സെയ്ഫ് അലിഖാന്റെ മകൾ സാറാ അലിഖാനും റിയ ചക്രബർത്തിയും ലോണാവാല ഫാമിൽ സ്ഥിരമായി പാർട്ടി നടത്താറുണ്ടെന്നു വെളിപ്പെടുത്തൽ .സുശാന്ത് സിങ് രാജ്പുത്തിന്റെ ഉടമസ്ഥതയിലുള്ള ലോണാവാല ഫാമിലെ മാനേജർ റായിസ് ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത് .തോണിക്കാരൻ ആയ നാട്ടുകാരൻ ജഗദീഷ് ദാസും ഇത് ശരി വക്കുന്നു .
സാറാ അലിഖാനും റിയ ചക്രബർത്തിക്കും പുറമെ ശ്രദ്ധാ കപൂറും മയക്കുമരുന്ന് റാക്കറ്റിലെ കണ്ണി എന്ന് കരുതുന്ന സെയ്ദ് വിളത്രയും ഇവിടെ വരാറുണ്ട് എന്ന് എൻ സി ബിയ്ക്ക് മൊഴി ലഭിച്ചിട്ടുണ്ട് .ഒരു ദ്വീപിലാണ് സുശാന്തിന്റെ ഫാം .രാത്രികളിൽ ഇവിടെ കഞ്ചാവ് അടക്കമുള്ള ലഹരി പദാർത്ഥങ്ങളും മദ്യവും ഉപയോഗിക്കാറുണ്ട് എന്നും ദൃക്‌സാക്ഷികൾ പറയുന്നു .
2018 സെപ്തംബർ മൂതൽ റായിസ് ഫാം ഹൗസിൽ ഉണ്ട് .പാർട്ടികൾക്കായി സ്‌മോക്കിങ് പേപ്പറുകൾ വാങ്ങാറുണ്ടെന്നു റായിസ് പറയുന്നു .ലോക്ഡൗണിനു മുമ്പേ ആഴ്ചയിൽ രണ്ടു തവണയെങ്കിലും സുശാന്ത് നടിമാരുമായി ഇവിടെ എത്താറുണ്ടെന്നു റായിസ് ഓർമ്മിക്കുന്നു .
തുടക്കത്തിൽ സാറാ അലിഖാനുമായി ആയിരുന്നു പാർട്ടി .പിന്നീട് റിയയും വരാൻ തുടങ്ങി.കഴിഞ്ഞ ജൂലായിൽ റിയയുടെ മാതാപിതാക്കളും സഹോദരൻ ഷോവിക് ചക്രബർത്തിയും ഈ ദ്വീപിൽ റിയയുടെ പിറന്നാൾ ആഘോഷിച്ചു – -മാനേജർ വെളിപ്പെടുത്തുന്നു .
ലോക്ഡൗൺ കാലം മുഴുവൻ ഫാം ഹൗസിൽ കഴിയാൻ ആയിരുന്നു സുശാന്തിന്റെ പദ്ധതി എന്ന് റായിസ് വെളിപ്പെടുത്തുന്നു .എന്നാൽ പിന്നീട് ആ പദ്ധതി മാറ്റി .ഏപ്രിൽ 17 നു സുശാന്ത് എത്തുമെന്നും തയ്യാറാവണമെന്നും അറിയിപ്പുണ്ടായിരുന്നു .എന്നാൽ പിന്നീട് മാനേജർ സാമുവൽ മിറാൻഡ പദ്ധതി റദ്ദാക്കിയതായി അറിയിച്ചു .ഒരു വാൻ നിറച്ച് ഭക്ഷ്യ വസ്തുക്കൾ സുശാന്തിന്റെ ബാന്ദ്രയിലെ വസതിയിലേക്ക് കൊടുത്തയക്കാൻ ഹൌസ് സ്റ്റാഫ് ദീപേഷ് സാവന്ത് ആവശ്യപ്പെട്ടതായി റായിസ് ഓർക്കുന്നു .