Month: September 2020
-
NEWS
അബദ്ധത്തില്‍ സംഭവിച്ചു, പെണ്‍കുട്ടിയെ നേരത്തെ പരിചയമില്ല; ആംബുലന്‍സ് ഡ്രൈവറുടെ മൊഴി പുറത്ത്
പന്തളം: കോവിഡ് ബാധിച്ച പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതിയെ നാളെ വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കായംകുളം കീരിക്കാട് പനയ്ക്കച്ചിറയില്‍ വീട്ടില്‍ നൗഫലിനെയാണ് നാളെ വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ പത്തനംതിട്ട ജില്ലാ കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിയെ ഹാജരാക്കിയിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കരുതിക്കൂട്ടിയല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നും പ്രതി അന്വേഷണ സംഘത്തിനു മൊഴി നല്‍കി. മറ്റാര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പെണ്‍കുട്ടിയെ നേരത്തേ പരിചയമില്ലെന്നും മൊഴി നല്‍കി. അടൂര്‍ ഡിവൈഎസ്പി ആര്‍.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് ആവശ്യമെങ്കില്‍ വീണ്ടും തെളിവെടുപ്പു നടത്തും. കസ്റ്റഡിയിലെടുക്കുന്നതിനു മുന്നോടിയായി ഇയാളെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെയായിരുന്നു പീഡനം. രണ്ടു യുവതികളാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഒരാളെ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കി. പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ്…
Read More » -
NEWS
കരമന കൂടത്തില്‍ ദുരൂഹമരണം; അന്വേഷണത്തില്‍ വീണ്ടും വഴിത്തിരിവ്
തിരുവനന്തപുരം: കരമന കൂടത്തില്‍ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തില്‍ വീണ്ടും വഴിത്തിരിവ്. മരിച്ച ജയമാധവന്‍ നായര്‍ സ്വത്ത് കൈമാറ്റത്തിന് അനുമതി നല്‍കിയെന്ന കാര്യസ്ഥന്റെ മൊഴി വ്യാജമെന്ന് തെളിഞ്ഞു. അതിനാല്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ പ്രതിയാക്കുന്ന കാര്യം പരിഗണനയിലാണ്. തലയ്‌ക്കേറ്റ ക്ഷതമാണ് ജയമാധവന്റെ മരണത്തിനിടയാക്കിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാര്യസ്ഥനെ കസ്റ്റഡിയിലെടുത്തത്. സ്വത്ത് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി കൂടിയായ രവീന്ദ്രന്‍ നായരുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് നേരത്തെ മരവിപ്പിച്ചിരുന്നു. ജില്ലാ സഹകരണബാങ്കില്‍ രവീന്ദ്രന്‍ നായര്‍ക്കും ഭാര്യക്കുമുണ്ടായിരുന്ന അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളിലുമായി 50 ലക്ഷം രൂപയാണുള്ളത്. ഇതില്‍ 20 ലക്ഷം രൂപ മരിച്ച ജയമാധവന്‍ നായരുടേതാണെന്നാണ് നിഗമനം. മാത്രമല്ല ജയമാധവന്റെ സ്വത്ത് വിറ്റ പണവും ഇതിലുണ്ടെന്ന് സംശയിക്കുന്നു. അതേസമയം, നേരത്തേയും കാര്യസ്ഥന്റെ മൊഴിയില്‍ വൈരുധ്യങ്ങള്‍ ഉണ്ടായിരുന്നു. ജയമാധവനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത് മുന്‍ കാര്യസ്ഥന്‍ സഹദേവന്‍ അയച്ച ഓട്ടോറിക്ഷയിലെന്നായിരുന്നു ആദ്യ മൊഴി. ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കരമന പൊലീസ്…
Read More » -
NEWS
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ പ്രതി പ്രമാടം വൈക്കത്ത് വടക്കേതില്‍ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പ്രമാടത്താണ് സംഭവം. ഫെയ്‌സ്ബുക്കിലൂടെയാണ് രാജേഷ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇന്നലെ രാത്രി രാത്രി 7.30ഓടെ രാജേഷ് യുവതിയുടെ വീട്ടില്‍ എത്തി പെട്രോള്‍ ഒഴിക്കുകയായിരുന്നു. തടസ്സപെടുത്താന്‍ ശ്രമിച്ച യുവതിയുടെ അമ്മയുടെ ശരീരത്തിലും പെട്രോള്‍ വീണു. തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് എത്തുകയും രാജേഷിന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ തട്ടിക്കളയുകയുമായിരുന്നു. അതേസമയം ദിവസങ്ങള്‍ക്കു മുന്‍പാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചത്. അറസ്റ്റിലായ പ്രതി രാജേഷ് വിവാഹിതനാണ്. സംഭവത്തിന്റെ കാരണം വ്യക്തമല്ല.
Read More » -
NEWS
എന്‍ഐഎ റെയ്ഡില്‍ 9 അല്‍ ഖായിദ ഭീകര്‍ അറസ്റ്റില്‍; കൊച്ചിയില്‍ നിന്ന് മൂന്ന് പേര്‍
കൊച്ചി: എന്‍ഐഎ റെയ്ഡില്‍ 9 അല്‍ ഖായിദ ഭീകര്‍ അറസ്റ്റില്‍. കേരളത്തിലെ എറണാകുളം, ബംഗാളിലെ മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് 9 അല്‍ ഖായിദ ഭീകരരെ അറസ്റ്റ് ചെയ്തത്. മൂന്നു പേരെ എറണാകുളത്തു നിന്നും ആറു പേരെ ബംഗാളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്നു കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍നിന്ന് അല്‍ ഖായിദ ഭീകരരെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത പുറത്തുവരുന്നത്. കേരളം,കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി ഐ.എസ്. ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ഐ.എസ്. സാന്നിധ്യമുള്ളത് കേരളത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുളള 200 അംഗങ്ങള്‍ വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള അല്‍ ഖ്വയ്ദയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ താലിബാന് കീഴിലാണ് അല്‍ ഖ്വയ്ദ പ്രവര്‍ത്തിക്കുന്നത്. മുന്‍ അല്‍ ഖ്വയ്ദ തലവനായ അസിം…
Read More » -
TRENDING
എട്ടുവീട്ടിൽ പിള്ളമാരും ചങ്ങനാശേരിയും
കോട്ടയം ജില്ലയുടെ പടിഞ്ഞാറെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് ചങ്ങനാശേരി. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യഘട്ടങ്ങളിൽ മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായിരുന്ന ചങ്ങനാശേരിച്ചന്ത വേലുത്തമ്പി ദളവയാണ് നിർമ്മിച്ചത്. തെക്കുംകൂർ രാജവംശത്തിൻ്റെ ആസ്ഥാനമായിരുന്ന ചങ്ങനാശേരി ഇന്ന് രണ്ട് പ്രബല സമുദായങ്ങളുടെ ആസ്ഥാന കേന്ദ്രം കൂടിയാണ്. സാഹിത്യകാരൻമായിരുന്ന ഉള്ളൂരിൻ്റെയും എ ആർ രാജരാജ വർമ്മയുടെയും ജൻമദേശം. (ഇനിയും ഉണ്ട് പലരും) ചരിത്ര പ്രാധാന്യമുള്ള ധാരാളം സ്ഥലങ്ങൾ ചങ്ങനാശേരിയിലുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു സ്ഥലത്തിൻ്റെ ചിത്രമാണ് മുകളിൽ. മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ കാലത്തെ പ്രമുഖരായ നാട്ടുപ്രമാണിമാരായിരുന്നു എട്ടുവീട്ടിൽ പിള്ളമാർ – രാജ ഭരണത്തിൽ അമിതമായി കൈ കടത്തുന്നു എന്ന ആരോപണത്തിൻമേൽ മാർത്താണ്ഡവർമ്മ അവരെ വധിക്കുകയും (ചതി?) അവരുടെ സ്ത്രീകളെ മറ്റു ജാതിക്കാർക്ക് പിടിച്ചുകൊടുക്കുകയും ചെയ്തു. ശേഷം ധർമ്മരാജാവിൻ്റെ കാലഘട്ടമായപ്പോൾ രാജ്യത്ത് അനർത്ഥങ്ങൾ ധാരാളമായി ഉണ്ടാകാൻ തുടങ്ങി. തൻ്റെ സമയത്ത് രാജ്യം അധ:പതിച്ചു എന്ന ദുഷ്പ്പേര് മറികടക്കാൻ ധർമ്മരാജാവ് ദൈവജ്ഞൻമാരെ ആശ്രയിച്ചു. അരുംകൊല ചെയ്യപ്പെട്ട എട്ടുവീട്ടിൽ പിള്ളമാരുടെ…
Read More » -
NEWS
അജിത മാതൃഭൂമി ഉപേക്ഷിക്കുന്നു
മാതൃഭൂമി ദിനപത്രം താൻ ഉപേക്ഷിക്കുക ആണെന്ന് കെ അജിത. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് പ്രഖ്യാപനം. കെ അജിതയുടെ ഫേസ്ബുക്ക് പോസ്റ്റ് – കെ.അജിത മാതൃഭൂമി പത്രാധിപർക്ക് എഴുതിയ കത്ത്: പ്രിയ മാതൃഭൂമി പത്രാധിപർക്ക്, കേരളത്തിലെ അസംഖ്യം മാതൃഭൂമി വായനക്കാരിലൊരാൾ എന്ന നിലയിലാണ് ഈ കത്ത്. ഞാൻ കോഴിക്കോട് ജനിച്ചുവളർന്ന ഒരു വ്യക്തിയാണ്. എന്നെ സംബന്ധിച്ച് കുട്ടിക്കാലം മുതൽ വായിച്ചും വസ്തുനിഷ്ഠമായ വാർത്തകൾക്ക് വിശ്വസിച്ചും ആശ്രയിച്ചും വന്നിട്ടുള്ള ജീവിതത്തിന്റെ ഒരു ഭാഗമാണ് മാതൃഭൂമി ദിനപത്രം. പല സമരങ്ങളും അവിടെ ഉണ്ടായിട്ടുണ്ട്. ഞാൻ പങ്കെടുത്തിട്ടുമുണ്ട്. എന്നാലും മാതൃഭൂമിയുമായുള്ള എന്റെ ബന്ധം പൂർണമായും ഞാൻ വിച്ഛേദിച്ചിരുന്നില്ല. ഈ അടുത്ത് മാതൃഭുമി പത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള പ്രസ്ഥാനം തന്നെ ഉണ്ടായിരുന്നു. എന്റെ ജീവിത പങ്കാളി ടി.പി.യാക്കൂബ് എത്ര തവണയാണ് മാതൃഭൂമിയുടെ സംഘപരിവാർ ചായ്‌വുള്ള വാർത്തകൾ വായിച്ച് ഈ പത്രം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷെ അന്നും എനിക്ക് അത് തോന്നിയിട്ടില്ലായിരുന്നു. ഇന്നലത്തെ പത്രമാണ് മാതൃഭൂമിയുമായുള്ള ബന്ധം ഇനി ഒരു നിമിഷം…
Read More » -
TRENDING
നിസ്സാറിന്റെ തമിഴ് ചിത്രം” കളേഴ്സ് ” ടീസ്സര്‍ റിലീസ്
മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ നിസ്സാര്‍ ഒരുക്കുന്ന ” കളേഴ്സ് ” എന്ന ആദ്യത്തെ തമിഴ് സിനിമയുടെ ടീസ്സര്‍ തമിഴ് നടന്‍ സേതുപതി തന്റെ ഫേസ് പുസ്തകത്തിലൂടെ പുറത്തിറക്കി. സുദിനം എന്ന ചിത്രത്തിലൂടെ സംവിധായകനായ നിസ്സാറിന്റെ ഇരുപത്തിയാറാമത്തെ ചിത്രമാണ് ” കളേഴ്സ് “. റാം കുമാര്‍,,വരലക്ഷ്മി ശരത്കുമാര്‍,ഇനിയ,വിദ്യാ പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസ്സാര്‍ സംവിധാനം ചെയ്യുന്ന ” കളേഴ്സ് “എന്ന ചിത്രത്തില്‍ മൊട്ട രാജേന്ദ്രന്‍, ദേവന്‍,തലെെവാസല്‍ വിജയ്, വെങ്കിടേഷ്,ദിനേശ് മോഹന്‍,മദന്‍ കുമാര്‍, രാമചന്ദ്രന്‍ തിരുമല,അഞ്ജലി ദേവി,തുളസി ശിഖാമണി,ബേബി ആരാധ്യ തുടങ്ങിയവരും അഭിനയിക്കുന്നു. ലെെം ലെെറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ അജി ഇടിക്കുള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു. പ്രസാദ് പാറപ്പുറം തിരക്കഥ സംഭാഷണമെ ഴുതുന്നു.വെെരഭാരതി എഴുതിയ വരികള്‍ക്ക് എസ് പി വെങ്കിടേഷ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിസ്സാര്‍ മുഹമ്മദ്,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ജിയ ഉമ്മന്‍, പ്രൊഡക്ഷന്‍ ഡിസെെനര്‍-വത്സന്‍,മേക്കപ്പ്-ലിബിന്‍ മോഹനന്‍,വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-അനില്‍ വന്ദന,എഡിറ്റര്‍-വിശാല്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-റസ്സല്‍ നിയാസ്,സത്യ ശരവണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-അശ്വിന്‍ മോഹന്‍,പി…
Read More » -
NEWS
കോടിയേരിയുടേത് ശുദ്ധവര്‍ഗീയത:മുല്ലപ്പള്ളി
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും അഴിമതിയിലും മാനം നഷ്ടമായ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനായി ശുദ്ധവര്‍ഗീയത പറയുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത് ആപല്‍ക്കരമാണ്.മതനിരപേക്ഷത തകര്‍ക്കുന്ന അപകടരമായ നീക്കമാണ് സി.പി.എം നടത്തുന്നത്.മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും സംശയത്തിന്റെ നിഴലിലാണ്. ജനങ്ങള്‍ക്ക് ഈ സര്‍ക്കാരില്‍ പൂര്‍ണ്ണമായും വിശ്വാസം നഷ്ടപ്പെട്ടു.സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്ക് ജനപിന്തുണ കിട്ടുന്നതിന്റെ അങ്കലാപ്പിലാണ് കോടിയേരി പിച്ചും പേയും വിളിച്ച് പറയുന്നത്. ജനാധിപത്യ സമരങ്ങളെ മൃഗീയമായി തല്ലിയൊതുക്കാമെന്ന്് സര്‍ക്കാര്‍ കരുതണ്ട.കേരളത്തില്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും മയക്കുമരുന്നു കേസിലും സി.പി.എം നേതാക്കളുടേയും അവരുടെ മക്കളുടേയും ബന്ധം പുറത്തുവന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനാണ് പാര്‍ട്ടി സെക്രട്ടറി വര്‍ഗീയ കാര്‍ഡുമായി ഇറങ്ങിയിരിക്കുന്നത്. പരിശുദ്ധ മതഗ്രന്ഥത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ ഉപയോഗിക്കുന്ന സി.പി.എം തന്ത്രം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. വര്‍ഗീയ പാര്‍ട്ടികളുമായി എക്കാലത്തും സന്ധി ചെയ്ത പ്രസ്ഥാനം സി.പി.എമ്മാണ്. അവരുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യം…
Read More » -
LIFE
സിദിഖ് ചെയ്തത് മനസിലാക്കാം, പക്ഷെ ഭാമ അത്ഭുതപ്പെടുത്തി, ആഞ്ഞടിച്ച് രേവതി
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സാക്ഷികൾ കൂറ് മാറുന്നതിനെതിരെ രൂക്ഷ വിമർശനവുമായി നടി രേവതി രംഗത്ത്. സിദിഖ് കൂറ് മാറിയത് മനസിലാക്കാമെന്നും പക്ഷെ ഭാമയുടെ നടപടി അപ്രതീക്ഷിതമായി എന്നും രേവതി പറഞ്ഞു. ഫേസ്ബുക്കിൽ ആയിരുന്നു പ്രതികരണം. സിനിമാ രംഗത്തുള്ള സഹപ്രവർത്തകരെ പോലും വിശ്വസിക്കാൻ ആകുന്നില്ലെന്നു രേവതി കുറിച്ചു. ഇത് അത്യന്തം സങ്കടകരമാണ്. ഇത്രയേറെ സിനിമകളിൽ ഒന്നിച്ചു പ്രവർത്തിച്ചിട്ടും നല്ല സമയങ്ങൾ പങ്കുവച്ചിട്ടും കൂടെ ഉള്ള ഒരു “സ്ത്രീ “യുടെ വിഷയം വന്നപ്പോൾ അതൊക്കെ മറന്നിരിക്കുകയാണ് ചിലർ. ചർച്ച ആയിരുന്നതും ഇപ്പോൾ അല്ലാതായതുമായ 2017 ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇടവേള ബാബുവും ബിന്ദു പണിക്കരും മൊഴി മാറ്റിയതിൽ അത്ഭുതമില്ല. സിദ്ധിഖിന്റെ മൊഴി മാറ്റലും അങ്ങിനെ തന്നെ. എന്നാൽ ആ നടിയുടെ വിശ്വസ്ത ആയിരുന്ന ഭാമ നേരത്തെ പൊലീസിന് നൽകിയ മൊഴി മാറ്റിയത് അത്ഭുതപ്പെടുത്തുന്നു. അതിജീവിച്ച പെൺകുട്ടി നീതിക്കായി പൊരുതുകയാണ്. സംഭവിച്ചതിനെതിരെ പരാതി നൽകി എന്നതിന്റെ പേരിൽ അവരുടെ കുടുബത്തിലും ജീവിതത്തിലും ഉണ്ടാകുന്ന പ്രതിസന്ധികൾ…
Read More »
