Month: September 2020

  • NEWS

    കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ തുടങ്ങി

    കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. വിചാരണക്കായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും കോടതിയില്‍ എത്തി. രഹസ്യ വിചാരണ ആയതിനാല്‍ നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുണ്ട്. ബലാല്‍സംഗത്തിന് ഇരയായ കന്യാസ്ത്രീയുടെ വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്തതായി കേസിലെ സാക്ഷികളെ നോട്ടീസ് നല്‍കി വിളിച്ചു വരുത്തും. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂണ്‍ 27നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം…

    Read More »
  • NEWS

    സ്വപ്നയുമായി ബന്ധമുള്ള രണ്ടാമത്തെ മന്ത്രിയെ തനിക്കറിയാം ,വെടി പൊട്ടിച്ച് ചെന്നിത്തല

    സ്വർണക്കടത്ത് കേസിൽ സ്വപ്‍ന സുരേഷുമായി ബന്ധമുള്ള രണ്ടാമത്തെ മന്ത്രി ആരാണ് ‌ എന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .എന്നാൽ താൻ ആ പേര് പറയില്ല .സർക്കാർ തന്നെ ഇക്കാര്യം വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു . സ്വപ്ന സുരേഷ് ഉൾപ്പെട്ട കേസിൽ ഒരു മന്ത്രിയുടെ കൂടി പേര് ആരോപണമായി ഉയർന്നു വരുന്നുണ്ട് .എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വപ്നയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പുതിയ ആരോപണം .സ്വപ്നയുമായി നിരന്തരം ചാറ്റ് ചെയ്യുന്ന ആളാണ് ഈ മന്ത്രി എന്നാണ് റിപ്പോർട്ട് .മന്ത്രി സ്വപ്നയുടെ ഫ്ലാറ്റിൽ സന്ദർശനം നടത്തിയെന്നും ആരോപണം ഉയർന്നിട്ടുണ്ട് .

    Read More »
  • TRENDING

    ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ചോദ്യ ചെയ്യലിന് ഹാജരായി താരദമ്പതികള്‍

    ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ നടി സഞ്ജന ഗല്‍റാണി, നടി രാഗിണി ദിവ്ദി അടക്കം അറസ്റ്റിലായ സാഹചര്യത്തില്‍ കന്നഡ സിനിമ താരദമ്പതികളായ ദിഗന്തും ഐന്ദ്രിതയുംചോദ്യം ചെയ്യലിന് ഹാജരായി. ബെംഗളൂരു ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 11 മണിയോടെയാണ് ഇവര്‍ എത്തിയത്. കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതിമാരായ ഇവര്‍ 2018ലാണ് വിവാഹിതരായത്. പതിനഞ്ച് വര്‍ഷമായി സിനിമാ മേഖലയിലുള്ള നടനാണ് ദിഗന്ത്. ഐന്ദ്രിത മുപ്പതോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം, നടി രാഗിണി ദ്വിവേദിയടക്കം അഞ്ച് പ്രതികള്‍ നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് 14 ദിവസത്തേക്കാണ് നടി രാഗിണി ദ്വിവേദിയെ മാറ്റിയത്. സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക സെല്ലിലാണ് നടിയെ പാര്‍പ്പിച്ചിരിക്കുന്നത്. സഞ്ജന ഗല്‍റാണിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നടി നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയും. ജാമ്യം നിഷേധിച്ചാല്‍ സഞ്ജനയേയു പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റുമെന്നാണ് അധികൃതര്‍ പറയുന്നത്.

    Read More »
  • LIFE

    ബാലഭാസ്കറുടെ മരണത്തിൽ സത്യം തെളിയാൻ സാഹചര്യം ഒരുങ്ങുന്നു,നുണ പരിശോധനയ്ക്ക് സമ്മതിച്ച് നാലുപേർ

    ബാലഭാസ്കറുടെ മരണത്തിൽ സത്യം തെളിയാൻ സാഹചര്യമൊരുങ്ങുന്നു .ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും തെളിയിക്കാതെ വിട്ട കേസ് ആണ് സി ബി ഐ തുമ്പുണ്ടാക്കുന്നത് . കാർ ഡ്രൈവർ അർജുൻ ,ദൃക്‌സാക്ഷി കലാഭവൻ സോബി ജോർജ് ,ബാലഭാസ്കറിന്റെ സംഗീത ട്രൂപ്പ് മാനേജർ വിഷ്ണു സോമസുന്ദരം ,സുഹൃത്ത് പ്രകാശ് തമ്പി എന്നിവർ നുണ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ചു . തിരുവനതപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നാല് പേരും സമ്മതം എഴുതി നൽകി .നാല് പേരോടും ഫോറൻസിക് ലാബിൽ നുണ പരിശോധനയ്ക്ക് ഹാജരാകാൻ കോടതി നിർദേശിച്ചു .സി ബി ഐ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് . നുണ പരിശോധനയ്ക്ക് വിധേയന്റെ സമ്മതം ആവശ്യമുണ്ടെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആണ് കോടതി നാല് പേരുടെയും സമ്മതം എഴുതി വാങ്ങിയത് .നുണ പരിശോധന ഫലം തെളിവായി ഉപയോഗിക്കാൻ പാടില്ല .എന്നാൽ അന്വേഷണത്തെ നേരായ പാതയിൽ മുന്നോട്ട് നയിക്കാൻ ഇത് ഉപയോഗിക്കാം . ബാലഭാസ്കറിന്റെ പിതാവ്…

    Read More »
  • NEWS

    ഐ.എസ് ഭീകരര്‍ കേരളത്തില്‍ ?

    ക്രൂരതകളുടെ രാജാക്കന്‍മാരുടെ തീവ്രവാദി ഗ്രൂപ്പായ ഐ.എസുകളുടെ കഥ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴിതാ അവര്‍ കേരളത്തിലും സജീവമായി എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐ.എസ്. ഭീകരര്‍ സജീവമായി പ്രവര്‍ത്തിക്കുന്നതെന്ന് എന്‍.ഐ.എ. അന്വേഷണത്തില്‍ കണ്ടെത്തിയതായി കേന്ദ്രആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കി. കേരളം,കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി ഐ.എസ്. ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ഐ.എസ്. സാന്നിധ്യമുള്ളത് കേരളത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ കേസുകളുമായി ബന്ധപ്പെട്ടാണ് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുളള 200 അംഗങ്ങള്‍ വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള അല്‍ ഖ്വയ്ദയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ താലിബാന് കീഴിലാണ് അല്‍ ഖ്വയ്ദ പ്രവര്‍ത്തിക്കുന്നത്. മുന്‍ അല്‍ ഖ്വയ്ദ തലവനായ അസിം ഉമര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഒസാമ ഈ സ്ഥാനത്ത് എത്തിയത്. ഉമറിന്റെ മരണത്തിന് പകരം വീട്ടാനാണ് ഇവര്‍ മേഖലയില്‍…

    Read More »
  • TRENDING

    “ഉദയ ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

    സുരാജ് വെഞ്ഞാറമൂട്, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന “ഉദയ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ,മെഗാ സ്റ്റാര്‍ മമ്മുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. ഡബ്ള്‍യു എം മൂവീസിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലൂടെ നടന്‍ ടിനി ടോം എക്സിക്യൂട്ടീവ് പ്രൊഡ്യുസറായി നിർമ്മാണ രംഗത്തേക്ക് കടക്കുകയാണ്. ധീരജ് ബാല, വിജീഷ് വിശ്വം എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ഛായാഗ്രഹണം-അരുണ്‍ ഭാസ്ക്കര്‍, ഗാനരചന-നിധേഷ് നടേരി,സംഗീതം- ജേക്സ് ബിജോയ്‌, എഡിറ്റിംഗ് സുനിൽ എസ് പിള്ള. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്,കല-നിമേഷ് താനൂര്‍,മേക്കപ്പ്-റോഷന്‍ എന്‍ ജി, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സൗണ്ട് ഡിസെെന്‍-ഗണേഷ് മാരാര്‍, സ്റ്റില്‍സ്-ലിബിസണ്‍ ഗോപി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സജിമോന്‍, പരസ്യക്കല-ഓള്‍ഡ് മോങ്ക്സ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    Read More »
  • LIFE

    യു. എ. ഇയിലെ ഏറ്റവും ഉയരത്തിലുള്ള റെസ്റ്റോറന്റ് അടുത്ത മാസം മുതൽ ജബൽ ജെയ്‌സിൽ

    യു .എ. ഇ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട അവധിക്കാല ടൂറിസ്റ്റ് സ്പോട്ടുകളിൽ ഒന്നായ ജബൽ ജെയ്‌സിൽ മലകൾക്കും കുന്നുകൾക്കും ഒക്കെ മുകളിൽ ദൃശ്യ ചാരുത വെളിവാക്കിക്കൊണ്ടു സമുദ്ര നിരപ്പിനു 1484 മീറ്റർ ഉയരത്തിൽ പുതിയൊരു ഹോട്ടൽ വരുന്നു. യു. എ. യിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ ആണിതെന്ന പ്രത്യേകതയും 1484 ബൈ പ്യുറോ എന്ന ഹോട്ടലാണിതെന്നും റാസ് അൽഖൈമ ഹോസ്പിറ്റാലിറ്റി ഹോൾഡിങ്ങിന്റെ സി.ഇ.ഒ ആയ അലിസൺ ഗ്രിന്നിൽ പറയുന്നു. 1484 ബൈ പ്യുറോ എന്ന ഹോട്ടൽ വരുന്നതോടു കൂടി ജബൽ ജൈസ് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ പ്രാപ്തമാകും. അകാശ സഞ്ചാരവും സാഹസികയാത്രയും മാത്രമല്ല തെളിഞ്ഞ ആകാശ നീലിമയിൽ പർവതങ്ങളുടെ പ്രശാന്തത ആസ്വദിച്ച് കൊണ്ടു രുചി രസക്കൂട്ടുകളുടെ ആസ്വാദനം കൂടിയാകുമ്പോൾ ഇതിലും മികച്ചൊരു അനുഭവവും വേറെവിടെയും സഞ്ചാരികൾക്കു ല ഭിക്കാൻ ഇടയില്ലെന്നദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.വിശേഷിച്ചും സാഹസികത ഇഷ്ട്ടപ്പെടുന്ന സഞ്ചാരികൾക്ക് ഇതൊരു നവ്യ അനുഭവം ആകും. ശുചിത്വത്തിലും സുരക്ഷാ മാനദണ്ഡങ്ങളിലും അന്താരാഷ്ട…

    Read More »
  • TRENDING

    ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി കാന്തി

    എട്ടാമത് ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ചിത്രമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട നീലമ്മയുടെയും മകൾ കാന്തിയുടെയും കഥയാണ് ചിത്രം പറയുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ അതിജീവനം, ആദിവാസി ചൂഷണം എല്ലാം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചെറുത്തുനില്ക്കുന്ന സ്ത്രീ സമൂഹത്തിന്റെ നേർക്കാഴ്ച കൂടിയാണ് കാന്തി. വിവിധ വിഭാഗങ്ങളിൽ, 60 രാജ്യങ്ങളിൽ നിന്നെത്തിയ 460 – ഓളം ചിത്രങ്ങളിൽ നിന്നാണ് മികച്ച ഫീച്ചർ ഫിലിമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടത്. നാമനിർദ്ദേശപ്പട്ടികയിൽ ഉൾപ്പെട്ട ഏക മലയാള ചിത്രവും കാന്തി തന്നെ. കാന്തിയെ കൃഷ്ണ ശ്രീയും നീലമ്മയെ ഷൈലജ പി അമ്പുവും അവതരിപ്പിക്കുന്നത്. കൃഷ്ണശ്രീ , ഷൈലജ പി അമ്പു, സാബു പ്രൗദീൻ, അരുൺ പുനലൂർ, ഡോ. ആസിഫ് ഷാ, പ്രവീൺകുമാർ , വിജയൻ മുഖത്തല, മധുബാലൻ, അനിൽ മുഖത്തല, ബിനി പ്രേംരാജ് തുടങ്ങിയവർ അഭിനയിക്കുന്നു. ബാനർ – സഹസ്രാരാ സിനിമാസ് , നിർമ്മാണം – സന്ദീപ് ആർ, കഥ, സംവിധാനം – അശോക് ആർ നാഥ്…

    Read More »
  • LIFE

    ആശുപത്രി വിടുന്നു, ഏത് ആൾക്കൂട്ടവും വ്യാപന സാധ്യത ഉയർത്തും, തോമസ് ഐസക്കിന്റെ അനുഭവക്കുറിപ്പ്

    മന്ത്രി തോമസ് ഐസക്ക് കോവിഡ് മുക്തനായി ആശുപത്രി വിട്ടു. ഇനി ഏഴ് ദിവസം വീട്ടിൽ ക്വാറന്റൈനിൽ ആകുമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ് – ഇന്നു കോവിഡ് ആശുപത്രി വിടുന്നു. ഇനി 7 ദിവസം വീട്ടിൽ ക്വാറന്റൈൻ. ഇന്നുകാലത്ത് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ്. 6-ാം തീയതിയാണ് ടെസ്റ്റ് ചെയ്തു പോസിറ്റീവായി കണ്ടെത്തിയത്. 10 ദിവസംകൊണ്ട് ഭേദമായി. ആദ്യത്തെ പാഠം നമ്മൾ എല്ലാവരും പാലിക്കേണ്ട അതീവജാഗ്രതയെക്കുറിച്ചാണ്. വെഞ്ഞാറമൂട് രക്തസാക്ഷികളുടെ മൃതദേഹം ഏറ്റുവാങ്ങാൻ പോയത്. അവിടുത്തെ വൈകാരികത ആൾക്കൂട്ടത്തിനിടയിൽ ശാരീരിക അകലവും മറ്റും പാലിക്കുക ബുദ്ധിമുട്ടായിരുന്നു. എല്ലാവർക്കും മുഖം മൂടിയുണ്ടായിരുന്നു. സാനിറ്റൈസറും സുലഭം. പക്ഷെ, ഏത് ആൾക്കൂട്ടവും വ്യാപന സാധ്യത പലമടങ്ങ് ഉയർത്തും എന്നത് അനുഭവം. എന്റെ രോഗലക്ഷണം കഠിനമായ ക്ഷീണമായിരുന്നു. ഞായറാഴ്ച രാവിലെ മുതൽ 20 ഓളം പേരുമായി വീഡിയോ കോൺഫറൻസു വഴി ഇന്ററാക്ഷൻ ഉണ്ടായിരുന്നു. സാധാരണ ഇത്തരം പ്രവർത്തനങ്ങൾ എത്ര മണിക്കൂർ നീണ്ടാലും ക്ഷീണം തോന്നാറില്ല. പക്ഷെ,…

    Read More »
  • TRENDING

    വിനയനെതിരെ ഫെഫ്ക സുപ്രീംകോടതിയില്‍

    ന്യൂഡല്‍ഹി: സംവിധായകന്‍ വിനയനെതിരെ സിനിമ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സുപ്രീംകോടതിയില്‍. വിലക്ക് നീക്കിയ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണല്‍ എന്നിവയുടെ വിധികള്‍ക്കെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. കൃത്യമായ തെളിവുകള്‍ പരിശോധിക്കാന്‍ തയ്യാറാകാതെയാണ് കോമ്പറ്റീഷന്‍ കമ്മീഷന്റെ ഉത്തരവ്, ട്രെയ്ഡ് യൂണിയന്‍ അവകാശങ്ങള്‍ക്ക് വിരുദ്ധമാണ് ഉത്തരവിലെ ഉള്ളടക്കം തുടങ്ങിയ വാദങ്ങളാണ് ഹര്‍ജിയിലുള്ളത്. വിലക്കിന് എതിരായ വിനയന്റെ പരാതി പരിഗണിച്ച കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ‘അമ്മ’യ്ക്ക് ക്ക് 4 ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും ചുമത്തിയിരുന്നു. ഈ പിഴ 2020 മാര്‍ച്ചില്‍ നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവച്ചിരുന്നു. പിഴ ശിക്ഷയും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ചോദ്യം ചെയ്തിട്ടുണ്ട്. തെളിവുകള്‍ പരിഗണിക്കാതെയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പടിവിച്ചത് എന്നാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ വാദം.…

    Read More »
Back to top button
error: