LIFE

ഒരാള്‍ക്കും നമ്മെ വേര്‍പിരിക്കാന്‍ സാധിക്കില്ല; മകളുടെ പിറന്നാളിന് ബാലയുടെ സമ്മാനം ഇതാണ്‌

ടന്‍ ബാലയും പിന്നണി ഗായിക അമൃത സുരേഷിന്റെയും വിവാഹമോചനം വാര്‍ത്തകളില്‍ ഇടംപിടിച്ച ഒന്നായിരുന്നു. ഔദ്യോഗികമായി വിവാഹമോചിതരായെങ്കിലും മകള്‍ പാപ്പു എന്ന് വിളിക്കുന്ന അവന്തികയെക്കുറിച്ച് രണ്ട് പേരും എന്നും വാചാലരാകാറുണ്ട്. അമൃതയ്‌ക്കൊപ്പമാണ് മകള്‍ കഴിയുന്നത്.

ഇപ്പോഴിതാ മകളുടെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ വീഡിയോയുമായി എത്തിയരിക്കുകയാണ് നടന്‍ ബാല. മകളെ ജീവന് തുല്യം സ്‌നേഹിക്കുന്നുണ്ടെന്നും ഒരാള്‍ക്കും നമ്മെ വേര്‍പിരിക്കാന്‍ സാധിക്കില്ലെന്നും ബാല പറയുന്നു. മകളുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയുളള വീഡിയോ ആണ് ബാല പങ്കുവെച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 21, പാപ്പു ഹാപ്പി ബര്‍ത് ഡേ ടു യു. ഞാന്‍ സത്യം പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാന്‍ പറ്റില്ല. ജീവിതത്തില്‍ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാന്‍ നിന്നെ കണ്ടിരിക്കും.’ബാല പറയുന്നു.

2010 ല്‍ വിവാഹിതരായ അമൃതയും ബാലയും 2015 മുതല്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു. 2019ല്‍ വിവാഹമോചിതരായി. റിയാലിറ്റിഷോയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തിയ ഗായികയാണ് അമൃത. റിയാലിറ്റി ഷോയ്ക്കിടെയാണ് ബാലയും അമൃതയും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും.

Back to top button
error: