Month: September 2020

  • NEWS

    അൽ ക്വയ്‌ദയുടെ വലയിൽ മലയാളികളും ,കൂടുതൽ അറസ്റ്റിനു സാധ്യത

    അൽ ക്വയ്‌ദയുമായി ബന്ധമുള്ളവരിൽ മലയാളികളും ഉൾപ്പെടുന്നുവെന്നു വിവരം .കേരളത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് എൻ ഐ എ നൽകുന്ന സൂചന .മുംബൈ ,ഭോപ്പാൽ എന്നിവിടങ്ങളിലേക്കും അന്വേഷണം നീട്ടുമെന്നാണ് വിവരം . രണ്ടാഴ്ച മുൻപ് സംസ്ഥാനത്ത് പലയിടത്തും എൻഐഎ സംഘം തങ്ങിയിരുന്നു .ജെ എം ബി എന്ന ഐഎസ് പിന്തുണയുള്ള ബംഗ്ളാദേശ് സംഘടനയ്ക്ക് കേരളത്തിലും വേരുകൾ ഉള്ളതായി സംശയിക്കപ്പെടുന്നുണ്ട് .2019 ൽ സംസ്ഥാനത്ത് നിന്ന് പിടിക്കപ്പെട്ട 7 പേർക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു .അതിഥി തൊഴിലാളികളുടെ ലേബലിൽ ആയിരുന്നു ഇവരുടെ പ്രവർത്തനം . ഐ എസിന്റെ സ്ലീപ്പിങ് സെല്ലുകൾ ആയി പ്രവർത്തിക്കുന്ന മുപ്പതോളം പേർ നിരീക്ഷണത്തിൽ ആണെന്നാണ് വിവരം . കേരളത്തെ ഒളിത്താവളം ആയാണ് ഇത്തരം സംഘടനകൾ കണക്കാക്കുന്നത് എന്നാണ് റിപ്പോർട് .

    Read More »
  • LIFE

    സംസ്ഥാനത്ത് അൽക്വയ്‌ദ ബന്ധമുള്ള 3 പേർ പിടിയിലായ സംഭവത്തിൽ ഇന്റലിജിൻസ് പരാജയം

    എറണാംകുളത്ത് നിന്ന് അൽക്വയ്‌ദ ബന്ധമുള്ള 3 പേരെ എൻ ഐ എ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സംസ്ഥാന പോലീസ് വിവരമറഞ്ഞത് ഏറെ വൈകി .എൻഐഎയുടെ ഡൽഹി ഓഫീസ് കൊച്ചി,ബംഗാൾ ഓഫീസുകളെ ഏകോപിപ്പിച്ച് ആണ് പദ്ധതി ആസൂത്രണം ചെയ്തത് .വെള്ളിയാഴ്ചയാണ് സംസ്ഥാന പോലീസിന്റെ സഹായം എൻഐഎ തേടിയത് . ഇന്നലെ മാത്രമാണ് ഇവർ അൽക്വയ്‌ദക്കാർ ആണെന്ന് സംസ്ഥാന പോലീസ് മനസിലാക്കുന്നത് . തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ,ആഭ്യന്തര സുരക്ഷാ എന്നീ വിഭാഗങ്ങൾക്ക് മാസങ്ങളായി നാഥനില്ല .ഒരു എസ് പിയുടെ നിയന്ത്രണത്തിൽ ആയിരുന്നു സ്‌ക്വാഡ് .സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനം കണ്ടെത്താനും തടയാനും രൂപീകരിച്ചതാണ് സ്‌ക്വാഡ് .എന്നാൽ ഇപ്പോൾ തലവനില്ല . ആഭ്യന്തര സുരക്ഷ നോക്കുന്നതിന് ഇന്റലിജൻസ് എ ഡി ജി പിയുടെ കീഴിൽ ഡി ഐ ജി ,എസ് പി തസ്തികകൾ ഉണ്ടായിരുന്നു .എന്നാൽ ഇവിടെയും ആളുകൾ ഇല്ല .പിടിയിലായവരുടെ ആശയവിനിമയം ബംഗാളിയിൽ ആയിരുന്നതിനാൽ സൈബർ ഡോമിനും ഇത് കണ്ടെത്താൻ ആയില്ല . അതിഥി തൊഴിലാളികൾ…

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 18പേർ മരിച്ചു. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 498 പേര്‍. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2862 പേര്‍ രോഗമുക്തരായി. 24 മണിക്കൂറില്‍ 47452 സാമ്പിളുകള്‍ പരിശോധിച്ചു. 37488 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

    Read More »
  • NEWS

    കോവിഡ് വ്യാപനം; സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല

    തിരുവനന്തപുരം: കോവിഡ് വ്യാപനം പടര്‍ന്ന് പിടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല. ബാറില്‍ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയാണ് തള്ളിയത്. കേന്ദ്രം ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന എക്സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തത്. സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു എക്സൈസ് ശുപാര്‍ശ. എന്നാല്‍, ബാറുകള്‍ തുറക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂട്ടിയ ബാറുകള്‍ വഴി ഇപ്പോള്‍ പാഴ്‌സലായാണ് മദ്യം വില്‍ക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 9 വരെ മാത്രം പ്രവര്‍ത്തിക്കാം എന്നും ഒരു മേശയില്‍ രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാം എന്നതും ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളാണ് എക്സൈസ് ശുപാര്‍ശയില്‍ ഉളളത്. നേരത്തെ പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.

    Read More »
  • TRENDING

    നീണ്ട ആറ് മാസത്തിന് ശേഷം താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

    ലഖ്‌നൗ: കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞ് കിടന്ന ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഇതാ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുന്നു. നീണ്ട ആറ് മാസത്തിന് ശേഷമാണ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നത്. സെപ്റ്റംബര്‍ 21 മുതല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കും.അണ്‍ലോക്ക് 4ന്റെ ഭാഗമായാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് താജ്മഹലില്‍ ദിവസം 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശിക്കാന്‍ അനുവദിക്കൂ. ടിക്കറ്റ് കൗണ്ടറുകളുണ്ടായിരിക്കില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക. സാമൂഹിക അകലം പാലിക്കല്‍ , മാസ്‌ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ലോക്ക്ഡൗണ്‍ കാരണം ബഫര്‍ സോണിന്റ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്റ്റംബര്‍ 1 മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. പിന്നാലെ സെപ്റ്റംബര്‍ 21ന് താജ്മഹല്‍ തുറക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.

    Read More »
  • TRENDING

    ഐ പി എൽ അഥവാ ഇന്ത്യൻ പണം കായ്ക്കുന്ന ലീഗ്: 2

    ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളെ ഏഴാം സ്വർഗത്തിൽ എത്തിച്ച ടൂർണമെന്റായിരുന്നു 2007 ൽ ഐ.സി.സി സംഘടിപ്പിച്ച ട്വന്റി ട്വന്റി ലോകകപ്പ് . ഇന്ത്യൻ ടീം മൈതാന മധ്യത്തിലൂടെ അശ്വമേധം നടത്തുന്ന കാഴ്ച മുഴുവൻ ക്രിക്കറ്റ് പ്രേമികളും കോരിത്തരിപ്പോടെ കണ്ടു നിന്നു. ചിര വൈരികളായ പാകിസ്ഥാനോടു ലീഗ് മാച്ചിൽ വഴങ്ങിയ സമനിലയ്ക്കു ശേഷം നടന്ന ബാൾ ഔട്ട് എന്ന വിചിത്രവും രസകരവുമായ സംഗതിയിൽ ബാറ്റസ്മാനില്ലാത്ത സ്റ്റമ്പിനു നേരെ പന്തെറിഞ്ഞ പേരുകേട്ട പാക്ക് ബൗളിംഗ് നിരയ്ക്ക് എറിഞ്ഞ മൂന്നു പന്തിൽ മൂന്നും സ്റ്റംപിനു പുറത്തേയ്ക്കു പോകുന്നതു കണ്ടു നിസ്സഹായരായി ഇന്ത്യയോടു തോൽവി ഏറ്റു വാങ്ങാനായിരുന്നു വിധി. ഒരു ലോകകപ്പു മത്സരത്തിൽ പോലും ഇന്ത്യയോടു ജയിക്കാൻ സാധിച്ചിട്ടില്ലെന്ന പാക്ക് നാണക്കേട് അവർ തുടർന്നു. ഗ്രൂപ്പ് ഡിയിൽ നിന്നും ഒന്നാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ എത്തിയ ഇന്ത്യ ന്യൂസിലൻഡിനോടു മാത്രം തോൽവി വഴങ്ങി ഗ്രൂപ്പ് ജേതാക്കളായി സെമിഫൈനലിൽ എത്തി. സെപ്റ്റംബർ 19 എന്ന ദിവസം ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരിക്കലും…

    Read More »
  • NEWS

    കനത്ത മഴ: മലമ്പുഴ ഡാം തുറന്നേക്കാം

    മലമ്പുഴ അണക്കെട്ടിന്റെ വ്യഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് 113.34 മീറ്ററിൽ എത്തി. ഡാമിൻ്റെ പരമാവധി ജല സംഭരണശേഷി 115.06 മീറ്ററാണ്. ഈ സാഹചര്യത്തിൽ ഡാമിൻ്റെ ഷട്ടറുകൾ ഏത് സമയത്തും തുറക്കാൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.

    Read More »
  • NEWS

    കൂറുമാറി; നടി ഭാമയ്ക്ക് നേരെ സൈബര്‍ ആക്രമണം

    നടി ഭാമയ്ക്ക് നേരെ സൈബര്‍ ആക്രമണം. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയതിന് പിന്നാലെയാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവും ശക്തമായത്. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍, കോടതിയില്‍ ഇവര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഭാമയ്ക്കും സിദ്ധിഖിനുമെതിരേ രൂക്ഷവിമര്‍ശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാല്‍ ഭാമയുടെ ഭാഗത്ത്‌നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോള്‍ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തില്‍ ഇരയാണെന്ന് റിമ കുറിച്ചു.

    Read More »
  • TRENDING

    യു.എസില്‍ ടിക്ടോക്കിനും വീ ചാറ്റിനും നിരോധനം; നാളെ മുതല്‍ പ്രാബല്യത്തില്‍

    വാഷിങ്ടണ്‍: അതിര്‍ത്തി തര്‍ക്കം നിലനിന്ന സാഹചര്യത്തില്‍ ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. അതിന് പിന്നാലെ യു.എസും ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ടിക്ടോക്കിനും വീ ചാറ്റിനും ഏര്‍പ്പെടുത്തിയ നിരോധനം നാളെ മുതല്‍ പ്രാബല്യത്തിലാക്കുകയാണ് യു.എസ്. ഇവയുടെ ഡൗണ്‍ലോഡിങ് യുഎസില്‍ തടഞ്ഞതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വ്യക്തി വിവരങ്ങള്‍ ആപ്പുകള്‍ ചൈനയ്ക്കു കൈമാറിയെന്ന് ആരോപിച്ച് ഓഗസ്റ്റ് 8നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. വിലക്ക് ഒഴിവാക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ടിക്ടോക് വാങ്ങാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഒറാക്കിള്‍, വാള്‍മാര്‍ട്ട് എന്നീ കമ്പനികള്‍ ടിക്ടോക് ഉടമകളായ ബൈറ്റ്ഡാന്‍സില്‍ നിന്ന് ആപ് വാങ്ങാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

    Read More »
  • LIFE

    പാതി വഴിയില്‍ നിലച്ചു പോകേണ്ട ‘എന്ന് നിന്റെ മൊയ്തീന്‍’: ആര്‍.എസ് വിമല്‍

    സംവിധായകന്‍ ആര്‍.എസ് വിമല്‍ അനശ്വര പ്രണയത്തിന്റെ കഥയുമായെത്തിയ സിനിമയായിരുന്നു ‘എന്ന് നിന്റെ മൊയ്തീന്‍’. ചിത്രത്തിലെ മൊയിദീനേയും കാഞ്ചനമാലയേയും ആരും തന്നെ മറക്കില്ല. അത്രയ്ക്ക് അവര്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചിരുന്നു. പൃഥ്വിരാജും പാര്‍വ്വതി തിരുവോത്തിന്റെയും അഭിനയവും ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇന്ന് ചിത്രം റിലീസ് ചെയ്തിട്ട് അഞ്ച് വര്‍ഷം തികയുകയാണ്. ഇപ്പോഴിതാ ചിത്രത്തെപ്പറ്റി ഒരു വെളിപ്പെടുത്തലുമായി സംവിധായകന്‍. പാതിവഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു എന്നു നിന്റെ മൊയ്തീനെന്ന് സംവിധായകന്‍ ആര്‍. എസ്. വിമല്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിമലിന്റെ വെളിപ്പെടുത്തല്‍. ‘അഞ്ച് വര്‍ഷങ്ങള്‍… എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം…! അല്ലെങ്കില്‍ പാതി വഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു… ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി” വിമല്‍ കുറിച്ചു. ചിത്രത്തിലെ ഗാനങ്ങളും സംഭാഷണങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായിരുന്നു. എം. ജയചന്ദ്രനും മഹേഷ് നാരായണനും സംഗീതം ഒരുക്കി യേശുദാസ്, പി. ജയചന്ദ്രന്‍, ശ്രേയ ഘോഷാല്‍, വിജയ് യേശുദാസ്, സുജാത മോഹന്‍, സിതാര എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.…

    Read More »
Back to top button
error: