സ്വർണക്കടത്ത് അന്വേഷണ പരിധിയിൽ ഒരു മന്ത്രി കൂടിയെന്ന വെളിപ്പെടുത്തലുമായി മനോരമ ,സ്വപ്നയുടെ ഫോണും ലാപ്ടോപ്പും പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മന്ത്രിയുമായി നിരന്തര ആശയവിനിമയമെന്നും റിപ്പോർട്ട്

സ്വർണക്കടത്ത് അന്വേഷണ പരിധിയിൽ ഒരു മന്ത്രി കൂടി പെട്ടുവെന്നു മലയാള മനോരമ .സ്വപ്നയുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പരിശോധിച്ചതിൽ നിന്ന് ഒരു മന്ത്രിയുമായി സ്വപ്നയ്ക്ക് നിരന്തരം ആശയവിനിമയം ഉണ്ടായിരുന്നതായും റിപ്പോർട്ട് പറയുന്നു .

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷൻ ഇടപാടിൽ ഉൾപ്പെട്ടു എന്ന് പറയുന്ന മന്ത്രിപുത്രനുമായുള്ള ആശയവിനിമയവും ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയതായാണ് റിപ്പോർട്ട് .നേരത്തെ സ്വപ്ന നൽകിയ മൊഴികൾ പൂർണമായി ശരിയല്ല എന്നാണ് ഇപ്പോഴത്തെ നിഗമനം .

നേരത്തെ മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിട്ടും സ്വപ്ന വെളിപ്പെടുത്താത്ത കാര്യങ്ങൾ ഫോറൻസിക് വിവര ശേഖരണത്തിലൂടെ ലഭിച്ചു എന്നാണ് വിവരം ,ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യും .

Leave a Reply

Your email address will not be published. Required fields are marked *