NEWS

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ പ്രതി പ്രമാടം വൈക്കത്ത് വടക്കേതില്‍ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പ്രമാടത്താണ് സംഭവം. ഫെയ്‌സ്ബുക്കിലൂടെയാണ് രാജേഷ് യുവതിയെ പരിചയപ്പെട്ടത്.

തുടര്‍ന്ന് ഇന്നലെ രാത്രി രാത്രി 7.30ഓടെ രാജേഷ് യുവതിയുടെ വീട്ടില്‍ എത്തി പെട്രോള്‍ ഒഴിക്കുകയായിരുന്നു. തടസ്സപെടുത്താന്‍ ശ്രമിച്ച യുവതിയുടെ അമ്മയുടെ ശരീരത്തിലും പെട്രോള്‍ വീണു. തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് എത്തുകയും രാജേഷിന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ തട്ടിക്കളയുകയുമായിരുന്നു.

അതേസമയം ദിവസങ്ങള്‍ക്കു മുന്‍പാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചത്. അറസ്റ്റിലായ പ്രതി രാജേഷ് വിവാഹിതനാണ്. സംഭവത്തിന്റെ കാരണം വ്യക്തമല്ല.

Back to top button
error: