Month: September 2020

  • NEWS

    എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

    തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലാണ് ഫലം പ്രഖ്യാപിച്ചത്.71,742 വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 56,599 പേരാണ് യോഗ്യത നേടിയത്. എന്‍ജിനിയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് കോട്ടയം തെളളകം സ്വദേശി കെ എസ് വരുണിനാണ്.കണ്ണൂര്‍ മാതമംഗലം സ്വദേശി ഗോകുല്‍ ഗോവിന്ദിന് രണ്ടാം റാങ്കും, മലപ്പുറം നെടിയപറമ്പ് സ്വദേശി പി നിയാസ് മോന് മൂന്നാം റാങ്കും ലഭിച്ചു. ഫാര്‍മസി പ്രവേശന പട്ടികയില്‍ തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അക്ഷയ് കെ. മുരളീധരനാണ് ഒന്നാം റാങ്ക്. കാസര്‍കോട് പരപ്പ സ്വദേശിയായ ജോയല്‍ ജെയിംസ് രണ്ടാം റാങ്കും കൊല്ലം സ്വദേശി ആദിത്യ ബൈജുവിന് മൂന്നാം റാങ്കും ലഭിച്ചു. അതേസമയം, ആദിത്യയ്ക്ക് എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ നാലാം റാങ്കും ലഭിച്ചു. റാങ്ക് വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ംംം.രലല.സലൃമഹമ.ഴീ്.ശി വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രവേശന നടപടികള്‍ ഈ മാസം 29ന് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.

    Read More »
  • LIFE

    ആൾമാറാട്ടം നടത്തിയതിനു കെഎസ്‌യു പ്രസിഡന്റിനെതിരെ കേസ് എടുത്തു

    കോവിഡ് പരിശോധനയ്ക്ക് വ്യാജ പേരും വിലാസവും ഉപയോഗിച്ച കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിനെതിരെ കേസെടുത്തു .പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായരുടെ പരാതിപ്രകാരം ആണ് കേസ് എടുത്തത് . പകർച്ചവ്യാധി നിരോധന നിയമം ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത് .പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ ആണ് കെഎസ്‌യു പ്രസിഡണ്ട് ആൾമാറാട്ടം നടത്തിയത് .തച്ചപ്പള്ളി എൽപി സ്‌കൂളിൽ ആയിരുന്നു കോവിഡ് പരിശോധന .ഇവിടെ 48 പേരെ പരിശോധിച്ചതിൽ 19 പേർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു .പ്ലാമൂട് വാർഡിൽ കോവിഡ് സ്ഥിരീകരിച്ച 3 പേരിൽ 2 പേരെ മാത്രമേ കണ്ടെത്താൻ ആയുള്ളൂ .മൂന്നാമത്തെ ആൾ അഭി എംകെ ,പ്ലാമൂട് ,തിരുവോണം എന്ന വിലാസമാണ് നൽകിയത് .എന്നാൽ ഈ വിലാസത്തിൽ ഇങ്ങിനെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല . കോവിഡ് ബാധിച്ചവ്യക്തിയെ കണ്ടെത്താനായില്ലെന്ന് കാട്ടി പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ പോലീസിൽ പരാതി നൽകി .പോലീസ്…

    Read More »
  • TRENDING

    ഫിറ്റ്നസ് പ്രോട്ടോക്കോള്‍ പുറത്തിറക്കി പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഫിറ്റ്‌നസില്‍ ശ്രദ്ധപുലര്‍ത്തുന്ന കായിക താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഫിറ്റ് ഇന്ത്യ ഡയലോഗ്’ എന്ന പേരില്‍ നടന്ന പരിപാടിയില്‍ ‘ഫിറ്റ് ഇന്ത്യ ഏജ് അപ്രോപ്രിയേറ്റ് ഫിറ്റ്നസ് പ്രോട്ടോക്കോള്‍’സും പ്രധാനമന്ത്രി പുറത്തിറക്കി. കായിക മന്ത്രി കിരണ്‍ റിജിജു, ക്രിക്കറ്റ് താരം വിരാട് കോലി, മോഡലും നടനുമായ മിലിന്ദ് സോമന്‍, നുട്രീഷനിസ്റ്റ് റുതുജ ദിവേകര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. ആഴ്ചയില്‍ രണ്ടു വട്ടം അമ്മയോട് സംസാരിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് നുട്രീഷനിസ്റ്റ് റുതുജയോട് സംസാരിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി. വിളിക്കുമ്പോഴെല്ലാം, ഹല്‍ദി പതിവായി കഴിക്കാറുണ്ടോ എന്ന് അമ്മ അന്വേഷിക്കാറുണ്ടെന്നും മോദി പറഞ്ഞു. താന്‍ തയ്യാറാക്കുന്ന ഹല്‍ദിയുടെ പാചകക്കുറിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാന്‍ താല്‍പര്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദേശീയ കായിക ദിനത്തിലാണ് ആരോഗ്യമുള്ള ഇന്ത്യയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫിറ്റ് ഇന്ത്യ മൂവ്മെന്റ് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഫിറ്റ്‌നസ് സീറോ ഇവെസ്റ്റ്‌മെന്റ് ആണെന്നും എന്നാല്‍ റിട്ടേണ്‍…

    Read More »
  • NEWS

    തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ്

    കോവിഡ് വ്യാപനം സിനിമ മേഖലയിലേക്കും വ്യാപിക്കുകയാണ്. തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 22 നാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ഭയക്കേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുളളറ്റിനില്‍ അറിയിച്ചു. ആറ് മാസം കൂടുമ്പോള്‍ നടത്താറുള്ള മെഡിക്കല്‍ ചെക്കപ്പിലാണ് വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഏറെ നാളായി കരള്‍ സംബന്ധമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍ സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ സാഗപതം എന്ന ചിത്രത്തിലാണ് വിജയകാന്ത് ഒടുവില്‍ വേഷമിട്ടത്.

    Read More »
  • NEWS

    കെ എസ് യു സംസ്ഥാന പ്രസിഡണ്ട് ആൾമാറാട്ടം നടത്തിയതിൽ ദുരൂഹത,പേര് മാത്രമല്ല ഫോൺ നമ്പറും അഭിജിത് മാറ്റി നൽകിയെന്ന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ NewsThen- നോട് വെളിപ്പെടുത്തുന്നു

    കെഎസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത് ആൾമാറാട്ടം നടത്തി കോവിഡ് സ്ഥിരീകരിച്ചപ്പോൾ മുങ്ങിയത് വലിയ വാർത്ത ആയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അഭിജിത് മുങ്ങിയതിലെ ദുരൂഹത വ്യക്തമാക്കുകയാണ് വേണുഗോപാലൻ നായർ. പേര് മാത്രമല്ല ഫോൺ നമ്പറും മാറ്റി നൽകിയാണ് അഭിജിത്ത് കോവിഡ് ടെസ്റ്റ് നടത്തിയത് എന്ന് വേണുഗോപാലൻ നായർ വെളിപ്പെടുത്തുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ സമര കോലാഹലങ്ങളിൽ അഭിജിത്ത് സജീവമായിരുന്നു .നിരവധി പേരുമായി അഭിജിത്തിന്‌ സമ്പർക്കവും ഉണ്ടായിരുന്നു .ഈ പശ്ചാത്തലത്തിൽ കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചിട്ടും ഒളിച്ചുകളിച്ച അഭിജിത്തിന്റെ നടപടി അതീവ ഗൗരവം ഉള്ളതാകുന്നത് .

    Read More »
  • NEWS

    ജോസഫ് എം പുതുശ്ശേരി തീരുമാനം പുനപരിശോധിക്കണം: എൻ.ജയരാജ് M.L.A

    കേരളാ കോൺഗ്രസ് പാർട്ടി വിടാനുള്ള മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരിയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് ഡോ.എൻ. ജയരാജ്. കഴിഞ്ഞ ദിവസം വരെ പാർട്ടിക്കൊപ്പമുണ്ടായിരുന്ന പുതുശേരി പറഞ്ഞ അഭിപ്രായങ്ങൾ പാർട്ടിയുടെ ഒരു വേദിയിലും ഉന്നയിച്ചിരുന്നില്ല എന്ന് ജയരാജ് ചൂണ്ടിക്കാട്ടി. പാർട്ടിയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നയാളാണ് പുതുശേരി. പാർട്ടിക്കെതിരെ പലകോണുകളിലും നിന്നുയർന്ന കള്ളപ്രചരണങ്ങളെ സമർത്ഥമായി എതിരിട്ട പുതുശേരി പാർട്ടിയെ യു.ഡി.എഫ് മുന്നണിയിൽ നിന്ന് പുറത്താക്കിയപ്പോഴും പാർട്ടിയിൽ ഉറച്ചു നിന്നു. പാർട്ടി ഒരു മുന്നണിയിലും ചേർന്നിട്ടില്ലെന്നും സ്വതന്ത്ര നിലപാടാണുള്ളതെന്നും ജയരാജ് കോട്ടയത്ത് വ്യക്തമാക്കി.

    Read More »
  • TRENDING

    ജ്ഞാപീഠ പുരസ്കാരം അക്കിത്തത്തിന് കൈമാറി

    പരുക്കന്‍ ജീവിതാനുഭവങ്ങളെ ആധാരമാക്കിയാണ് അക്കിത്തം എഴുത്തുകാരന്‍റെ ജീവിതബോധവും പ്രപഞ്ചബോധവും കരുപ്പിടിപ്പിച്ചെടുത്തതെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍ പറഞ്ഞു. ജ്ഞാപീഠ പുരസ്കാരം അക്കിത്തം അച്ച്യുതന്‍ നമ്പൂതിരിക്ക് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഋഷിതുല്യനായ ഒരാളാണ് കവിയായിത്തീരുന്നത് എന്നും, ഒരാള്‍ ഋഷിതുല്യനായിത്തീരുന്നത് അയാളുടെ ദര്‍ശനവൈഭവംകൊണ്ടാണെന്നും ഭാരതീയര്‍ വിശ്വസിക്കുന്നു. ‘നാ നൃഷി കവിരിത്യുക്തം ഋഷിശ്ച കിലദര്‍ശനാത്’ എന്ന പ്രസ്താവന ഓര്‍ത്താല്‍ മാത്രം മതിയാകും. അക്കിത്തം ദര്‍ശനവൈഭവംകൊണ്ട് ഋഷിതുല്യനായ കവിയാണ്. മനുഷ്യന്‍റെ ഭൗതികമായ ആധികളെക്കുറിച്ചുമാത്രമല്ല, ദൈവികമായ ആധികളെക്കുറിച്ചും ആത്മീയമായ ആധികളെക്കുറിച്ചും ആഴത്തില്‍ തന്‍റെ കവിതകളിലൂടെ അന്വേഷിച്ച ഒരു കവിയാണ്. ഏകാന്തതയുടെ അപൂര്‍വ്വനിമിഷങ്ങളില്‍ പ്രകൃതിയില്‍ തന്‍റെ അസ്തിത്വത്തെത്തന്നെ അലിയിച്ചുചേര്‍ക്കുന്ന കവിയാണ്. തന്‍റെ യൗവ്വനകാലത്ത് നമ്പൂതിരിസമുദായത്തിലെ പരിഷ്ക്കരണസംരംഭങ്ങളില്‍ വി.ടി. ഭട്ടതിരിപ്പാടിനോടും ഇ.എഎസ്. നമ്പൂതിരിപ്പാടിനോടും ഒപ്പം പങ്കെടുത്ത പാരമ്പര്യം അക്കിത്തത്തിനുണ്ട്. അന്ന് തന്‍റെ സഹപ്രവര്‍ത്തകരില്‍ ഏറെപ്പേരും ഇടതുപക്ഷാഭിമുഖ്യമുള്ളവരായിരുന്നു എന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കേവലം ഒരു ദര്‍ശനത്തിന്‍റെ കാഴ്ചപ്പാടിലൂടെമാത്രം നയിക്കപ്പെടാനുള്ള തന്‍റെ മനസ്സിന്‍റെ വിമുഖതയെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. ആത്യന്തികധര്‍മ്മത്തിലേക്കുള്ള ദുരൂഹമായ നിരവധി വഴികളെക്കുറിച്ച്…

    Read More »
  • NEWS

    ഏഷ്യാനെറ്റ് ന്യൂസും 24 ന്യൂസും തമ്മിലുള്ള അകലം 13 പോയിൻറ് മാത്രം ,ന്യൂസ് ചാനൽ മത്സരം കടുക്കുമ്പോൾ ഈ ആഴ്ചയിലെ ടെലിവിഷൻ റേറ്റിംഗ് ഇങ്ങനെ

    ന്യൂസ് ചാനലുകളിൽ കഴിഞ്ഞ കുറച്ചു കാലമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തും 24 ന്യൂസ് രണ്ടാം സ്ഥാനത്തുമാണ് .എന്നാൽ വലിയ അന്തരം ഈ രണ്ടു ചാനലുകളും തമ്മിൽ ഉണ്ടായിരുന്നു .ഏഷ്യാനെറ്റിന്റെ അപ്രമാദിത്വത്തിന് അടുത്തകാലത്തൊന്നും വെല്ലുവിളി ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം .മനോരമ ന്യൂസും മാതൃഭൂമി ന്യൂസും ഒരിക്കലും ഏഷ്യാനെറ്റിന് വെല്ലുവിളി ആയിട്ടില്ല താനും . എന്നാൽ 24 ന്യൂസിന്റെ കടന്നു വരവ് ഈ രംഗത്തെ ആകെ മാറ്റിമറിച്ചിരിക്കുകയാണ് .ഈ ആഴ്ചയിലെ ബാർക് റേറ്റിംഗ് വന്നപ്പോൾ നെഞ്ചിടിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനാണ് .കാരണം ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള വ്യത്യാസം വെറും 13 പോയിന്റ് മാത്രം .156.35 പോയിന്റ് ആണ് ഏഷ്യാനെറ്റിന്റെ സമ്പാദ്യം .24 ന്യൂസ് നേടിയതോ 143.43 പോയിന്റും .മൂന്നാം സ്ഥാനത്തുള്ള മനോരമാ ന്യൂസിന് ലഭിച്ചത് 97.70 പോയിന്റും .ജനം ടിവിയാണ് നാലാം സ്ഥാനത്ത് .69 .67 പോയിൻറ് .മാതൃഭൂമി ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു .69 .49 പോയിന്റാണ് മാതൃഭൂമിയ്ക്ക് ഉള്ളത്…

    Read More »
  • TRENDING

    അവിശ്വസനീയം, ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗത്വമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം: സഞ്ജുവിനെ അഭിനന്ദിച്ച് സുനില്‍ ഗവാസ്‌കര്‍

    ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പകരക്കാരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളി താരം സഞ്ചു വി സാംസണ്‍. ഇപ്പോഴിതാ ചെന്നൈയ്ക്കെതിരായ ഐപിഎല്‍ മത്സരത്തില്‍ തകര്‍ത്തടിച്ച സഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കറും മുന്‍ ഇംഗ്ലിഷ് താരം കെവിന്‍ പീറ്റേഴ്‌സനും. ‘അവിശ്വസനീയം. പ്രതിഭയുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലാത്ത താരമാണ് സഞ്ജു. കഴിഞ്ഞ ഏതാനും മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തെക്കുറിച്ച് മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്വീകരിച്ചശേഷം അദ്ദേഹം സംസാരിക്കുന്നതു കേട്ടു. കായികക്ഷമത നിലനിര്‍ത്താനും ചിട്ടയായ ഭക്ഷണക്രമം പാലിക്കാനുമെല്ലാം അദ്ദേഹം ശ്രദ്ധിച്ചു. ഇന്ത്യയ്ക്കായി കളിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് അദ്ദേഹത്തിന്റെ യാത്ര. ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗത്വമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം’ ഗാവസ്‌കര്‍ പറഞ്ഞു. അതേസമയം, കെവിന്‍ പീറ്റേഴ്‌സന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. സഞ്ജുവിന് ഇന്ത്യയ്ക്കായി അധികം കളിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് സത്യമാണ്. പക്ഷേ, ഈ കളിച്ചതുപോലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ത്തന്നെ എത്രയോ തവണ അദ്ദേഹം കളിച്ചിരിക്കുന്നു! മുന്നോട്ടു പോകുന്തോറും അദ്ദേഹം മെച്ചപ്പെട്ടു വരികയാണ്.

    Read More »
  • TRENDING

    സമരങ്ങളിൽ ഇളകിയാടി നിങ്ങളിങ്ങനെ തോൽപ്പിക്കുന്നത്‌ കേരളത്തിലെ ജനതയെയാണ്,കെഎസ്‌യു സംസ്ഥാന അധ്യക്ഷന്റെ ആള്മാറാട്ടത്തിൽ ‌ശാരദക്കുട്ടി

    കോവിഡ് സ്ഥിരീകരിച്ചപ്പോൾ മുങ്ങിയ കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്തിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി ശാരദക്കുട്ടി .ഫേസ്ബുക് പോസ്റ്റിലാണ് വിമർശനം . ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് – വ്യാജ പേരിൽ കോവിഡ് ടെസ്റ്റ് നടത്തുക പോസിറ്റീവാണെന്നു മറച്ചുവെക്കുക. തോളിൽ കയ്യിട്ടും കെട്ടിപ്പിടിച്ചും ആൾക്കൂട്ട സമരങ്ങളിൽ ഇളകിയാട്ടം നടത്തുക. പ്രതിപക്ഷ പാർട്ടിയുടെ യുവ നേതാവ് 3000 ത്തോളം പേരുമായി അടുത്ത സമ്പർക്കം പുലർത്തിയിരിക്കുന്നു എന്ന ഈ വാർത്ത വല്ലാതെ ഭയപ്പെടുത്തുന്നു. അടുത്ത അധികാര ഊഴം സ്വപ്നം കണ്ടിരിക്കുന്ന പാർട്ടിയുടെ യുവ നേതാവാണ് . ഭരണ സംവിധാനത്തിന്റെ ഭാഗമായ പ്രതിപക്ഷ പാർട്ടിയുടെ ഉത്തരവാദിത്തബോധത്തെ നമിക്കാതെ വയ്യ. മന:പൂർവ്വം രോഗവ്യാപനം നടത്തുന്നതിലെ രാഷ്ട്രീയലക്ഷ്യം എത്ര അധമവും നീചവും നിന്ദ്യവുമാണ്. എല്ലാ ആരോഗ്യ സംവിധാനങ്ങളേയും അട്ടിമറിക്കുന്ന ഈ മനോഭാവത്തെ ഭയക്കണം. ഭരണകക്ഷിയോടുള്ള എതിർപ്പും വെറുപ്പും എതിർ കക്ഷിക്കുണ്ടാകുന്നതു മനസ്സിലാക്കാം. അധികാരക്കൊതിയും മനസ്സിലാക്കാം . പക്ഷേ നിങ്ങൾ ഇങ്ങനെ ‘തൂറിത്തോൽപ്പിക്കു’ന്നത് മുഖ്യമന്ത്രിയെയോ ആരോഗ്യ മന്ത്രിയെയോ ഇടതുപക്ഷത്തെയോ അല്ല. കേരളത്തിലെ…

    Read More »
Back to top button
error: