Month: September 2020

  • TRENDING

    സീരിയലുകളിൽ ഇന്നു മുതൽ പുതിയ ലക്ഷ്മി…

    പോലീസ് കേസും, കോടതിയും, മുൻകൂർ ജാമ്യാപേക്ഷയുമായി നട്ടം തിരിയുകയാണ് ലക്ഷ്മി പ്രമോദ് എന്ന സീരിയൽ താരം. ഒരേ സമയം മൂന്നു സീരിയലുകളിൽ തിളങ്ങി നിൽക്കുകയായിരുന്നു ലക്ഷമി. ഏഷ്യാനെറ്റിലെ പൗർണമി തിങ്കളിലും സീ കേരളത്തിലെ പൂക്കാലം വരവായിലും ഗംഭീര വേഷമായിരുന്നു. മഴവിൽ മനോരമയിലെ സൂര്യകാന്തിയിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിച്ചത്. പക്ഷേ വളരെ പെട്ടെന്നാണ് തിരിച്ചടി ഉണ്ടായത്. എല്ലാം കീഴ്മേൽ മറിഞ്ഞു. സീരിയലുകളിൽ നിന്നും ലക്ഷ്മി പുറത്തായി. കൊട്ടിയത്ത് റംസി എന്ന പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തെ തുടർന്നാണ് ലക്ഷ്മി പ്രമോദിനെ സീരിയലുകളിൽ നിന്ന് ഒഴിവാക്കാൻ ചാനൽ മേധാവികളും സീരിയൽ സംവിധായകരും തീരുമാനിച്ചത്. പൗർണമി തിങ്കളിൽ പകരം വന്നത് മറ്റൊരു ലക്ഷ്മി തന്നെ. അതും കൊല്ലംകാരി ലക്ഷ്മി പ്രിയ.’കറുത്തമുത്തി’ലൂടെ ജനപ്രീതി നേടിയ ലക്ഷ്മി ഇന്നു രാത്രി മുതൽ സ്ക്രീനിൽ എത്തുകയാണ്. ടോപ് റേറ്റഡ് ആയ ഈ സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണ് ലക്ഷ്മിയുടേത്. നായികക്കൊപ്പം ലക്ഷ്മിയുടെ ആനി എന്ന കഥാപാത്രത്തിനും തുല്യ പ്രധാന്യം ലഭിച്ചിരുന്നു. പൂക്കാലം…

    Read More »
  • NEWS

    വാഹനാപകടം; സൗദിയില്‍ മൂന്ന് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

    സൗദി അറേബ്യയിലെ ദമാമില്‍ മൂന്നു മലയാളി യുവാക്കള്‍ കാര്‍ അപകടത്തില്‍പെട്ട് തൽക്ഷണം മരിച്ചു. ബാല്യകാല സുഹൃത്തുക്കളാണ് മൂവരും. മുഹമ്മദ് ഷഫീഖ് (22), അന്‍സിഫ് (22), സനദ് (22) എന്നിവരാണ് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത് മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ സൈതലവി ഹാജി – ഫാത്വിമ ദമ്പതികളൂടെ മകനാണ് മുഹമ്മദ് ഷഫീഖ്. വയനാട് സ്വദേശി അബൂബക്കറിന്റെ മകനാണ് അന്‍സിഫ് (22), കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിയുടെ മകനാണ് സനദ് (22). സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാകണമെന്ന ആഗ്രഹത്തോടെ രക്ഷിതാക്കളുടെ അനുവാദം വാങ്ങിയാണ് മൂന്ന് പേരും യാത്ര തിരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ദമ്മാം ദഹ്‌റാന്‍ മാളിന് സമീപം ഇവര്‍ ഓടിച്ചിരുന്ന ഹുണ്ടായ് കാര്‍ അപടത്തില്‍ പെട്ടത്. ഹൈവേയില്‍ നിന്ന് പാരല്‍ റോഡിലേക്കിറങ്ങുന്നതിനിടെ നിയന്തണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മൂവരുടെയും മൃതദേഹങ്ങള്‍ ഇപ്പോള്‍ ദമാം മെഡിക്കല്‍ കോംപ്ലകസ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നുപേരുടേയും…

    Read More »
  • TRENDING

    പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്ലാവിലെ exclusive ഫോട്ടോകൾ

    മലയാളി താരം പ്രിയ പ്രകാശ് വാര്യരെ നായികയാക്കി മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം “ശ്രീദേവി ബംഗ്ലാവ് ” മലയാളി താരം പ്രിയ പ്രകാശ് വാര്യരെ നായികയാക്കി മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം “ശ്രീദേവി ബംഗ്ലാവ് ” എന്ന ബോളിവുഡ് ചിത്രത്തിന്റെ മൂന്നാം ട്രെയ് ലർ മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പര്‍ സ്റ്റാര്‍ മോഹൻലാല്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു. ചിത്രത്തിലെ നായകനായ അർബാസ് ഖാന്റെ ഫൈറ്റ് രംഗങ്ങളും ഒരു ഐറ്റം ഡാൻസിന്റെ ഭാഗങ്ങളും ഉൾപ്പെടുന്നതാണ് മൂന്നാമത്തെ ട്രെയിലർ. ഒരു “അഡാര്‍ ലൗ”എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് “ശ്രീദേവി ബംഗ്ലാവ് “. ചിത്രത്തിന്റെ ആദ്യ രണ്ട് ട്രെയിലറുകളും ശ്രദ്ധേയമായിരുന്നു. അതീവ ഗ്ലാമറസായിട്ടാണ് പ്രിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയിലെ പ്രിയയുടെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിരുന്നു. പ്രിയംഷു ചാറ്റര്‍ജി,അസീം അലി ഖാന്‍,മുകേഷ് ഋഷി, ലീ നിക്കോളാസ് ഹാരീസ് എന്നിവരാണ്…

    Read More »
  • TRENDING

    രജിത് “സാർ” കുടുങ്ങി ,പോലീസ് കേസെടുത്തു

    ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാറിന് കുരുക്കായി പോലീസ് കേസ് .ബിഗ് ബോസ് ഷോയിൽ സഹമത്സരാർത്ഥി രേഷ്മ രാജനെ ഉപദ്രവിച്ചതിനാണ് കേസ് . നോർത്ത് പറവൂർ പൊലീസാണ് കേസെടുത്തത് .ഷോയുടെ ഇടയിലും അതിനു ശേഷവും രജിത് കുമാറിൽ നിന്ന് ശാരീരിക -മാനസിക പീഡനം ഏൽക്കേണ്ടി വന്നതായി രേഷ്മ പരാതിയിൽ പറയുന്നു .ഷോ കഴിഞ്ഞതിനു ശേഷം അഭിമുഖങ്ങളിൽ തന്നെ അപമാനിക്കും വിധമാണ് രജിത് കുമാർ സംസാരിക്കുന്നത് എന്നും പരാതി ചൂണ്ടിക്കാട്ടൂന്നു . ഷോയിലെ ഒരു ടാസ്കിനിടെ തന്നെ രജിത് ശാരീരികമായി ഉപദ്രവിച്ചു എന്നും കണ്ണിൽ മുളക് തേച്ചത് മനഃപൂർവമാണെന്നും പരാതിയിൽ രേഷ്മ വിവരിക്കുന്നു .രജിത് ഫാൻസിൽ നിന്നും തനിക്ക് സൈബർ ആക്രമണം അടക്കം ഉണ്ടാകുന്നുണ്ടെന്നും രേഷ്മ പരാതിയിൽ വ്യക്തമാക്കുന്നു .

    Read More »
  • LIFE

    എൻ സി ബി ചോദ്യം ചെയ്യാൻ വിളിപ്പിച്ച രാകുൽ പ്രീത് സിങ് ആരാണ് ?

    എൻസിബി ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടിമാരിൽ ഏറെ ചർച്ച ചെയ്യുന്ന പേരാണ് രാകുൽ പ്രീത് സിങ് .ആരാണ് രാകുൽ പ്രീത് സിങ് ? സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ ചോദ്യം ചെയ്യാൻ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ വിളിപ്പിച്ച പ്രമുഖ നടിമാരിൽ ഒരാളാണ് രാകുൽ പ്രീത് സിങ് .നാളെ രാകുൽ പ്രീത് സിങ് എൻസിബിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും . 1990 ഒക്ടോബർ 12 നു രാജേന്ദർ സിംഗിന്റെയും സുൽവീന്ദർ സിംഗിന്റെയും മകളായി ജനനം .അച്ഛൻ സൈനിക ഉദ്യോഗസ്ഥൻ .പഞ്ചാബി കുടുംബത്തിൽ ജനിച്ച രാകുൽ ഡൽഹിയിൽ ആണ് വളർന്നത് .ഡൽഹി സർവകലാശാലയിൽ നിന്ന് കണക്കിലാണ് ബിരുദം . രാകുലിന്റെ ഇളയ സഹോദരൻ അമൻ പ്രീത് സിങ് രാം രാജ്യ എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറാൻ ഇരിക്കുകയാണ് .സഹോദരനൊത്തുള്ള നിരവധി ചിത്രങ്ങൾ രാകുൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട് . കോളേജിൽ പഠിക്കുമ്പോൾ തന്നെ രാകുൽ മോഡലിങ്ങിലേക്ക് കടന്നു…

    Read More »
  • TRENDING

    കാമുകന് പ്രായം 25, കാമുകിക്ക് 55

    പ്രണയം ലഹരിയാണ്. മദ്യത്തേക്കാള്‍ കടുത്ത ലഹരി. പ്രണയ ലഹരിയില്‍ മനുഷ്യന്‍ എന്തൊക്കെ വികൃതികളാണ് ചെയ്തുകൂട്ടുന്നതെന്ന് പ്രവചിക്കുക വയ്യ. മദ്യലഹരിക്ക് വൈദ്യശാസ്ത്രം ചില ചികിത്സകള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും, പ്രണയലഹരിക്ക് മരുന്നൊന്നും കണ്ടെത്തിയിട്ടില്ല. ആധുനിക കാലത്തെ പല പ്രണയങ്ങളും അങ്കുരിക്കുന്നത് നവമാധ്യമങ്ങളിലൂടെയാണ്. ഫെയ്സ് ബുക്കിലെ സൗഹൃദമാണ് തുടക്കം. തുടക്കത്തിലെ തന്നെ അതിലെ പ്രൊഫൈല്‍ പിക്ച്ചർ കണ്ട് പരസ്പരം നിര്‍വൃതിയടയുന്നു ഇരുവരും. സൗഹൃദം പടിപടിയായി വളര്‍ന്ന് മെസ്സഞ്ചറിലും, വാട്ട്‌സാപ്പിലും കൂടി തളിര്‍ത്ത് വളരുന്നു. കാലാന്തരത്തില്‍ ഒന്നുനേരില്‍ കാണാന്‍ ഇരുവര്‍ക്കും മോഹം. അവിടെയാണ് കഥയുടെ ക്ലൈമാക്‌സ്. ഇനി പറയുന്നത് കെട്ടുകഥയല്ല. സംഭവിച്ച കാര്യമാണ്. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം തലയ്ക്ക് പിടിച്ച് നേരിട്ടൊന്ന് കണ്ടെല്ലെങ്കില്‍ ഉരുകി മരിക്കുമെന്ന് ഭയന്നുപോയ ഒരു കാമുകന്റെ കഥയാണു പറയുന്നത്. കാമുകന് 25 വയസ്സാണ് പ്രായം. കക്ഷി സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂര്‍ സ്വദേശി. കാമുകി ഉത്തരകേരളത്തിന്റെ തിലകക്കുറിയായ ബേക്കലിനടുത്ത് കുമ്പള സ്വദേശി. പ്രണയം അങ്കുരിച്ചിട്ട് കാലം കുറച്ചായി. മൊബൈല്‍ ഫോണിലൂടെ തേനൂറുന്ന വാക്കും വാചകങ്ങളുമായി…

    Read More »
  • NEWS

    എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

    തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലാണ് ഫലം പ്രഖ്യാപിച്ചത്.71,742 വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 56,599 പേരാണ് യോഗ്യത നേടിയത്. എന്‍ജിനിയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് കോട്ടയം തെളളകം സ്വദേശി കെ എസ് വരുണിനാണ്.കണ്ണൂര്‍ മാതമംഗലം സ്വദേശി ഗോകുല്‍ ഗോവിന്ദിന് രണ്ടാം റാങ്കും, മലപ്പുറം നെടിയപറമ്പ് സ്വദേശി പി നിയാസ് മോന് മൂന്നാം റാങ്കും ലഭിച്ചു. ഫാര്‍മസി പ്രവേശന പട്ടികയില്‍ തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അക്ഷയ് കെ. മുരളീധരനാണ് ഒന്നാം റാങ്ക്. കാസര്‍കോട് പരപ്പ സ്വദേശിയായ ജോയല്‍ ജെയിംസ് രണ്ടാം റാങ്കും കൊല്ലം സ്വദേശി ആദിത്യ ബൈജുവിന് മൂന്നാം റാങ്കും ലഭിച്ചു. അതേസമയം, ആദിത്യയ്ക്ക് എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ നാലാം റാങ്കും ലഭിച്ചു. റാങ്ക് വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ംംം.രലല.സലൃമഹമ.ഴീ്.ശി വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രവേശന നടപടികള്‍ ഈ മാസം 29ന് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.

    Read More »
  • LIFE

    ആൾമാറാട്ടം നടത്തിയതിനു കെഎസ്‌യു പ്രസിഡന്റിനെതിരെ കേസ് എടുത്തു

    കോവിഡ് പരിശോധനയ്ക്ക് വ്യാജ പേരും വിലാസവും ഉപയോഗിച്ച കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിനെതിരെ കേസെടുത്തു .പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായരുടെ പരാതിപ്രകാരം ആണ് കേസ് എടുത്തത് . പകർച്ചവ്യാധി നിരോധന നിയമം ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത് .പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ ആണ് കെഎസ്‌യു പ്രസിഡണ്ട് ആൾമാറാട്ടം നടത്തിയത് .തച്ചപ്പള്ളി എൽപി സ്‌കൂളിൽ ആയിരുന്നു കോവിഡ് പരിശോധന .ഇവിടെ 48 പേരെ പരിശോധിച്ചതിൽ 19 പേർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു .പ്ലാമൂട് വാർഡിൽ കോവിഡ് സ്ഥിരീകരിച്ച 3 പേരിൽ 2 പേരെ മാത്രമേ കണ്ടെത്താൻ ആയുള്ളൂ .മൂന്നാമത്തെ ആൾ അഭി എംകെ ,പ്ലാമൂട് ,തിരുവോണം എന്ന വിലാസമാണ് നൽകിയത് .എന്നാൽ ഈ വിലാസത്തിൽ ഇങ്ങിനെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല . കോവിഡ് ബാധിച്ചവ്യക്തിയെ കണ്ടെത്താനായില്ലെന്ന് കാട്ടി പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ പോലീസിൽ പരാതി നൽകി .പോലീസ്…

    Read More »
  • TRENDING

    ഫിറ്റ്നസ് പ്രോട്ടോക്കോള്‍ പുറത്തിറക്കി പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഫിറ്റ്‌നസില്‍ ശ്രദ്ധപുലര്‍ത്തുന്ന കായിക താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഫിറ്റ് ഇന്ത്യ ഡയലോഗ്’ എന്ന പേരില്‍ നടന്ന പരിപാടിയില്‍ ‘ഫിറ്റ് ഇന്ത്യ ഏജ് അപ്രോപ്രിയേറ്റ് ഫിറ്റ്നസ് പ്രോട്ടോക്കോള്‍’സും പ്രധാനമന്ത്രി പുറത്തിറക്കി. കായിക മന്ത്രി കിരണ്‍ റിജിജു, ക്രിക്കറ്റ് താരം വിരാട് കോലി, മോഡലും നടനുമായ മിലിന്ദ് സോമന്‍, നുട്രീഷനിസ്റ്റ് റുതുജ ദിവേകര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. ആഴ്ചയില്‍ രണ്ടു വട്ടം അമ്മയോട് സംസാരിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് നുട്രീഷനിസ്റ്റ് റുതുജയോട് സംസാരിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി. വിളിക്കുമ്പോഴെല്ലാം, ഹല്‍ദി പതിവായി കഴിക്കാറുണ്ടോ എന്ന് അമ്മ അന്വേഷിക്കാറുണ്ടെന്നും മോദി പറഞ്ഞു. താന്‍ തയ്യാറാക്കുന്ന ഹല്‍ദിയുടെ പാചകക്കുറിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാന്‍ താല്‍പര്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദേശീയ കായിക ദിനത്തിലാണ് ആരോഗ്യമുള്ള ഇന്ത്യയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫിറ്റ് ഇന്ത്യ മൂവ്മെന്റ് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഫിറ്റ്‌നസ് സീറോ ഇവെസ്റ്റ്‌മെന്റ് ആണെന്നും എന്നാല്‍ റിട്ടേണ്‍…

    Read More »
  • NEWS

    തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ്

    കോവിഡ് വ്യാപനം സിനിമ മേഖലയിലേക്കും വ്യാപിക്കുകയാണ്. തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 22 നാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ഭയക്കേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുളളറ്റിനില്‍ അറിയിച്ചു. ആറ് മാസം കൂടുമ്പോള്‍ നടത്താറുള്ള മെഡിക്കല്‍ ചെക്കപ്പിലാണ് വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഏറെ നാളായി കരള്‍ സംബന്ധമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍ സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ സാഗപതം എന്ന ചിത്രത്തിലാണ് വിജയകാന്ത് ഒടുവില്‍ വേഷമിട്ടത്.

    Read More »
Back to top button
error: