NEWS

എന്‍ഐഎ റെയ്ഡില്‍ 9 അല്‍ ഖായിദ ഭീകര്‍ അറസ്റ്റില്‍; കൊച്ചിയില്‍ നിന്ന് മൂന്ന് പേര്‍

കൊച്ചി: എന്‍ഐഎ റെയ്ഡില്‍ 9 അല്‍ ഖായിദ ഭീകര്‍ അറസ്റ്റില്‍. കേരളത്തിലെ എറണാകുളം, ബംഗാളിലെ മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് 9 അല്‍ ഖായിദ ഭീകരരെ അറസ്റ്റ് ചെയ്തത്. മൂന്നു പേരെ എറണാകുളത്തു നിന്നും ആറു പേരെ ബംഗാളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്നു കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍നിന്ന് അല്‍ ഖായിദ ഭീകരരെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത പുറത്തുവരുന്നത്.

കേരളം,കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി ഐ.എസ്. ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ഐ.എസ്. സാന്നിധ്യമുള്ളത് കേരളത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.

Signature-ad

ഇന്ത്യ പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുളള 200 അംഗങ്ങള്‍ വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള അല്‍ ഖ്വയ്ദയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ താലിബാന് കീഴിലാണ് അല്‍ ഖ്വയ്ദ പ്രവര്‍ത്തിക്കുന്നത്. മുന്‍ അല്‍ ഖ്വയ്ദ തലവനായ അസിം ഉമര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഒസാമ ഈ സ്ഥാനത്ത് എത്തിയത്. ഉമറിന്റെ മരണത്തിന് പകരം വീട്ടാനാണ് ഇവര്‍ മേഖലയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയില്‍ ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി കഴിഞ്ഞ വര്‍ഷം മേയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു. കശ്മീരില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിന് പിന്നാലെ ആയിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രഖ്യാപനം.

കേരളത്തില്‍നിന്നുള്ള ഒട്ടേറെ യുവാക്കള്‍ അഫ്ഗാനിസ്താനിലെ ഐ.എസ്. താവളങ്ങളിലുള്ളതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.അവിടത്തെ പല ഭീകരാക്രമാണങ്ങളുടെ ബുദ്ധികേന്ദ്രവും മലയാളികള്‍ ആണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയും ചെയ്തു, അല്‍ ഖായിദയുടെ ദക്ഷിണേഷ്യന്‍ ഘടകമായ അല്‍ഖായിദ ഇന്‍ ഇന്ത്യന്‍ സബ്കോണ്ടിനെന്റിന്റെ ഇരുന്നൂറോളം ഭീകരര്‍ ഇന്ത്യയുള്‍പ്പെടുന്ന ഈ മേഖലയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നെന്ന് യു.എന്‍. റിപ്പോര്‍ട്ടിലുണ്ട്.

കേരളത്തില്‍ നിന്ന് നിരവധി പേരാണ് ഐഎസില്‍ ചേര്‍ന്നതെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പല തീവ്ര സ്വഭാവം ഉള്ള സംഘടനകളും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുമാണ്. സമീപകാലത്ത് സംസ്ഥാനത്തെ ഒരു മാധ്യമ സ്ഥാപനത്തിന് നേര്‍ക്ക് ഐഎസ് ഭീഷണിയുണ്ടായിരുന്നു,ആക്രമണം നടത്തുമെന്ന ഐഎസ് ഭീഷണി സംസ്ഥാന പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു,ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയുമാണ്.

Back to top button
error: