TRENDING

കുതിച്ചുയര്‍ന്ന് കോവിഡ് രോഗികള്‍‌ ; 24 മണിക്കൂറിനിടെ 93,337 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയി. ആകെ മരണസംഖ്യ 85,619 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1247 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം, 24 മണിക്കൂറിനിടെ 95,880 പേര്‍ രോഗമുക്തി നേടി. 42,08,432 പേരാണ് ഇതുവരെ രാജ്യത്തുടനീളം രോഗമുക്തരായി ആശുപത്രി വിട്ടത്.

10,13,964 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഐസിഎംആര്‍ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 6.24 കോടി സാംപിളുകള്‍ പരിശോധിച്ചു.

Back to top button
error: