Month: September 2020
-
LIFE
ഓണം പിറന്ന നാട് – തൃക്കാക്കര സ്‌ക്കെച്ചസ് – 01-സുധീര്‍നാഥ്
(മഹാബലിയുടെ നാടായ ത്യക്കാക്കരയില്‍ ജനിച്ചു വളര്‍ന്ന ലേഖകന്‍, അവിടെ പ്രചരിച്ചിരുന്ന ഐതീഹവും ചരിത്രപരവുമായ കഥകള്‍ പങ്കുവെയ്ക്കുന്നു ) കേരളത്തിന്‍റെ ഉത്സവമെന്നുകേള്‍ക്കുമ്പോള്‍ ഓണവും ഓണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തൃക്കാക്കരപ്പനും പൂക്കളവും തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും സദ്യയും ഏതൊരു കേരളീയന്‍റെയും മനസ്സില്‍ ഓടിയെത്തുക സ്വാഭാവികമാണ്. ഞാന്‍ കളിച്ചുവളര്‍ന്ന എന്‍റെ ഗ്രാമമായ തൃക്കാക്കരയും അവിടുത്തെ പ്രശസ്തമായ മഹാക്ഷേത്രവും ഇക്കുറി വായനക്കാര്‍ക്ക് പരിചയപ്പെടുത്തട്ടെ. മഹാബലി ചക്രവര്‍ത്തിയുടെ ആസ്ഥാനമായിരുന്ന തൃക്കാക്കര സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമൃദ്ധിയുടെയും ഉജ്ജ്വല പ്രതീകമായിരുന്നു. നമ്മെ ഒരു ഏകീകൃത സമൂഹം എന്ന നിലയില്‍ രൂപപ്പെടുത്തുന്ന പ്രക്രിയയില്‍ ഓണവും ഓണാഘോഷവും ഒരു സുപ്രധാനപങ്കാണ് വഹിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ട് വരെ, രണ്ടാം ചേര സാമ്രാജ്യത്തിന്‍റെ കാലം ത്യക്കാക്കരയുടെ പ്രശസ്തി വലുതായിരുന്നു. ത്യക്കാക്കര ചരിത്രത്തിന്‍റെ ഭാഗമാകയാല്‍ അവിടേയ്ക്ക് ഒരു യാത്ര ഉചിതമാണ്. എറണാകുളം പട്ടണത്തിനും ആലുവായ്ക്കും ഇടയിലാണ് ത്യക്കാക്കര. മഹാബലിയുടെ നല്ലകാലത്തിന്‍റെ ഓര്‍മ്മയ്ക്ക് മഹാബലിയുടെ രാഷ്ട്രം ക്ഷേമരാഷ്ട്രമായിരുന്നു. ജനങ്ങളെല്ലാം സന്തോഷത്തോടും സാഹോദര്യത്തോടും കഴിഞ്ഞ മഹാബലി ചക്രവര്‍ത്തിയുടെ ആ നല്ല നാടിനെക്കുറിച്ച് നമുക്കെന്നും അഭിമാനമാണല്ലോ. സ്വര്‍ഗ്ഗലോകത്തുപോലും…
Read More » -
NEWS
റംസിക്ക് നീതി ലഭിക്കണമെങ്കില്‍ മുഖ്യമന്ത്രി ഇടപെടണം: റംസിയുടെ പിതാവ്
റംസി കേസില്‍ അതൃപ്തി പ്രകടിപ്പിച്ച് റംസിയുടെ കുടുംബം. പ്രതി ചേര്‍ക്കപ്പെട്ടവരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായാണ് ഇപ്പോള്‍ റംസിയുടെ കുടുംബം ആരോപിക്കുന്നത് . കേസില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും റംസിയുടെ പിതാവ് റഹീം പറഞ്ഞു. പ്രധാന പ്രതിയായ ഹാരിസില്‍ കേസ് ഒതുക്കാനാണ് ശ്രമം. ഹാരിസിന്റെ കുടുംബത്തിന് റംസിയുടെ ബന്ധത്തിലുള്ള ബന്ധം സുവ്യക്തമാണെന്ന് ശബ്ദരേഖയിലൂടെ തന്നെ വെളിപ്പെട്ടിരിക്കുകയാണ് .അതുകൊണ്ട് ഹാരിസിന്റെ കുടുംബമൊന്നാകെ ഈ കേസില്‍ പ്രതികള്‍ ആണെന്നും റഹീം പറഞ്ഞു . മരണം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും ആരോപണ വിധേയരില്‍ ഒരാളെ മാത്രമാണ് പോലീസ് ചോദ്യം ചെയ്തത്. മാത്രമല്ല പ്രതിസ്ഥാനത്തുള്ള സീരിയല്‍താരം ലക്ഷ്മി പ്രമോദിനെ ഒരിക്കല്‍ മാത്രമാണ് വിളിപ്പിച്ചത്. ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനാണ് ശ്രമം. നടി ഒളിവില്‍ പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. തെളിവുകള്‍ ശേഖരിക്കുന്നുവെന്ന പതിവ് പല്ലവി പൊലീസ് ആവര്‍ത്തിക്കുകയാണ്. മകള്‍ക്ക് നീതി കിട്ടും വരെ പ്രതിഷേധ…
Read More » -
NEWS
ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വെണ്‍മനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ മലപ്പുറം വളവന്നൂര്‍ സ്വദേശി മാധവന്‍ (63), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രന്‍ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ള (89), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), തൃശൂര്‍ പാമ്പൂര്‍ സ്വദേശി പോള്‍സണ്‍…
Read More » -
NEWS
മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍വകുപ്പ് സംസ്ഥാനവ്യാപകമായി സ്‌ക്വാഡ് പരിശോധന നടത്തി,നിയമലംഘനം കണ്ടെത്തി
മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍വകുപ്പ് സംസ്ഥാനവ്യാപകമായി സ്‌ക്വാഡ് പരിശോധന നടത്തി.മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ വ്യാപകമായി തൊഴില്‍ നിയലംഘനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ പ്രതിസന്ധി നേരിടുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ലേബര്‍ കമ്മീഷര്‍ പ്രണബ്‌ജ്യോതി നാഥിന് പരിശോധനകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ലേബര്‍ കമ്മീഷണറുടെ ഉത്തരവിന്റെയടിസ്ഥാനത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.ശ്രീലാലിന്റെ നിയന്ത്രണത്തില്‍ സംസ്ഥാനത്തെ മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പിലെ റീജിയണല്‍ ജോയിന്റ് ലോബര്‍ കമ്മീഷണര്‍ / ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ സംസ്ഥാനത്താകമാനം 219 സ്ഥാപനങ്ങളിലെ 1777 ജീവനക്കാരെ നേരില്‍ കണ്ട് നടത്തിയ അന്വേഷണത്തില്‍ 243 പേര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബോണസ്സ് ആനുകൂല്യം, മെറ്റേര്‍ണിറ്റി ബെനിഫിറ്റ് ആനുകൂല്യം, നാഷണല്‍ ആന്റ് ഫെസ്റ്റിവല്‍ ഹോളിഡെയ്‌സ് ആനുകൂല്യം എന്നിവ തൊഴിലാളികള്‍ക്ക് നിഷേധിക്കുന്നതായും കണ്ടെത്തി. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്…
Read More » -
NEWS
മന്ത്രി കെ ടി ജലീൽ നിയമലംഘനം നടത്തിയിട്ടില്ല, പ്രതിപക്ഷ നേതാവ് സ്വയം അപഹാസ്യനാകുന്നു :എൽ ഡി ഡഫ് കൺവീനർ എ വിജയരാഘവൻ
പത്രസമ്മേളനങ്ങള്‍ നടത്തി പ്രതിദിനം കളവ് പറഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്വയം അപഹാസ്യനാവുകയാണെന്ന് എൽ ഡി ഡഫ് കൺവീനർ എ വിജയരാഘവൻ . മന്ത്രി കെ.ടി.ജലീല്‍ രാജ്യത്ത് വ്യവസ്ഥാപിതമായ ഏതെങ്കിലും നിയമ ലംഘനം നടത്തിയതായും ഇതുവരെ ഒരു കേസും എവിടെയും നിലവിലില്ല. ജലീലിനോട് വ്യക്തിവിരോധം തീര്‍ക്കുന്ന പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുസ്ലീം ലീഗ് നേതാക്കള്‍ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളെ സ്വന്തം പത്രസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നത്. പത്രസമ്മേളനങ്ങളില്‍ ഉന്നയിക്കുന്ന അസത്യങ്ങള്‍ കയ്യോടെ പിടിക്കപ്പെടുമ്പോള്‍ നേരത്തെ പറഞ്ഞത് നിഷേധിക്കുന്ന വിഡ്‌ഢിവേഷവും പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങളില്‍ ദൃശ്യമാകുന്നുവെന്നും വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു. ഇന്നത്തെ പത്രസമ്മേളനത്തില്‍ ജലീലിനെതിരെ നേരത്തെ ഉന്നയിച്ച സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട ആക്ഷേപം അദ്ദേഹം നിഷേധിച്ചതില്‍ നിന്നും ഇത് വ്യക്തമാകുന്നുണ്ട്.ബി.ജെ.പിയോട് സഹകരിച്ച് നിയമം കയ്യിലെടുത്തുള്ള അക്രമസരങ്ങളുമായി യു.ഡി.എഫ് മുന്നോട്ടുപോകുകയാണ്. ബി.ജെ.പിക്കൊപ്പം കൂടി മന്ത്രിയെ തെരുവില്‍ അക്രമിക്കാനും ലീഗും കോണ്‍ഗ്രസ്സും മത്സരിക്കുകയാണ്. ഒരുസംഘം മാധ്യമങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നല്‍കുന്ന അല്‍പ്പായുസ്സായ പെയ്‌ഡ് ന്യൂസുകളുപയോഗിച്ച് ജനങ്ങള്‍ക്കുവേണ്ടി പൊരുതുന്ന ഒരു…
Read More » -
LIFE
ലക്ഷ്മി തിളങ്ങിയ സീരിയൽ റോളുകളിൽ ഇനി ഇവർ അഭിനയിക്കും
റംസി സംഭവത്തിൽ ആരോപണവിധേയയായ ലക്ഷ്മി പ്രമോദിനെ സീരിയലുകളിൽ നിന്ന് ഒഴിവാക്കുന്നതായി NewsThen റിപ്പോർട് ചെയ്തിരുന്നു ലക്ഷ്മിയ്ക്ക് പകരം അഭിനയിക്കുന്ന നടിമാരെയും നിശ്ചയിച്ചു കഴിഞ്ഞു . മലയാളത്തിലെ ടോപ് റേറ്റഡ് ആയ രണ്ടു സീരിയലുകളിൽ ആയിരുന്നു ലക്ഷ്മി അഭിനയിച്ചിരുന്നത് .രണ്ടു സീരിയലുകളിലും നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ ആയിരുന്നു ലക്ഷ്മിയുടേത് .എന്നാൽ നായികക്കൊപ്പം പ്രാധാന്യം ലക്ഷ്മിയ്ക്കും ലഭിച്ചിരുന്നു .എന്നാൽ ലക്ഷ്മിയുടെ ഭർതൃ സഹോദരനാൽ വഞ്ചിക്കപ്പെട്ട് റംസി എന്ന യുവതി ആത്മഹത്യ ചെയ്തതോടെ കാര്യങ്ങൾ മാറി മറഞ്ഞു . പൗർണമി തിങ്കൾ ,പൂക്കാലം വരവായി എന്നീ സീരിയലുകളിൽ ആയിരുന്നു ലക്ഷ്മി അഭിനയിച്ചു കൊണ്ടിരുന്നത് .ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ലക്ഷ്മിയെ മാറ്റി നിർത്താൻ ഈ രണ്ടു സീരിയലുകളുടെയും അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുകയാണ് . പൗർണമി തിങ്കളിൽ ലക്ഷ്മി പ്രമോദിന് പകരം ലക്ഷ്മി പ്രിയ എന്ന നടിയാണ് അഭിനയിക്കുക .ലക്ഷ്മി പ്രമോദ് അവതരിപ്പിച്ച ആനി എന്ന കഥാപാത്രമായി തന്നെയാണ് ലക്ഷ്മി പ്രിയ മിനിസ്‌ക്രീനിൽ എത്തുന്നത് . കൊല്ലം…
Read More » -
NEWS
നടിയെ ആക്രമിച്ച കേസില്‍ ദിലീപും മുകേഷും കോടതിയില്‍ ഹാജരായി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിസ്താരത്തിനായി നടന്‍ ദിലീപും നടനും എം.എല്‍.എയുമായ മുകേഷും കോടതിയില്‍ ഹാജരായി. മുഖ്യപ്രതിയായ പള്‍സര്‍ സുനി നേരത്തേ മുകേഷിന്റെ ഡ്രൈവറായിരുന്നതിനാല്‍ കേസിലെ ഗൂഢാലോചന ഉള്‍പ്പെടെ തെളിയിക്കുന്നതില്‍ മുകേഷിന്റെ മൊഴികള്‍ നിര്‍ണായകമാകും. ദിലീപും മുകേഷും അഭിനയിച്ചിട്ടുള്ള ഒരു ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് പള്‍സര്‍ സുനി ദിലീപിനെ പരിചയപ്പെട്ടതെന്നും ഇതിനുശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെയാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഈ സമയത്ത് സുനി മുകേഷിന്റെ ഡ്രൈവറായിരുന്നോ എന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ കേസില്‍ പ്രധാനമാണ്. സാക്ഷികളുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ ദിലീപും ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് പ്രോസിക്യൂഷന്റെ നീക്കം. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കണ്ടു എന്ന് വെളിപ്പെടുത്തിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത് .ഇത്…
Read More » -
TRENDING
ലഹരിക്കേസില്‍ ആദിത്യ താക്കറെയ്ക്കും ബന്ധം: കങ്കണയുടെ വെളിപ്പെടുത്തല്‍, അസ്വസ്ഥനായി മുഖ്യമന്ത്രി
ബോളിവുഡ് ലോകത്ത് ലഹരിക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരയുകയാണ്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിബന്ധം അന്വേഷിച്ചതോടെയാണ് സിനിമ മേഖലയിലെ ലഹരിബന്ധത്തിന്റെ ചുരുളഴിയുന്നത്. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി അറസ്റ്റിലായതിന് പിന്നാലെ രാകുല്‍ പ്രീത് സിങ്, സാറാ അലിഖാന്‍, തുടങ്ങിയവരുടെ പേരുകള്‍ പുറത്ത് വന്നിരുന്നു. മാത്രമല്ല ലഹരി കേസുമായി ബന്ധപ്പെട്ട് നടി കങ്കണ റണൗട്ടിനെതിരെ പ്രതിഷേധങ്ങളില്‍ നിലനിന്നിരുന്നു. മാത്രമല്ല താന്‍ ലഹിര ഉപയോഗികുന്നു വെന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കങ്കണയുടെ പുതിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാവുന്നത്. ലഹരി ഇടപാടില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്ക്ക് ബന്ധമുണ്ടെന്നാണ് കങ്കണ വ്യക്തമാക്കുന്നത്. മുംബൈയില്‍ നിന്ന് ജന്‍മനാടായ ഹിമാചല്‍ പ്രദേശിലേക്കു മടങ്ങുന്നതിനുമുന്‍പാണ് നടി പുതിയ ആരോപണം ഉന്നയിച്ചത്. സുശാന്ത് സിങ്ങിന്റെ കൊലപാതകികളെയും ബോളിവുഡിലെ ലഹരി മാഫിയയെയും കുറിച്ചുള്ള വിവരങ്ങള്‍ താന്‍ പുറത്തുകൊണ്ടുവന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പ്രശ്‌നം. അതേസമയം, ആദിത്യയ്ക്ക് ഈ സംഘങ്ങളുമായുള്ള ബന്ധം പുറത്തുവരുന്നു എന്നതു മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു.…
Read More » -
LIFE
പാമ്പുപിടുത്തത്തിന് ഇനി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: മാര്‍ഗരേഖയുമായി വനം വകുപ്പ്
വനംവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഇനി സംസ്ഥാനത്ത് പാമ്പുകളെ പിടികൂടുന്നതിന് അനുവാദമുള്ളൂ. ഇതിനായി വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പരിശീലനം നല്‍കുന്നത്. പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ സുരക്ഷിതമായി വിട്ടയ്ക്കുയാണ് മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം.പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് സര്‍പ്പ എന്ന മൊബൈല്‍ ആപ്ളിക്കേഷനും ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്. സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെ പാമ്പുപിടുത്തത്തിലേര്‍പ്പെടുകയും പൊതുജനങ്ങളുടെയും തങ്ങളുടെയും ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അവയെ പ്രദര്‍ശിപ്പിക്കുകയും മറ്റുതരത്തില്‍ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മാര്‍ഗരേഖ പുറപ്പെടുവിച്ചതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു. കേരളത്തില്‍ ജനവാസകേന്ദ്രങ്ങളിലടക്കം ഏതാണ്ടെല്ലാ സ്ഥലങ്ങളിലും പാമ്പുകളുടെസാന്നിധ്യമുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഏതാണ്ട് 334 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 1860 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പാമ്പുകളുടെ സാന്നിധ്യം സംബന്ധിച്ച അറിയിപ്പ് ലഭിച്ച ഉടന്‍ വിദൂരത്തുള്ള ജനവാസകേന്ദ്രങ്ങളില്‍ എത്തിപ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാത്ത സാഹചര്യത്തില്‍ അടിയന്തിര ഇടപെടലുകള്‍ക്ക്…
Read More » -
NEWS
കെ ടി ജലീലിന് ക്ളീൻ ചിറ്റ് ഇല്ലെന്നു ഇ ഡി മേധാവി വ്യക്തമാക്കിയതായി മാധ്യമങ്ങൾ
മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .മന്ത്രിയ്ക്ക് ക്ളീൻ ചിറ്റ് നൽകി എന്ന വാർത്തകൾ നിഷേധിച്ച് ഇ ഡി മേധാവി തന്നെ രംഗത്ത് വന്നു .മന്ത്രിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചിട്ടില്ല .മന്ത്രി അന്വേഷണ പരിധിയിൽ ആണെന്നും ഇ ഡി വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു മന്ത്രി ഇ പി ജയരാജന്റെ മകനെയും ഇ ഡി വിളിച്ചു വരുത്തുമെന്ന് റിപ്പോർട്ട് ഉണ്ട് .സ്വപ്നയുമായി ഉണ്ട് എന്ന് പറയപ്പെടുന്ന ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാൻ ആണ് ഇ പി ജയരാജന്റെ മകനെ ഇ ഡി വിളിച്ചു വരുത്തുക . മതഗ്രന്ഥങ്ങൾ എന്ന പേരിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്നാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ മന്ത്രിയിൽ നിന്ന് ചോദിച്ചറിയുക .കഴിഞ്ഞ വ്യാഴവും വെള്ളിയുമായി രണ്ടു വട്ടമാണ് മന്ത്രിയെ ചോദ്യം ചെയ്തത് .ഉത്തരങ്ങൾ ഇ ഡി മേധാവിക്ക് അയച്ചു കൊടുത്തിട്ടുണ്ട് .അദ്ദേഹത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ചാവും രണ്ടാം ഘട്ട ചോദ്യം ചെയ്യൽ .
Read More »