Month: September 2020

  • NEWS

    ശക്തമായ മഴ; ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

    തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്‌. ന്യോള്‍ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചതിന്റെ ഫലമായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെ സാധാരണയായി ശരാശരി മഴ 40 എംഎം ആണെങ്കിലും ഇത്തവണ 100 എംഎംനു മുകളില്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. കേരളത്തില്‍ ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കേന്ദ്ര സേനകളോട് തയാറാകുവാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാംപുകളിലേക്കു മാറ്റാന്‍ നിര്‍ദേശം നല്‍കി. കേരള, കര്‍ണാടക തീരം ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നു അധികൃതര്‍ നിര്‍ദേശം…

    Read More »
  • NEWS

    സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയുടെ മൊഴി പുറത്ത്

    കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയുടെ മൊഴി പുറത്ത്. നയതന്ത്ര ബാഗേജിലൂടെ 88.5 കിലോ സ്വര്‍ണം 20 തവണയായി കടത്തിയെന്ന് മുഹമ്മദ് ഷാഫി മൊഴി നല്‍കി. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഹമ്മദ് ഷാഫിയും കൂട്ടാളികളും മാത്രം നയതന്ത്ര ബാഗേജിലൂടെ 47.5 കിലോ സ്വര്‍ണം കൊടുത്തു വിട്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ മൊഴി കേസില്‍ എന്‍ഐഎയ്ക്ക് നിര്‍ണായകമാണ്. കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള സ്വര്‍ണം പാക്ക് ചെയ്യുന്നത് എങ്ങനെ എന്നും സീല്‍ ചെയ്യുന്നത് എപ്രകാരമെന്നുമുള്ള വിവരങ്ങള്‍ പ്രതി അന്വേഷണ സംഘത്തിനു മുന്നില്‍ വിശദീകരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

    Read More »
  • NEWS

    കേരളസര്‍വ്വകലാശാല നിയമനതട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തളളി

    തിരുവനന്തപുരം: കേരളസര്‍വ്വകലാശാല നിയമനതട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തളളി. കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം കിട്ടിയതിനെ തുടര്‍ന്ന് എഴുതിത്തളളുന്നുവെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ രാമചന്ദ്രന്‍ നായര്‍, പ്രോവിസി ഡോ. വി ജയപ്രകാശ്, സിന്‍ഡിക്കേറ്റംഗങ്ങളും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുമായിരുന്ന എ എ റഷീദ്, ബി എസ് രാജീവ്, എം പി റസ്സല്‍, കെ എ ആന്‍ഡ്രൂ, റജിസ്ട്രാറായിരുന്ന കെ എ ഹാഷിം എന്നിവര്‍ പ്രതികളായ കേസ് വന്‍ വിവാദമായിരുന്നു. ആ കേസാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് എഴുതിത്തളളിയിരിക്കുന്നത്. അസിസ്റ്റന്റ് നിയമനത്തില്‍ തട്ടിപ്പ് നടന്നുവെന്ന ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിന് ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ നിയമനം നേടിയവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, നിയമനം ലഭിച്ചവരെ ചോദ്യം ചെയ്യാനോ അവരുടെ മൊഴി രേഖപ്പെടുത്താനോ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. തുടര്‍ന്ന് വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോഴാണ് കേസില്‍ തെളിവില്ലെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് കേസ് തളളിയത്. പരീക്ഷ എഴുതാത്തവര്‍ പോലും കേരളസര്‍വകലാശാലയില്‍ നിയമനം…

    Read More »
  • NEWS

    ജലീലിന്റെ രാജി; സംസ്ഥാനത്ത് പ്രതിഷേധം ശക്തം, ലാത്തി ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്ക്‌

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴും ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുളള പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. ഇന്ന് കോഴിക്കോട്, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം അരങ്ങേറി. പോലീസിന്റെ ലാത്തിചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. പലതവണ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ടു തല്ലി. സംസ്ഥാന സെക്രട്ടറി അബിദ് ഷഹില്‍, ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണന്‍ എന്നിവരടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പല തവണ ജലപീരങ്കി പ്രയോഗിച്ചു. കലക്ട്രേറ്റിലേയ്ക്കുള്ള ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം. കോഴിക്കോട്ടു നടന്ന ലാത്തിച്ചാര്‍ജില്‍ മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. മാര്‍ച്ചിനുനേരെ പൊലീസ് രണ്ടുതവണ ഗ്രനേഡ് എറിഞ്ഞെങ്കിലും പൊട്ടിയില്ല. പ്രവര്‍ത്തകര്‍ ഗ്രനേഡ് പൊലീസിനുനേരെ തിരിച്ചെറിഞ്ഞു. പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.

    Read More »
  • NEWS

    പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പ്; കുടുംബത്തിലെ 5പേരും റിമാന്‍ഡില്‍

    കോന്നി: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പു കേസില്‍ കുടുംബത്തിലെ 5പേരും റിമാന്‍ഡില്‍. ഒളിവിലായിരുന്ന കമ്പനി ഡയറക്ടര്‍ ഡോ. റിയ ആന്‍ തോമസ് കൂടി പിടിയിലായതോടെയാണ് ഇവര്‍ റിമാന്‍ഡിലായത്. പോപ്പുലര്‍ ഉടമ വകയാര്‍ ഇണ്ടിക്കാട്ടില്‍ റോയി ഡാനിയേല്‍ (തോമസ് ഡാനിയേല്‍), ഭാര്യ പ്രഭ തോമസ്, മക്കള്‍ ഡോ. റിനു മറിയം തോമസ്, ഡോ. റിയ ആന്‍ തോമസ്, റീബ തോമസ് എന്നിവരാണ് റിമാന്‍ഡിലുള്ളത്. ആദ്യം ഒളിവിലായിരുന്നെങ്കിലും പിന്നീട് നിലമ്പൂരിലെ വീട്ടില്‍ തന്നെയാണ് റിയ കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. ഹൈക്കോടതി ജാമ്യം അനുവദിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. 3 ആഴ്ച സമയം അനുവദിച്ചപ്പോള്‍ അറസ്റ്റ് വൈകുമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍, പുതിയതായി രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് നടന്നതോടെ കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു. ഇന്നലെ രാവിലെയാണ് റിയയെ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പിന്നീട് വൈദ്യപരിശോധനയ്ക്കു ശേഷം എസ്പി ഓഫിസില്‍ എത്തിച്ച റിയയെ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. അറസ്റ്റിലായ റിയ ആന്‍ തോമസിനെ…

    Read More »
  • NEWS

    പൂവരണി വാഹനാപകടം: രണ്ടു പേർ മരിച്ചു

    കട്ടപ്പനയിലെ ഇൻഡസ് മോട്ടോഴ്സ് സർവീസ് സെൻ്ററിലെ മൂന്നു ജീവനക്കാർ സഞ്ചരിച്ച കാർ പാല പൊൻകുന്നം റൂട്ടിൽ പൂവരണി പളളിക്കു സമീപം വച്ച് ചരക്കു ലോറിയുമായി കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ചപ്പാത്ത് സ്വദേശി സന്ദീപ്, കാഞ്ചിയാർ, വെങ്ങാലൂർക്കട സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. കട്ടപ്പനയിൽ നിന്നും വരുകയായിരുന്നു കാർ. ലോറി പൊൻകുന്നത്തേക്കു പോകയായിരുന്നു. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. പിൻസീറ്റിലിരുന്ന അപ്പു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വെങ്ങാലൂർക്കട ഉറുമ്പിൽ വിജയന്റെ മകനാണു വിഷ്ണു. മാതാവ്: പരേതയായ നിർമല. സഹോദരി: വിഷ്ണുപ്രിയ. കാർ ഓടിച്ചിരുന്നത് വിഷ്ണുവാണ്. ചപ്പാത്തു കൊച്ചുചരുവിൽ വിജയൻ, അജിത എന്നിവരുടെ മകനാണ് സന്ദീപ്. മുൻവശത്തെ സീറ്റിൽ ഉണ്ടായിരുന്ന സന്ദീപ് വാഹനത്തിൽ നിന്നും പുറത്തെടുക്കുമ്പോൾ തന്നെ മരിച്ചിരുന്നു. വിഷ്ണു ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. അറാഫാ ബസിലെ ജീവനക്കാരാണ് വാഹനത്തിൽ നിന്നും മൂവരെയും പുറത്തെടുത്തത്. റോഡിൻ്റെ അശാസത്രീയത മൂലം സ്ഥിരം അപകട മേഖലയാണ് ഈ പ്രദേശം എന്ന് നാട്ടുകാർ ആരോപിച്ചു

    Read More »
  • NEWS

    ഇന്റര്‍നെറ്റും ലാപ്‌ടോപ്പും ഉപയോഗിച്ചു, ചപ്പാത്തിക്കടയില്‍ ജോലി; ഭീകര്‍ പിടിയിലായത് എന്‍ഐഎയുടേയും ഐബിയുടേയും സമയോചിത ഇടപെടല്‍

    കൊച്ചി: എന്‍ഐഎയുടെ പിടിയിലായ അല്‍ ഖായിദ ഭീകരരെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ നിമിഷവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നിര്‍മാണ തൊഴിലാളികളാണെന്ന വ്യാജേന താമസിച്ചിരുന്ന അവര്‍ കൊച്ചി നാവിക അക്കാഡമിയും ഷിപ്പിയാര്‍ഡും തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് പുറത്ത് വരുന്ന വിവരം. ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം നടത്തി സാധാരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തുന്നതിനാണ് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് എന്‍ഐഎ അറിയിച്ചത്. ഇവരുടെ കയ്യില്‍നിന്ന് വിവിധ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍, നാടന്‍ തോക്കുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളായി എത്തി കൊച്ചിയിലെ പലമേഖലകളിലായിരുന്നു ജോലി ചെയ്തിരുന്നത്. ചപ്പാത്തികടയിലും വീട് നിര്‍മ്മാണ ജോലികള്‍ക്കും ഏര്‍പ്പെട്ടിരുന്നു. കൊച്ചിയല്‍ ഏലൂരിനടുത്ത് പാതാളത്ത് പിടികൂടിയ അല്‍ ഖായിദ ഭീകരന്‍ എന്ന് സംശയിക്കുന്ന മുര്‍ഷിദ് ഹസന്‍ ലാപ്‌ടോപ് ഉപയോഗിച്ചിരുന്നതായി കൂടെ താമസിച്ചിരുന്ന യുവാവ് വെളിപ്പെടുത്തി. കെട്ടിടനിര്‍മാണത്തിനായി പോയിരുന്ന ഇയാള്‍ സ്മാര്‍ട്‌ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ചിരുന്നു. മിക്ക ദിവസവും ഇയാള്‍ ജോലിക്ക് പോകാറില്ലായിരുന്നു എന്നും ഇടയ്ക്ക് ചായക്കടയിലും പണിക്ക് പോയിരുന്നു എന്നും യുവാവ് പറയുന്നു. പാതാളത്തെ വീട് കെട്ടിട…

    Read More »
  • NEWS

    ലഹരിമരുന്ന് കേസ്; 2 നടന്മാരും ഒരു കോണ്‍ഗ്രസ് നേതാവും ചോദ്യം ചെയ്യലിന് ഹാജരായി

    ബെംഗളുരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ കന്നഡ താരദമ്പതികളായ ദിഗന്തിനേയും ഐതിന്ദ്രയേയും ചോദ്യം ചെയ്തതിന് പിന്നാലെ രണ്ടു നടന്മാരും ഒരു കോണ്‍ഗ്രസ് നേതാവും ചോദ്യം ചെയ്യലിന് ഹാജരായി. നടന്മാരായ അകുല്‍ ബാലാജി, സന്തോഷ് കുമാര്‍ മുന്‍ വാര്‍ഡ് മെമ്പര്‍ ആര്‍വി യുവരാജ് എന്നിവരാണ് സിസിബിക്ക് മുന്നില്‍ ഹാജരായത്. നേരത്തെ അറസ്റ്റിലായ പ്രതികളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് നടപടി. സിനിമാരംഗത്തുള്ളവരുടെ മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം കര്‍ണാടകത്തിലും സജീവ ചര്‍ച്ചയായിരുന്നു. ആഗസ്റ്റ് 26 നാണ് മലയാളികളായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും മുന്‍ സീരിയല്‍ താരമായ അനിഖയും എന്‍സിബിയുടെ പിടിയിലായത്. കോടികള്‍ വിലമതിക്കുന്ന ഈ എകസ്റ്റസി പില്ലുകളും, എല്‍എസ്ഡി സ്ട്രിപ്പുകളുമാണ് ഇവരില്‍നിന്നും കണ്ടെടുത്തിരുന്നു. ബെംഗളൂരുവിലെ വീട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ കന്നഡ നടി രാഗിണി ദ്വിവേദിയും അറസ്റ്റിലായിരുന്നു. രാഗിണിയടക്കം അഞ്ച് പ്രതികള്‍ നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് 14 ദിവസത്തേക്കാണ് നടി…

    Read More »
  • LIFE

    ‘നെവര്‍ സേ ഗുഡ്‌ബൈ’ എന്ന സുന്ദര ഗാനം സമ്മാനിച്ചതിന് നന്ദി: സഞ്ജന

    ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് അവസാന ചിത്രമായിരുന്നു ദില്‍ ബേചാര.കോവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസായിരുന്നെങ്കിലും ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം ര്‌പേക്ഷക മനസില്‍ ഇടം നേടിയവയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ‘നെവര്‍ സേ ഗുഡ്‌ബൈ’ എന്ന ഗാനം ഒരുക്കിയതിന് എ.ആര്‍.റഹ്മാനോടു നന്ദിയും സ്‌നേഹവും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായിക സഞ്ജന. പാട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ടാണ് സഞ്ജന റഹ്മാന്റെ സംഗീതത്തെക്കുറിച്ച് വാചാലയായത്. ‘ദില്‍ ബേചാര എന്ന ചിത്രത്തില്‍ ‘നെവര്‍ സേ ഗുഡ്‌ബൈ’ എന്ന സുന്ദര ഗാനം സമ്മാനിച്ചതിന് സംഗീത ഇതിഹാസം എ.ആര്‍.റ്ഹ്മാനു മുന്നില്‍ ഞാന്‍ പ്രണമിക്കുന്നു. ഒന്നിനെയും അപൂര്‍ണമായി തുടരാന്‍ അനുവദിക്കാത്ത സംഗീതജ്ഞനാണ് അദ്ദേഹം. അതിനാല്‍ തന്നെ ഞങ്ങളുടെ ദില്‍ ബേചാരയിലെ അവസാനത്തെ ഈ ഗാനം ആത്യന്തികമായി പൂര്‍ത്തിയായിരിക്കുന്നു’സഞ്ജന കുറിച്ചു. സെപ്റ്റംബര്‍ ആദ്യവാരമാണ് ‘നെവര്‍ സേ ഗുഡ്‌ബൈ’ റിലീസ് ചെയ്തത്. എ.ആര്‍.റഹ്മാന്‍ ഈണം നല്‍കിയ പാട്ട് അദ്ദേഹത്തിന്റെ മകന്‍ എ.ആര്‍.അമീന്‍ ആണ് ആലപിച്ചത്. മകന് സംഗീതജീവിതത്തില്‍ എല്ലാവിധ…

    Read More »
  • NEWS

    പാലയില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

    കോട്ടയം: പാലയില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കട്ടപ്പന മാരുതി ഷോറൂം ജീവനക്കാരായ വിഷ്ണു, സന്ദീപ്, അപ്പു എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരണപ്പെട്ടത്. കട്ടപ്പനയില്‍ നിന്ന് വരുകയായിരുന്ന മാരുതിക്കാറും, പൊന്‍കുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും തമ്മില്‍ പൂവരണി പള്ളിക്ക് സമീപത്ത് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. മരിച്ചവരുടെ മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
Back to top button
error: