സിദിഖ് ചെയ്തത് മനസിലാക്കാം, പക്ഷെ ഭാമ അത്ഭുതപ്പെടുത്തി, ആഞ്ഞടിച്ച് രേവതി

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സാക്ഷികൾ കൂറ് മാറുന്നതിനെതിരെ രൂക്ഷ വിമർശനവുമായി നടി രേവതി രംഗത്ത്. സിദിഖ് കൂറ് മാറിയത് മനസിലാക്കാമെന്നും പക്ഷെ ഭാമയുടെ നടപടി അപ്രതീക്ഷിതമായി എന്നും രേവതി പറഞ്ഞു. ഫേസ്ബുക്കിൽ ആയിരുന്നു പ്രതികരണം.

സിനിമാ രംഗത്തുള്ള സഹപ്രവർത്തകരെ പോലും വിശ്വസിക്കാൻ ആകുന്നില്ലെന്നു രേവതി കുറിച്ചു. ഇത് അത്യന്തം സങ്കടകരമാണ്. ഇത്രയേറെ സിനിമകളിൽ ഒന്നിച്ചു പ്രവർത്തിച്ചിട്ടും നല്ല സമയങ്ങൾ പങ്കുവച്ചിട്ടും കൂടെ ഉള്ള ഒരു “സ്ത്രീ “യുടെ വിഷയം വന്നപ്പോൾ അതൊക്കെ മറന്നിരിക്കുകയാണ് ചിലർ. ചർച്ച ആയിരുന്നതും ഇപ്പോൾ അല്ലാതായതുമായ 2017 ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇടവേള ബാബുവും ബിന്ദു പണിക്കരും മൊഴി മാറ്റിയതിൽ അത്ഭുതമില്ല. സിദ്ധിഖിന്റെ മൊഴി മാറ്റലും അങ്ങിനെ തന്നെ. എന്നാൽ ആ നടിയുടെ വിശ്വസ്ത ആയിരുന്ന ഭാമ നേരത്തെ പൊലീസിന് നൽകിയ മൊഴി മാറ്റിയത് അത്ഭുതപ്പെടുത്തുന്നു. അതിജീവിച്ച പെൺകുട്ടി നീതിക്കായി പൊരുതുകയാണ്. സംഭവിച്ചതിനെതിരെ പരാതി നൽകി എന്നതിന്റെ പേരിൽ അവരുടെ കുടുബത്തിലും ജീവിതത്തിലും ഉണ്ടാകുന്ന പ്രതിസന്ധികൾ ആരും ഓർക്കുന്നില്ല -രേവതി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *