സീരിയൽ താരം ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ ഉണ്ടെന്ന ആരോപണവുമായി റംസിയുടെ കുടുംബം .ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്നു റംസിയുടെ പിതാവ് റഹീം വ്യക്തമാക്കി .
കേസിൽ ഉന്നതതല അന്വേഷണം വേണം .റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് മുഖ്യപ്രതി ഹാരിസ് മുഹമ്മദിൽ മാത്രം ഒതുക്കാൻ ആണ് ശ്രമം .മരണം നടന്ന് രണ്ട് ആഴ്ച ആവാറായിട്ടും ഒരു പ്രതിയെ മാത്രമാണ് അറസ്റ്റ് ചെയ്തത് .സീരിയൽ താരം ലക്ഷ്മിയെ ചോദ്യം ചെയ്ത് വിട്ടയച്ചു .
ഉന്നത ബന്ധം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് റഹീം ആരോപിക്കുന്നു .തെളിവുകൾ ശേഖരിക്കുക ആണെന്ന് മാത്രമാണ് പോലീസ് പറയുന്നത് .നീതി കിട്ടും വരെ പ്രക്ഷോഭ പാതയിൽ ആകുമെന്നും റഹീം പറഞ്ഞു .
അന്വേഷണം വൈകിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട് .അന്വേഷണ സംഘത്തിലെ രണ്ട് പേർ ക്വാറന്റൈനിൽ ആണെന്നാണ് പോലീസ് കാരണമായി പറയുന്നത് .അന്വേഷണം തെറ്റായ രീതിയിൽ ആണ് പോകുന്നതെന്നും പിതാവ് ആരോപിച്ചു .ക്രൈം ബ്രാഞ്ച് അന്വേഷണം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും .
ഹാരിസിന്റെ ഉമ്മയും കേസിലെ മുഖ്യ പ്രതിയാവണം .റംസിയെ അവർ മാനസികമായി പീഡിപ്പിച്ചു .പണം തട്ടാനും ഗർഭഛിദ്രം നടത്താനും അവർ കൂട്ടുനിന്നുവെന്നും റഹിം പറഞ്ഞു .
കൊട്ടിയം സ്വദേശി 24 വയസുകാരി റംസി 10 വർഷം നീണ്ടുനിന്ന പ്രണയത്തിനു ശേഷം കാമുകൻ ഹാരിസ് ഉപേക്ഷിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത് .താൻ നേരിട്ട വഞ്ചനകൾ വ്യക്തമാക്കുന്ന റംസിയുടെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു.ഹാരിസുമായും ഉമ്മയുമായും റംസി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത് .
റംസിയെ സീരിയൽ നടി ലക്ഷ്മി പ്രമോദ് സ്ഥിരമായി സീരിയൽ സെറ്റുകളിൽ കൊണ്ട് പോകുമായിരുന്നു എന്ന വിവരവും പുറത്ത് വന്നിരുന്നു .റംസിയുമായി ലക്ഷ്മി ചെയ്ത ടിക്ടോക് വിഡിയോകളും പുറത്ത് വന്നു .ഈ അവസരങ്ങൾ ആണ് ഹാരിസ് റംസിയെ ചൂഷണം ചെയ്യാൻ ഉപയോഗിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം .റംസി ഗർഭഛിദ്രം നടത്തിയതിൽ ലക്ഷ്മിയ്ക്കും പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു .