NEWS

കൊച്ചിയിലെ അല്‍ ഖായിദ ഭീകര്‍ താമസിച്ചത് ഇങ്ങനെ

കൊച്ചി: കൊച്ചിയില്‍ നിന്ന് പിടിയിലായ അല്‍ ഖായിദ ഭീകരരെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. കേരളത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ എന്ന വ്യാജേന പല സ്ഥലങ്ങളിലായി താമസിച്ച് വരികയായിരുന്നു.

എറണാകുളം ജില്ലയിലെ പാതാളം എന്ന സ്ഥലത്തു നിന്നാണ് നിര്‍മാണ ജോലി ചെയ്ത് വരികയായിരുന്ന മുര്‍ഷിദ് ഹസന്‍ പിടിയിലായത്. ഒരാളെ പെരുമ്പാവൂരില്‍ നിന്നും മറ്റൊരാളെ ആലുവയില്‍ നിന്നുമാണ് ഇന്ന് പുലര്‍ച്ചെ പിടികൂടിയത്.

കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളില്‍ പുലര്‍ച്ചെയാണ് റെയ്ഡ് നടന്നത്. എറണാകുളം, ബംഗാളിലെ മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ 9 അല്‍ ഖായിദ ഭീകരരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നു. ചിലര്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാനിരിക്കെയാണ് പിടിയിലായത്. ആറു പേരെ ബംഗാളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്നു കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍നിന്ന് അല്‍ ഖായിദ ഭീകരരെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത പുറത്തുവരുന്നത്.

Back to top button
error: