വഞ്ചിക്കപ്പെട്ടു,ആത്മഹത്യാക്കുറിപ്പിൽ ശ്രീകുമാർ എഴുതി വച്ചത് വഞ്ചിച്ചവരുടെ പേരുകൾ

വഞ്ചിച്ചവരുടെ പേരുകൾ ആത്മഹത്യാ കുറിപ്പിൽ എഴുതി വച്ചാണ് വർക്കലയിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് .വെട്ടൂർ സ്വദേശി ശ്രീകുമാർ ,ഭാര്യ മിനി ,മകൾ അനന്തലക്ഷ്മി എന്നിവരാണ് ആത്മഹത്യ ചെയ്തത് .

കരാർ ജോലികൾ ചെയ്തിരുന്ന തന്നെ തിരുമല സ്വദേശി ഉപകരാറുകാരൻ വഞ്ചിച്ചു എന്ന് ശ്രീകുമാർ പറയുന്നു .ഉപകരാറുകാരൻ ജോലികൾ കൃത്യമായി ചെയ്തു തീർക്കാതെ വന്നതോടെ വലിയ തുക വായ്പ എടുക്കേണ്ടി വന്നു .ഇതോടെ കോടികളുടെ ബാധ്യത ഉണ്ടായി എന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു .

നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബം ആയിരുന്നു ശ്രീകുമാറിന്റേത് .എന്നാൽ ഇടക്കാലത്ത് സാമ്പത്തിക പ്രതിസന്ധി വന്നു .കടബാധ്യതയെ തുടർന്ന് കുടുംബം നിരാശയിൽ ആയിരുന്നെന്നു അയൽക്കാർ പറയുന്നു .

പുലർച്ചെ 3 മണിക്ക് ശേഷമാണ് ശ്രീകുമാറിന്റെ വീട്ടിൽ തീ പടരുന്നത് അയൽവാസികളുടെ ശ്രദ്ധയിൽ പെട്ടത് .ഉടനെ തന്നെ ഫയർ ഫോഴ്സിനെ അറിയിച്ചെങ്കിലും അവരെത്തി തീ അണച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *