്ധിച്ച് 7 മാസം കഴിഞ്ഞപ്പോഴേക്കും…

    Read More »
  • LIFE

    ഇരുളുമായി ഫഹദ് ഫാസില്‍

    ഇരുളുമായി ഫഹദ് ഫാസില്‍. സി യു സൂണിന് ശേഷം താരത്തെത്തിന്റെ രണ്ടാമത്തെ സിനിമയായ ഇരുളിന്റെ ചിത്രീകരണം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടിക്കാനം പ്രധാന ലോക്കേഷനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ്. ഫഹദിന് പുറമെ സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജോമോന്‍ ടി. ജോണാണ്. പ്രോജെക്ട് ഡിസൈനര്‍ ബാദുഷ. നിര്‍മാണം ആന്റോജോസഫ് ജോമോന്‍ ടി ജോണ്‍ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.

    Read More »
  • NEWS

    ബാലഭാസ്കർ കേസിൽ നുണ പരിശോധനയില്‍ ഇന്ന് തീരുമാനം

    ബാലഭാസകറിന്റെ അപകടവുമായി ബന്ധപ്പെട്ട് നുണ പരിശോധനയില്‍ ഇന്ന് തീരുമാനം. നുണപരിശോധനയ്ക്ക് വിധേയരാകേണ്ട നാല് പേരോടും ഹാജരായി നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി .പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, അര്‍ജുന്‍, സോബി എന്നിവരെ നപണ പരിശോധനയ്ക്ക് വിധേയരാക്കാനാണ് സിബിഐയുടെ തീരുമാനം. കോടതിയില്‍ ഹാജരാകുന്ന ഇവരോട് നുണ പരിശോധനയ്ക്ക് തയ്യാറാണോ എന്ന് കോടതി ചോദിക്കും. ഇവരുടെ സമ്മതപത്രം എഴുതി വാങ്ങിയതിന് ശേഷമാകും സിബിഐ നടപടികളുമായി മുന്നോട്ട് പോകുക . അതേസമയം, ബാലഭാസ്‌കറിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ സ്റ്റീഫന്‍ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്തും. കേസില്‍ ബാലഭാസ്‌കറിന്റെ അച്ഛന്‍, ഭാര്യ എന്നിവരുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ബാലഭാസ്‌കറിന്റെ മാനേജര്‍മാരായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ കുരുങ്ങിയതോടെ കേസിനു പുതിയ മാനം കൈവന്നു . അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആര് എന്നതിലും ആശയക്കുഴപ്പം ഉണ്ട് .താനല്ല വണ്ടി ഓടിച്ചിരുന്നത് എന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ പറയുന്നത് .എന്നാല്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറയുന്നത് അര്‍ജുന്‍ തന്നെയാണ്…

    Read More »
  • LIFE

    ലക്ഷ്മിക്കായി ഉന്നത ഇടപെടൽ ,മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്ന് റംസിയുടെ കുടുംബം

    സീരിയൽ താരം ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ ഉണ്ടെന്ന ആരോപണവുമായി റംസിയുടെ കുടുംബം .ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്നു റംസിയുടെ പിതാവ് റഹീം വ്യക്തമാക്കി . കേസിൽ ഉന്നതതല അന്വേഷണം വേണം .റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് മുഖ്യപ്രതി ഹാരിസ് മുഹമ്മദിൽ മാത്രം ഒതുക്കാൻ ആണ് ശ്രമം .മരണം നടന്ന് രണ്ട് ആഴ്ച ആവാറായിട്ടും ഒരു പ്രതിയെ മാത്രമാണ് അറസ്റ്റ് ചെയ്തത് .സീരിയൽ താരം ലക്ഷ്മിയെ ചോദ്യം ചെയ്ത് വിട്ടയച്ചു . ഉന്നത ബന്ധം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് റഹീം ആരോപിക്കുന്നു .തെളിവുകൾ ശേഖരിക്കുക ആണെന്ന് മാത്രമാണ് പോലീസ് പറയുന്നത് .നീതി കിട്ടും വരെ പ്രക്ഷോഭ പാതയിൽ ആകുമെന്നും റഹീം പറഞ്ഞു . അന്വേഷണം വൈകിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട് .അന്വേഷണ സംഘത്തിലെ രണ്ട് പേർ ക്വാറന്റൈനിൽ ആണെന്നാണ് പോലീസ് കാരണമായി പറയുന്നത് .അന്വേഷണം തെറ്റായ രീതിയിൽ ആണ് പോകുന്നതെന്നും പിതാവ് ആരോപിച്ചു .ക്രൈം ബ്രാഞ്ച് അന്വേഷണം…

    Read More »
  • LIFE

    സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള അധിക ഭൂമിക്ക് കരമടയ്ക്കാൻ അവസരം ,ഗുണം 6 ലക്ഷം പേർക്ക്

    സംസ്ഥാനത്ത് 55 % വില്ലേജുകളിലെ റിസർവേ നടന്നിട്ടുള്ളൂ .ബാക്കി ഉള്ള 45 % വില്ലേജുകളിലും രാജഭരണ കാലത്തും ബ്രിട്ടീഷ് ഭരണ കാലത്തുമുള്ള റെക്കോർഡുകൾ വച്ചാണ് റവന്യൂ ഭരണം നടക്കുന്നത് .ഈ പശ്ചാത്തലത്തിൽ അളവുകളിൽ പ്രശ്നം കൊണ്ട് ഉടമസ്ഥാവകാശം നൽകാതെ പോയ അധിക ഭൂമിക്ക് കരമടയ്ക്കാൻ അവസരം നൽകി സർക്കാർ ഉത്തരവ് . 6 ലക്ഷത്തോളം പേർക്ക് ഗുണം ലഭിക്കുന്നതാണ് ഉത്തരവ് .1800 കളിലും 1905 വരെയുമുള്ള രേഖകൾ ആണ് പലതും .അന്ന് കോൽ കണക്കും ചങ്ങല കണക്കും ഒക്കെ ആയിരുന്നു ഭൂമിയുടെ വിസ്തൃതിയായി പറഞ്ഞിരുന്നത് .ഇത് ഭൂമിയുടെ വിസ്തൃതി സംബന്ധിച്ച ആധുനിക അളവുകൾ വന്നപ്പോൾ ധാരാളം പാളിച്ചകൾക്ക് കാരണമായി . റീസർവേ നടന്നപ്പോൾ മിക്കവർക്കും ഭൂമിയുടെ അളവിൽ വ്യത്യാസം കണ്ടെത്തി .ചിലർക്ക് കൂടി ചിലർക്ക് കുറഞ്ഞു .1991 ൽ റവന്യൂ ബോർഡ് മെമ്പർ റിസർവ്വേ റെക്കോർഡ് അന്തിമമാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ വേണം പോക്കുവരവും ആധാരം രജിസ്‌ട്രേഷനും നടത്താൻ എന്നും സർക്കുലർ ഇറക്കി…

    Read More »
  • NEWS

    വഞ്ചിക്കപ്പെട്ടു,ആത്മഹത്യാക്കുറിപ്പിൽ ശ്രീകുമാർ എഴുതി വച്ചത് വഞ്ചിച്ചവരുടെ പേരുകൾ

    വഞ്ചിച്ചവരുടെ പേരുകൾ ആത്മഹത്യാ കുറിപ്പിൽ എഴുതി വച്ചാണ് വർക്കലയിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് .വെട്ടൂർ സ്വദേശി ശ്രീകുമാർ ,ഭാര്യ മിനി ,മകൾ അനന്തലക്ഷ്മി എന്നിവരാണ് ആത്മഹത്യ ചെയ്തത് . കരാർ ജോലികൾ ചെയ്തിരുന്ന തന്നെ തിരുമല സ്വദേശി ഉപകരാറുകാരൻ വഞ്ചിച്ചു എന്ന് ശ്രീകുമാർ പറയുന്നു .ഉപകരാറുകാരൻ ജോലികൾ കൃത്യമായി ചെയ്തു തീർക്കാതെ വന്നതോടെ വലിയ തുക വായ്പ എടുക്കേണ്ടി വന്നു .ഇതോടെ കോടികളുടെ ബാധ്യത ഉണ്ടായി എന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു . നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബം ആയിരുന്നു ശ്രീകുമാറിന്റേത് .എന്നാൽ ഇടക്കാലത്ത് സാമ്പത്തിക പ്രതിസന്ധി വന്നു .കടബാധ്യതയെ തുടർന്ന് കുടുംബം നിരാശയിൽ ആയിരുന്നെന്നു അയൽക്കാർ പറയുന്നു . പുലർച്ചെ 3 മണിക്ക് ശേഷമാണ് ശ്രീകുമാറിന്റെ വീട്ടിൽ തീ പടരുന്നത് അയൽവാസികളുടെ ശ്രദ്ധയിൽ പെട്ടത് .ഉടനെ തന്നെ ഫയർ ഫോഴ്സിനെ അറിയിച്ചെങ്കിലും അവരെത്തി തീ അണച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു .

    Read More »
  • LIFE

    സുശാന്തിന്റെ ആരും അറിയാത്ത മുഖം ,രാത്രി പുലരുവോളം നടിമാരുമായി പാർട്ടി ,ഫാം ഹൗസ് മാനേജരുടെ വെളിപ്പെടുത്തൽ

    സെയ്ഫ് അലിഖാന്റെ മകൾ സാറാ അലിഖാനും റിയ ചക്രബർത്തിയും ലോണാവാല ഫാമിൽ സ്ഥിരമായി പാർട്ടി നടത്താറുണ്ടെന്നു വെളിപ്പെടുത്തൽ .സുശാന്ത് സിങ് രാജ്പുത്തിന്റെ ഉടമസ്ഥതയിലുള്ള ലോണാവാല ഫാമിലെ മാനേജർ റായിസ് ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത് .തോണിക്കാരൻ ആയ നാട്ടുകാരൻ ജഗദീഷ് ദാസും ഇത് ശരി വക്കുന്നു . സാറാ അലിഖാനും റിയ ചക്രബർത്തിക്കും പുറമെ ശ്രദ്ധാ കപൂറും മയക്കുമരുന്ന് റാക്കറ്റിലെ കണ്ണി എന്ന് കരുതുന്ന സെയ്ദ് വിളത്രയും ഇവിടെ വരാറുണ്ട് എന്ന് എൻ സി ബിയ്ക്ക് മൊഴി ലഭിച്ചിട്ടുണ്ട് .ഒരു ദ്വീപിലാണ് സുശാന്തിന്റെ ഫാം .രാത്രികളിൽ ഇവിടെ കഞ്ചാവ് അടക്കമുള്ള ലഹരി പദാർത്ഥങ്ങളും മദ്യവും ഉപയോഗിക്കാറുണ്ട് എന്നും ദൃക്‌സാക്ഷികൾ പറയുന്നു . 2018 സെപ്തംബർ മൂതൽ റായിസ് ഫാം ഹൗസിൽ ഉണ്ട് .പാർട്ടികൾക്കായി സ്‌മോക്കിങ് പേപ്പറുകൾ വാങ്ങാറുണ്ടെന്നു റായിസ് പറയുന്നു .ലോക്ഡൗണിനു മുമ്പേ ആഴ്ചയിൽ രണ്ടു തവണയെങ്കിലും സുശാന്ത് നടിമാരുമായി ഇവിടെ എത്താറുണ്ടെന്നു റായിസ് ഓർമ്മിക്കുന്നു . തുടക്കത്തിൽ സാറാ അലിഖാനുമായി…

    Read More »
  • LIFE

    ആറ് വർഷത്തിനിടെ ഉണ്ടായ ഏക വളർച്ച ,മോദിയെ ട്രോളി തരൂർ

    പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ശശി തരൂർ എംപി .ആറു വർഷത്തിനിടയിൽ രാജ്യത്ത് ദൃശ്യമായ ഏക വളർച്ച എന്ന തലക്കെട്ടോടെ മോദിയുടെ താടിയുടെ ഗ്രാഫിക്സ് ചിത്രം പങ്കു വച്ചാണ് തരൂർ മോദിയെ ട്രോളിയത് .”എന്ന് രാവിലെ ലഭിച്ചത് ,അർത്ഥവത്തായിരിക്കുന്നു “എന്ന അടിക്കുറിപ്പും തരൂർ നൽകി . ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്ത സംഭവത്തിലും തരൂർ മോദിയെ വിമർശിച്ചു .പ്രധാനമന്ത്രി വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്നു .പക്ഷെ അഭിപ്രായപ്രകടനത്തിന് വില കൊടുക്കേണ്ടി വന്നവരെ കാണാതെ പോകുന്നു .ഇന്നത്തെ ഇന്ത്യയിൽ പക പോകുന്നത് സ്വന്തം പൗരന്മാർക്ക് എതിരെയാണ് .അല്ലാതെ ഇന്ത്യൻ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന മറ്റു രാജ്യങ്ങൾക്ക് എതിരെ അല്ല – തരൂർ ട്വിറ്ററിൽ കുറിച്ചു.

    Read More »
  • NEWS

    ലീഗ് എംഎൽഎ എം സി ഖമറുദീന്റെ ഫാഷൻ ഗോൾഡ് വെട്ടിച്ചത് 1.41 കോടിയുടെ നികുതി

    നിക്ഷേപ തട്ടിപ്പിനെ തുടർന്ന് പൂട്ടിപ്പോയ ഫാഷൻ ഗോൾഡ് നികുതി വെട്ടിപ്പും നടത്തി .1 കോടി 41 ലക്ഷം രൂപയാണ് ജി എസ് ടി ഇനത്തിൽ ഫാഷൻ ഗോൾഡ് നികുതി ഇനത്തിൽ വെട്ടിച്ചത് .ചെറുവത്തൂരിലെ ന്യൂ ഫാഷൻ ഗോൾഡ്, കാസർകോട്ടെ ഖമർ ഫാഷൻ ഗോൾഡ് ജൂവലറികളിലായി കാസർകോട് എൻഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി കമ്മിഷണർ നടത്തിയ പരിശോധനയിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത് . 2019 ഏപ്രിലിനും നവംബറിനുമിടയിലാണ് ക്രമക്കേട് കണ്ടെത്തിയത് .നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇത്രയും തുക തിരിച്ചു പിടിക്കാൻ നടപടി എടുക്കുകയും ചെയ്തു .കണക്കിൽ പെടാത്ത സ്വർണവും വെള്ളിയും വില്പന നടത്തിയതിലൂടെയാണ് നികുതി വെട്ടിപ്പ് നടത്തിയത് .നികുതിയും പിഴയും പലിശയും ഉൾപ്പെടെ ഖമർ ഫാഷൻ ഗോൾഡ് 84,82,744 രൂപയും ന്യൂ ഫാഷൻ ഗോൾഡ് 57,03,087 രൂപയുമാണ് അടക്കേണ്ടിയിരുന്നത് .ഓഗസ്റ്റ് 30 ആയിരുന്നു നികുതി ഒടുക്കേണ്ടതിന്റെ അവസാന തിയ്യതി .കോവിഡ് പശ്ചാത്തലത്തിൽ ഇത് സെപ്തംബർ വരെ നീട്ടി . മാനേജ്‌മെന്റിനെ കേൾക്കാൻ നികുതി വകുപ്പ് തയ്യാറായിരുന്നു .എന്നാൽ…

    Read More »
Back to top button
error: