അർച്ചന ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് ഒളിച്ചു കളിക്കുന്നു എന്നാരോപിച്ച് പ്രതിഷേധം ,കാമുകൻ ശ്യാംലാലിനെതിരെ പോലീസ് ചുമത്തിയത് നിസാര വകുപ്പുകളെന്നും ആരോപണം

ആറാട്ടുപുഴയിൽ അർച്ചന എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ ശ്യാംലാലിനെതിരെ ചുമത്തിയത് നിസ്സാര വകുപ്പുകൾ എന്നാരോപണം .ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ സമരം നടത്തി .

പെരുമ്പള്ളിൽ മുരിക്കിൻ ഹൗസിൽ വിശ്വനാഥൻ -ഗീത ദമ്പതികളുടെ മകളാണ് അർച്ചന .പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ശ്യാംലാൽ ആണെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടും കാമുകൻ ശ്യാംലാലിനെതിരെ ചുമത്തിയത് നിസ്സാരവകുപ്പുകൾ എന്നാണ് ആരോപണം .ഇതിനു പിന്നിൽ രാഷ്ട്രീയ -സാമ്പത്തിക ഇടപെടലുകൾ ഉണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത് .

പോലീസിനെതിരെ ബന്ധുക്കളും രംഗത്ത് വന്നു .നാട്ടുകാർ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിലും ബന്ധുക്കളും ഉന്നത അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട് .അർച്ചനയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് 7 കൊല്ലം പ്രണയിച്ചതിനു ശേഷം സ്ത്രീധനത്തുക പോരാ എന്ന് പറഞ്ഞ് ശ്യാംലാൽ ഒഴിവാക്കി എന്നാണ് പരാതി .ഒടുവിൽ മറ്റൊരു പെൺകുട്ടിയുമായുള്ള വിവാഹ നിശ്ചയ ദിനത്തിൽ അർച്ചന ആത്മഹത്യ ചെയ്യുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *