നിസ്സാറിന്റെ തമിഴ് ചിത്രം” കളേഴ്സ് ” ടീസ്സര്‍ റിലീസ്

മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ നിസ്സാര്‍ ഒരുക്കുന്ന ” കളേഴ്സ് ” എന്ന
ആദ്യത്തെ തമിഴ് സിനിമയുടെ ടീസ്സര്‍ തമിഴ് നടന്‍ സേതുപതി തന്റെ ഫേസ് പുസ്തകത്തിലൂടെ പുറത്തിറക്കി.
സുദിനം എന്ന ചിത്രത്തിലൂടെ സംവിധായകനായ നിസ്സാറിന്റെ ഇരുപത്തിയാറാമത്തെ ചിത്രമാണ് ” കളേഴ്സ് “.

റാം കുമാര്‍,,വരലക്ഷ്മി ശരത്കുമാര്‍,ഇനിയ,വിദ്യാ പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസ്സാര്‍ സംവിധാനം ചെയ്യുന്ന ” കളേഴ്സ് “എന്ന ചിത്രത്തില്‍
മൊട്ട രാജേന്ദ്രന്‍,
ദേവന്‍,തലെെവാസല്‍ വിജയ്, വെങ്കിടേഷ്,ദിനേശ് മോഹന്‍,മദന്‍ കുമാര്‍, രാമചന്ദ്രന്‍ തിരുമല,അഞ്ജലി ദേവി,തുളസി ശിഖാമണി,ബേബി ആരാധ്യ തുടങ്ങിയവരും അഭിനയിക്കുന്നു.

ലെെം ലെെറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ അജി ഇടിക്കുള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു.
പ്രസാദ് പാറപ്പുറം തിരക്കഥ സംഭാഷണമെ
ഴുതുന്നു.വെെരഭാരതി എഴുതിയ വരികള്‍ക്ക് എസ് പി വെങ്കിടേഷ് സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിസ്സാര്‍ മുഹമ്മദ്,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ജിയ ഉമ്മന്‍,
പ്രൊഡക്ഷന്‍ ഡിസെെനര്‍-വത്സന്‍,മേക്കപ്പ്-ലിബിന്‍ മോഹനന്‍,വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-അനില്‍ വന്ദന,എഡിറ്റര്‍-വിശാല്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-റസ്സല്‍ നിയാസ്,സത്യ ശരവണന്‍,
അസിസ്റ്റന്റ് ഡയറക്ടര്‍-അശ്വിന്‍ മോഹന്‍,പി ഷെബീര്‍,ആക്ഷന്‍സ്-റണ്‍ രവി,നൃത്തം-പ്രദീപ്,ഓഫീസ് നിര്‍വ്വഹണം- തമ്പി തോമസ്സ്,ലിജു,പ്രൊഡ്ക്ഷന്‍ എക്സിക്യൂട്ടീവ്-ബിജു കടവൂര്‍,ഗൗതം കൃഷ്ണ,ലോക്കേഷന്‍-ചങ്ങനാശ്ശേരി,കോട്ടയം,ചെന്നെെ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *