‘നെവര്‍ സേ ഗുഡ്‌ബൈ’ എന്ന സുന്ദര ഗാനം സമ്മാനിച്ചതിന് നന്ദി: സഞ്ജന

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് അവസാന ചിത്രമായിരുന്നു ദില്‍ ബേചാര.കോവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസായിരുന്നെങ്കിലും ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം ര്‌പേക്ഷക മനസില്‍ ഇടം നേടിയവയാണ്. ഇപ്പോഴിതാ

ചിത്രത്തിലെ ‘നെവര്‍ സേ ഗുഡ്‌ബൈ’ എന്ന ഗാനം ഒരുക്കിയതിന് എ.ആര്‍.റഹ്മാനോടു നന്ദിയും സ്‌നേഹവും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായിക സഞ്ജന. പാട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ടാണ് സഞ്ജന റഹ്മാന്റെ സംഗീതത്തെക്കുറിച്ച് വാചാലയായത്.

‘ദില്‍ ബേചാര എന്ന ചിത്രത്തില്‍ ‘നെവര്‍ സേ ഗുഡ്‌ബൈ’ എന്ന സുന്ദര ഗാനം സമ്മാനിച്ചതിന് സംഗീത ഇതിഹാസം എ.ആര്‍.റ്ഹ്മാനു മുന്നില്‍ ഞാന്‍ പ്രണമിക്കുന്നു. ഒന്നിനെയും അപൂര്‍ണമായി തുടരാന്‍ അനുവദിക്കാത്ത സംഗീതജ്ഞനാണ് അദ്ദേഹം. അതിനാല്‍ തന്നെ ഞങ്ങളുടെ ദില്‍ ബേചാരയിലെ അവസാനത്തെ ഈ ഗാനം ആത്യന്തികമായി പൂര്‍ത്തിയായിരിക്കുന്നു’സഞ്ജന കുറിച്ചു.

സെപ്റ്റംബര്‍ ആദ്യവാരമാണ് ‘നെവര്‍ സേ ഗുഡ്‌ബൈ’ റിലീസ് ചെയ്തത്. എ.ആര്‍.റഹ്മാന്‍ ഈണം നല്‍കിയ പാട്ട് അദ്ദേഹത്തിന്റെ മകന്‍ എ.ആര്‍.അമീന്‍ ആണ് ആലപിച്ചത്. മകന് സംഗീതജീവിതത്തില്‍ എല്ലാവിധ ആശംസകളും നേര്‍ന്നാണ് റഹ്മാന്‍ പാട്ട് ആരാധകരുമായി പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *