Month: September 2020

  • സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268,കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ എറണാകുളം തോപ്പില്‍ക്കാട് സ്വദേശിനി പാര്‍വതി (75), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രന്‍ (75), കൊല്ലം തങ്കശേരി സ്വദേശിനി മാര്‍ഗറ്റ് (68), തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ഔസേപ്പ് (87), തൂത്തുക്കുടി സ്വദേശിനി അഞ്ജല (55), തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജന്‍ (53), തിരുവനന്തപുരം പൂന്തുറ സ്വദേശിനി മേഴ്സ്ലി (72), പാലക്കാട് ചേമ്പ്ര സ്വദേശി സൈദാലി (58), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കാസര്‍ഗോഡ് പടന്ന സ്വദേശിനി സഫിയ (79), സെപ്റ്റംബര്‍ 14ന്…

    Read More »
  • LIFE

    കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞ കള്ളങ്ങൾ അദ്ദേഹത്തിൻറെ സഹപ്രവർത്തകൻ പാർലമെന്റിൽ പൊളിച്ചു, അന്തിചർച്ചക്കാർക്ക് അതൊന്നും വിഷയമല്ല -മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബിന്റെ പോസ്റ്റ്

    സ്വർണക്കള്ളക്കടത്ത് കേസിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കട്ടുകയാണ് മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ്. കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ – സ്വർണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പാർലെമെന്റിൽ വച്ച രേഖയിൽ രണ്ടു കാര്യങ്ങൾ പറയുന്നുണ്ട്. ഒന്ന്: അത് ഡിപ്ലോമാറ്റിക് ബാഗിലാണ് വന്നത്. രണ്ട്: അത് ഒരു ഡിപ്ലോമാറ്റിനാണ് വന്നത്. ഇത് ഡിപ്ലോമാറ്റിക് ബാഗിലല്ല വന്നത് എന്ന് തർക്കിച്ചുനടന്ന ഒരു കേന്ദ്രമന്ത്രി നമുക്കുണ്ട്, വി മുരളിധരൻ. അദ്ദേഹം സാധാരണ മന്ത്രിയല്ല, ഇക്കാര്യങ്ങളെക്കുറിച്ച് അറിയാൻ ബാധ്യതപ്പെട്ട, ഇതുമായി ബന്ധപ്പെട്ടു ബാഗ് തുറക്കാൻ കസ്റ്റംസിന് നിയമപ്രകാരം അനുമതി കൊടുത്ത വിദേശകാര്യ വകുപ്പിലെ മന്ത്രിയാണ്. ഈ പാഴ്‌സൽ വന്ന ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റിയുള്ള രണ്ടു പേരിൽ ഒരാളായ ചാർജ് ഡി അഫയേഴ്‌സ് എന്ന് വിളിക്കുന്ന അറ്റാഷെയെ ആർക്കാണ് സംശയം എന്ന് ചോദിച്ച ഒരേയൊരാൾ ശ്രീമാൻ മുരളീധരനാണ്. സ്വർണ്ണം വിട്ടുകിട്ടാൻ കസ്റ്റംസിലേക്കു ആദ്യം വിളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസില്നിന്നാണ് എന്ന് പറഞ്ഞത് ബി ജെ പി യുടെ…

    Read More »
  • NEWS

    നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന് നേരെ സൈബര്‍ ആക്രമണം; മോദിയുടെ വിവരങ്ങളും ചോര്‍ന്നോ?

    അനുദിനം വളരുന്ന സാങ്കേതിക വിദ്യകള്‍ നമ്മുടെ ജീവിത സാഹചര്യങ്ങള്‍ തന്നെ മാറ്റിമറിക്കുന്നു. അതിനാല്‍ തന്നെ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുവരുന്നു. സൈബര്‍ ലോകം എന്നതുതന്നെ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ ഒരു ഭാവന ലോകമാണ്. നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം സൈബര്‍ കുറ്റകൃത്യങ്ങളിലും ഇരകളാവുന്നത് സ്ത്രീകളും കുട്ടികളുമാണെന്നതാണ് ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം. എന്നാല്‍ ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുളളവരുടെ ഡേറ്റ സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറുകള്‍ക്കെതിരെ സൈബര്‍ ആക്രമണം നേരിട്ടതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇന്ത്യയുടെ ഏറ്റവും വലിയ ഡേറ്റാ ഏജന്‍സിയായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനു (എന്‍ഐസി) നേര്‍ക്കാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. എന്‍ഐസിയുടെ കംപ്യൂട്ടറുകളില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ലഭിക്കുന്ന വിവരം. സെപ്റ്റംബര്‍ ആദ്യമാണ് സംഭവം. സംഭവത്തില്‍ ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്. അതേസമയം, അന്വേഷണം നീളുന്നത് ബെംഗളൂരുവിലെ ഒരു കമ്പനിയിലേക്കാണ്. എന്‍ഐസിയിലെ ജീവനക്കാര്‍ക്ക് ലഭിച്ച ഒരു ഇമെയിലില്‍നിന്നാണ് ആക്രമണം തുടങ്ങിയത്. ഇതിലുണ്ടായിരുന്ന ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ആ കംപ്യൂട്ടറിലുള്ള വിവരങ്ങള്‍ ചോര്‍ന്നു. പിന്നീട് കമ്പ്യൂട്ടര്‍…

    Read More »
  • LIFE

    ഇടതു വിരുദ്ധ നീക്കം :ബിജെപിയുമായി ലീഗ് -കോൺഗ്രസ് സഖ്യമെന്ന് കോടിയേരി

    കേരളത്തിലെ വലതുപക്ഷ ശക്തികൾ ഒന്നാകെ ഇടത് സർക്കാരിനെതിരെ നടത്തുന്ന നീക്കമാണ് ഇപ്പോൾ നടക്കുന്ന സമരകോലാഹലങ്ങൾ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .എൽ ഡി എഫിന് തുടർ ഭരണം ഉണ്ടാകുമെന്നു കണ്ടതോടെയാണ് സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച് പ്രതിപക്ഷം ഇറങ്ങിയത് .കേരളത്തിലെ മൂലധന ശക്തികളും കോർപ്പറേറ്റ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ഒരു വിഭാഗം ജാതിമത ശക്തികളും ഇവർക്ക് സഹായം നൽകുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു .സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ തകർക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത് .എന്നാൽ ജനപക്ഷ നിലപാട് സ്വീകരിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നത് .100 ദിവസം കൊണ്ട് 100 പദ്ധതികൾ നടപ്പാക്കാൻ ഉള്ള തീരുമാനം ഇതിന്റെ ഭാഗമാണ് . ബിജെപി അല്ല സിപിഐഎമ്മാണ് തങ്ങളുടെ ശത്രുവെന്നു പറഞ്ഞത് പി കെ കുഞ്ഞാലിക്കുട്ടി ആണ് .അതിനർത്ഥം ലീഗ് മുൻകൈ എടുത്ത് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നു എന്നാണ് .മാറാട് കേസ് സിബിഐ ഏറ്റെടുത്തിട്ട്…

    Read More »
  • NEWS

    ഹര്‍സിമ്രതിന്റെ രാജി ബിജെപിക്ക് പ്രഹരമോ?

    കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ശിരോമണി അകാലിദള്‍ നേതാവും കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദലി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചത്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കു മേലുള്ള നിയന്ത്രണങ്ങള്‍ നീക്കി, കര്‍ഷകര്‍ക്കു കൂടുതല്‍ വിപണന സാധ്യതകള്‍ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെ കാര്‍ഷിക ഉല്‍പന്ന വ്യാപാര, വാണിജ്യ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെയായിരുന്നു ആ നാടകീയ രാജി. തെരഞ്ഞെടുപ്പ് വരാനിരിക്കെ പ്രഖ്യാപിച്ച ഈ രാജി ബിജെപിയെ പ്രഹരത്തിലാക്കിയിരിക്കുകയാണ്. രാജിവെച്ചെങ്കിലും മുന്നണിയില്‍ തുടരുമെന്ന് ഹര്‍സിമ്രതിന്റെ ഭര്‍ത്താവ് പറഞ്ഞെങ്കിലും കാര്‍ഷിക മേഖലയില്‍ എടുത്ത തീരുമാനങ്ങള്‍ മോദിസര്‍ക്കാര്‍ പുനപരിശോധിക്കേണ്ട അവസ്ഥയില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. മുന്നണിയേക്കാള്‍ കര്‍ഷക്കാള്‍ വലുത് കര്‍ഷകരാണെന്ന അകാലിദള്‍ നയം വ്യക്തമാക്കുമ്പോള്‍ ബിജെപിക്ക് അതൊരു ഇരട്ടപ്രഹരമാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ജൂണ്‍ അഞ്ചിന് കേന്ദ്രം പ്രഖ്യാപിച്ച മൂന്ന് ഓഡിനന്‍സുകള്‍ക്കെതിരെയാണ് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തോട് അനുബന്ധിച്ച് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുകയും ഹരിയാനയിലെ കര്‍ഷകര്‍ ദേശീയ പാതയടക്കം ഉപരോധിക്കുകയും ചെയ്തിരുന്നു.…

    Read More »
  • NEWS

    ശ്രീറാം വെങ്കിട്ടരാമന് അന്ത്യശാസനം: വഫ ജാമ്യമെടുത്തു

    ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ന് കോടതി അന്ത്യശാസനം നല്‍കി. കോടതിയില്‍ ഹാജരാകാന്‍ മുന്‍പ് മൂന്ന് തവണ അറിയിപ്പ് നല്‍കിയിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ശ്രീറാമിനോട് അടുത്ത മാസം 12 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് അറിയിച്ചിരിക്കുന്നത്. തലസ്ഥാനത്തുണ്ടായിരുന്നിട്ടും പല കാരണങ്ങള്‍ പറഞ്ഞ് ശ്രീറാം കോടതിയില്‍ ഹാജരാകിതിരിക്കുന്നതിനാലാണ് അടുത്ത മാസം നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് അന്ത്യശാസനം നല്‍കിയത്. കേസിലെ രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഇന്നലെ കോടതിയിലെത്തി ജാമ്യമെടുത്തു. 50000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ടാളുടെ ജാമ്യ ബോണ്ടിലുമാണ് വഫയ്ക്ക് കോടതി ജാമ്യം നല്‍കിയത്. കെ.എം.ബഷീറിനെ വാഹനമിടിക്കുമ്പോള്‍ വഫയും കാറിലുണ്ടായിരുന്നു. ഇടിച്ച വാഹനം വഫയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. 2019 ആഗസ്റ്റ് 3 നാണ് ശ്രീറാം ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരണപ്പെടുന്നത്. വാഹനാപകടത്തില്‍ മരണപ്പെട്ട കെ.എം.ബഷീര്‍ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ…

    Read More »
  • LIFE

    ജലീലിനെതിരെയുള്ള നീക്കം ആപത്കരം ,സംസ്ഥാനത്ത് കോ ലീ ബി സഖ്യം ,എ പി സുന്നി വിഭാഗത്തിന്റെ മുഖപത്രം രാഷ്ട്രീയം പറയുമ്പോൾ

    “ചെന്നിത്തലയും മുല്ലപ്പള്ളിയും കുഞ്ഞാലിക്കുട്ടിയും പ്രാന്തെടുത്ത് പായുന്നതിന്റെ പൊരുൾ മനസ്സിലാകണമെങ്കിൽ ഭരണമില്ലാത്ത അടുത്ത അഞ്ച് വർഷങ്ങൾ കൂടി സങ്കൽപ്പിച്ചു നോക്കണം .ആകെ പത്ത് വർഷം ഭരണത്തിന് പുറത്ത് !പിന്നെ പൊടിപോലും ഉണ്ടാകില്ല കണ്ടുപിടിക്കാൻ അങ്ങിനെ സംഭവിച്ചാൽ കോൺഗ്രസ് ശരിക്കും കോൺ “ഗ്രാസാ “കും .”കാന്തപുരം എ പി അബൂബക്കർ മുസലിയാർ വിഭാഗം സുന്നി വിഭാഗത്തിന്റെ മുഖപത്രം സിറാജിന്റെ മുഖലേഖനം ആണിത് . യു ഡി എഫിന്റെ ഇപ്പോഴത്തെ സമരം രാഷ്ട്രീയ പ്രേരിതം ആണെന്ന് സിറാജ് പറഞ്ഞുവെക്കുന്നു .യുപി ,ബീഹാർ ,ഗുജറാത്ത് എന്നിവിടങ്ങളിൽ എന്ന പോലെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂട്ടപലായനം ഉണ്ടാകും എന്ന് സിറാജ് പ്രവചിക്കുന്നു .ചില കോൺഗ്രസ്സ് നേതാക്കൾക്ക് ഉടുപ്പ് മാറേണ്ട ആവശ്യം പോലുമില്ല മേൽമുണ്ട് മാറിയാൽ മതിയാകും എന്നും സിറാജ് പറഞ്ഞുവക്കുന്നു .അങ്ങിനെ വന്നാൽ ലീഗ് വഴിയാധാരം ആകും .പച്ച റിബൺ കെട്ടി തെരുവിൽ കോലം തുള്ളിയിരുന്ന അണികൾ മൃതദേഹത്തിന്റെ തലയിൽ നിന്ന് പേനിറങ്ങുന്നത് പോലെ അരിച്ചിറങ്ങി ചോരയും നീരുമുള്ള…

    Read More »
  • NEWS

    സൈബര്‍ സുരക്ഷ ഏറെ വെല്ലുവിളി: മുന്നറിയിപ്പുമായി അജിത് ഡോവല്‍

    ഇന്റര്‍നെറ്റിന്റെ ഉപയോഗത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന മുന്നറിയിപ്പുമായി ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഈ കാലഘട്ടത്തില്‍ സൈബര്‍ സുരക്ഷ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. നമ്മള്‍ അറിയാതെ തന്നെ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിശബ്ദമായാണ് ഈ മോഷണം നടക്കുന്നത്. പലപ്പോഴും സത്യസന്ധതയോടെ നമ്മളെ ഇവര്‍ സമീപിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുന്നതുമാണ് പതിവ്. അതിനാല്‍ കരുതലോടെയിരിക്കാന്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നമ്മള്‍ സുരക്ഷിതരല്ല. കോവിഡും ലോക്ക്ഡൗണും പിടിമുറുക്കിയതോടെ എല്ലാവരും ഇന്റര്‍നെറ്റ് ലോകത്താണ്. അതിനാല്‍ ജാഗ്രത അത്യാവശ്യമാണ്. അനാവശ്യമായി കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് വഴി ഹാക്കിങ്ങില്‍ ചെന്ന് ചാടാന്‍ ഇടയുണ്ട്. മാത്രമല്ല ഇമെയില്‍ വഴിയും ഹാക്ക് ചെയ്യപ്പെടുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒക്കെ ഇമെയില്‍ വഴി പങ്കുവെക്കുമ്പോള്‍ ഹാക്കിങ് സാധ്യത ഏറുന്നു. പല രാജ്യങ്ങളും ഇതിനെതിരെ ഒരുങ്ങുന്നതായും ഡോവല്‍ വിശദീകരിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന്…

    Read More »
  • TRENDING

    ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം ഉപേക്ഷിക്കുന്നു

    രണ്ടാമൂഴം സിനിമയാക്കുന്നതിനെപ്പറ്റി നടന്ന കേസ് ഒത്തുതീര്‍പ്പിലേക്ക്. രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കാന്‍ എം.ടി.യും ശ്രീകുമാര്‍ മേനോനും തമ്മില്‍ ധാരണയില്‍ എത്തി. ശ്രീകുമാര മേനോന്‍ എം.ടിക്ക് തിരക്കഥ തിരിച്ചു നല്‍കും. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കും. തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ ആണ് ഒത്തുതീര്‍പ്പ്. മഹാഭാരതത്തിലെ കഥാപാത്രമായ ഭീമന്റെ കഥ പറയുന്ന രണ്ടാംമൂഴം സിനിമയാക്കുന്നതിനായി എം.ടിയും ശ്രീകുമാറും 2014 ലാണ് കരാര്‍ ഒപ്പുവെച്ചത്. അഞ്ച് വര്‍ഷമായിട്ടും സിനിമ എടുക്കാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരിച്ചുചോദിച്ച് എം.ടി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് മധ്യസ്ഥതാ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും എം.ടി വാസുദേവന്‍ നായര്‍ ഒരു തരത്തിലുമുള്ള അനുനയങ്ങള്‍ക്കും വഴങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് വി.എ. ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു.

    Read More »
  • LIFE

    ഞെട്ടിക്കുന്ന റിപ്പോർട്ട്, രാജ്യത്തെ ജയിലുകളിൽ കഴിയുന്നവരിൽ അമ്പത് ശതമാനത്തിൽ കൂടുതൽ മുസ്ലിങ്ങളും ദളിതരും ആദിവാസികളും

    ശിക്ഷിക്കപ്പെട്ടവരും വിചാരണ തടവുകാരുമായി രാജ്യത്തെ ജയിലുകളിൽ കഴിയുന്നവരിൽ അമ്പത് ശതമാനത്തിൽ ഏറെ പേർ മുസ്ലിം, ദളിത്‌, ആദിവാസി ജനാവിഭാഗത്തിൽ പെട്ടവർ. സർക്കാർ തന്നെ പുറത്ത് വിട്ട കണക്കാണ് ഇത്. 2011 ലെ സെൻസസ് കണക്ക് അനുസരിച്ച് മൊത്തം ജനാവിഭാഗത്തിന്റെ 39.4% പേരാണ് ഈ ജനാവിഭാഗങ്ങളിൽ ഉള്ളത്. എന്നാൽ ഈ വിഭാഗത്തിൽ ഉള്ള തടവുകാരുടെ എണ്ണം 50.8% ആണ്. ഇന്ത്യയിൽ മൊത്തം കണക്കെടുത്താൽ സാമ്പത്തികമായും സാമൂഹികമായും പിന്നിൽ നിൽക്കുന്ന ജനവിഭാഗങ്ങളെ നമ്മുടെ സംവിധാനം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ നേർ തെളിവ് ആണ് ഈ കണക്ക്. ഉയർന്ന ജാതികളുടെ അടിച്ചമർത്തലിന് വിധേയമാകുന്ന ജനാവിഭാഗങ്ങൾ ആണ് ദളിതരും ആദിവാസികളും എങ്കിൽ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരകൾ ആണ് മുസ്ലിം ജനവിഭാഗം. അമേരിക്കയിലൂടെതിന് സമാനമായ സ്ഥിതി വിശേഷം എന്ന് പറയേണ്ടി വരും. അവിടെ 13%ആണ് കറുത്ത വർഗ്ഗക്കാർ. എന്നാൽ ജയിലുകളിൽ കഴിയുന്നവരോ 40% ത്തിൽ ഏറെയും കറുത്ത വർഗ്ഗക്കാർ ആണ്. മൊത്തം തടവറക്കുള്ളിൽ കഴിയുന്ന മുസ്ലിം…

    Read More »
Back to top button
error: