Month: September 2020
-
NEWS
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരടക്കം 5 പ്രതികളെ ഇഡി ചോദ്യം ചെയ്യും
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്യും. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരടക്കം അഞ്ചു പ്രതികളെയാണ് ചോദ്യം ചെയ്യുക. ലഹരി ഇടപാടുകളിലെ ഹവാല ബന്ധം കണ്ടെത്താന്‍ പ്രതികളെ ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചു. അഞ്ച് ദിവസമാണ് പ്രതികളെ ചോദ്യം ചെയ്യുക. അതേസമയം കേസില്‍ ബംഗളുരുവില്‍ ലഹരിമരുന്നുകള്‍ വിതരണം ചെയ്തായിരുന്ന ഒരു നൈജീരിയന്‍ സ്വദേശി കൂടി അറസ്റ്റിലായി. കേന്ദ്ര ഏജന്‍സിയായ എന്‍സിബിയും സംസ്ഥാന പോലീസിന് കീഴിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും കൂടാതെ കര്‍ണാടക പൊലീസിലെ ആഭ്യന്തര സുരക്ഷാ വിഭാഗം അഥവാ ഐഎസ്-ഡിയും മയക്കുമരുന്ന് റാക്കറ്റിനെതിരെ പിടിമുറുക്കുകയാണ്. അതിനിടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
Read More » -
TRENDING
ഇതാണ് ഇന്ത്യൻ സംഗീത പ്രേമികളെ കോൾമയിർ കൊള്ളിച്ച എസ്‌പിബി
1966 ഡിസംബർ 15 നു ആണ് എസ്‌പിബി ആദ്യ സിനിമ ഗാനം ആലപിക്കുന്നത് .തെലുങ്ക് സിനിമ ശ്രീ ശ്രീ മര്യാദ രാമണ്ണ ആയിരുന്നു ചിത്രം . 1980 ലെ ശങ്കാരാഭരണം എന്ന ചിത്രത്തിലെ ഗാനങ്ങൾ എസ്‌പിബിയ്ക്ക് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തു .ആദ്യത്തെ ദേശീയ പുരസ്കാരവും ഈ ചിത്രത്തിൽ തന്നെ . നാല് ഭാഷകളിൽ നിന്നായി 6 ദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു .2001 ൽ പദ്മശ്രീയും 2011 ൽ പദ്മഭൂഷണും നൽകി രാജ്യം എസ്‌പിബിയെ ആദരിച്ചു . നാലപ്പതിനായിരത്തിൽ അധികം ഗാനങ്ങൾ എസ്‌പിബി ആലപിച്ചു .ഹിന്ദി ,തെലുങ്ക് ,തമിഴ് ,കന്നഡ ,മലയാളം ഭാഷകളിൽ എസ്‌പിബി പാടി .സൽമാൻ ഖാൻ ,കമൽ ഹാസൻ ,രജനികാന്ത് ,അനിൽ കപൂർ തുടങ്ങി നിരവധി താരങ്ങളുടെ പാട്ടിന്റെ ശബ്ദം ആയിരുന്നു എസ്‌പിബി . ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്നു എസ്‌പിബി .ബെൻ കിങ്സ്ലിയുടെ ഗാന്ധിയ്ക്ക് വേണ്ടി അദ്ദേഹം തെലുങ്കിൽ ശബ്ദം നൽകി . 1994 ലെ ഹിന്ദി ചിത്രം…
Read More » -
TRENDING
എസ് പി ബിയെ കുറിച്ച് ആരും അറിയാത്ത അഞ്ച് കാര്യങ്ങൾ
1966 ൽ ആണ് എസ് പി ബാലസുബ്രഹ്മണ്യം സിനിമ പിന്നണി ഗാനാ രംഗത്ത് എത്തുന്നത് .മധുരതരമായ ശബ്ദം മാത്രമല്ല എസ് പി ബി സിനിമയ്ക്ക് നൽകിയത് .കുറച്ച് നല്ല കഥാപത്രങ്ങളും എസ് പി ബി സിനിമയിലൂടെ നൽകി .എസ് പി ബിയെ എല്ലാവര്ക്കും അറിയാം .എന്നാൽ എസ് പി ബിയെ കുറിച്ച് അധികമാരും അറിയാത്ത അഞ്ച് കാര്യങ്ങൾ അറിയാം . അനന്തപുരിലെ ജെ എൻ ടി യുവിൽ എഞ്ചിനീയറിങ്ങിനാണ് എസ് പി ബി ചേർന്നത് .എന്നാൽ പഠനം പൂർത്തിയാക്കിയില്ല .എൻജിനീയറിങ് ഡ്രോപ്പ് ഔട്ട് ആണ് എസ് പി ബി.അതെ സമയം അദ്ദേഹം ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സിൽ ചേരുകയും നിരവധി സംഗീത പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു .അവിടെ ഒരു സംഗീത മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചു .എസ് പി കോതണ്ഡപാണി ആയിരുന്നു ജഡ്ജ് .പിന്നീട് എസ് പി കോതണ്ഡപാണി എസ് പി ബിയുടെ ഗുരുവും വഴികാട്ടിയുമായി . പാട്ടിന്റെ കാര്യത്തിൽ ലോക റെക്കോർഡിന്…
Read More » -
LIFE
കേരളത്തിന് ഐക്യരാഷ്ട്രസഭാ പുരസ്‌കാരം
ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ തലം ആശുപത്രികളിലും ജീവിത ശൈലീ രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി വലിയ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ കോവിഡ് കാലത്ത് മരണനിരക്ക് വളരെയധികം കുറയ്ക്കാനായത് ജീവിത ശൈലീ രോഗികളെ വളരെയധികം ശ്രദ്ധിക്കാനായത് കൊണ്ടാണ്. കേരളത്തിന് വലിയൊരു അംഗീകാരം നേടാന്‍ പ്രയത്‌നിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. യുഎന്‍ഐഎടിഎഫ് എല്ലാ വര്‍ഷവും നല്‍കി വരുന്ന മികച്ച ജീവിതശൈലീ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നല്‍കിവരുന്ന അവാര്‍ഡാണ് ആദ്യമായി ഇത്തവണ കേരളത്തിന് ലഭിച്ചത്. 2020ല്‍ ഐക്യരാഷ്ട്ര സഭ ഈ അവാര്‍ഡിനായി സര്‍ക്കാര്‍ വിഭാഗത്തില്‍ തെരഞ്ഞെടുത്ത 7 രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ ആരോഗ്യ വകുപ്പിനെ തെരഞ്ഞെടുത്തത്. റഷ്യ, ബ്രിട്ടന്‍, മെക്‌സികോ, നൈജീരിയ, അര്‍മേനിയ,…
Read More » -
LIFE
സംഘ പരിവാർ അജണ്ട മറ നീക്കി പുറത്ത് ,ഡൽഹി കലാപ കേസിൽ ബ്രിന്ദ കാരാട്ടിന്റെ പേരും കുറ്റപത്രത്തിൽ
ഡൽഹി കലാപ കേസിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ടിനേയും കുറ്റപത്രത്തിൽ ചേർത്ത് ഡൽഹി പോലീസ് .പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളാണ് ഡൽഹി കാലാപത്തിനു കാരണം എന്നാണ് കുറ്റപത്രം പറയുന്നത് . സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ, സിപിഐ എംഎൽ–-ലിബറേഷൻ പൊളിറ്റ്‌ബ്യൂറോ അംഗം കവിത കൃഷ്‌ണൻ, മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്, ബിജെപി വിട്ട മുൻഎംപി ഉദിത്‌രാജ്, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, സാമൂഹ്യപ്രവർത്തകൻ ഹർഷ് മന്ദർ, ശാസ്‌ത്രജ്ഞൻ ഗൗഹർ റാസ എന്നിവരെയും കുറ്റപത്രത്തിൽ ഡൽഹി പോലീസ് എടുത്തു പറയുന്നുണ്ട് . കോൺഗ്രസ് മുൻ കൗൺസിലർ ഇസ്രത് ജഹാൻ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കുറ്റപത്രത്തിൽ ചേർക്കുന്നതു എന്ന് ഡൽഹി പോലീസ് പറയുന്നു .സർക്കാരിനെതിരെ നേതാക്കൾ പ്രസംഗിച്ചുവെന്നും പ്രക്ഷോഭം ദീർഘകാലം മുന്നോട്ട് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടെന്നും കുറ്റപത്രത്തിൽ പറയുന്നു . സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ പേരുകൾ നേരത്തെ അനുബന്ധ കുറ്റപത്രത്തിൽ ചേർത്തിരുന്നു…
Read More » -
LIFE
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം
എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരം എന്ന് മെഡിക്കൽ ബുള്ളറ്റിൻ. കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്.ഓഗസ്റ്റ് 5 മുതൽ അദ്ദേഹം ചികിത്സയിൽ ആണ്. സാധ്യമായ എല്ലാ ചികിത്സയും ചെയ്യുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെടുകയും വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു.ആരോഗ്യം മെച്ചപ്പെടുന്നുവെന്ന് കാട്ടി എസ്പിബി തന്നെ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.എന്നാൽ പെട്ടെന്ന് ആരോഗ്യ നില വഷളായി എന്നാണ് ഡോക്ടർമാർ പറയുന്നത്.
Read More » -
NEWS
ഡല്‍ഹികലാപം; ഖുര്‍ശിദിനും വൃന്ദ കാരാട്ടിനും ആനി രാജക്കുമെതിരെ പരാമര്‍ശം
ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ശിദിനും ഇടത് നേതാക്കളായ വൃന്ദ കാരാട്ടിനും ആനി രാജക്കുമെതിരെ പരാമര്‍ശം. പ്രകോപനപരമായി പ്രസംഗിച്ചുവെന്നും കലാപത്തിന്റെ മുന്നൊരുക്കമായിരുന്നു മഹിളാ എക്താ യാത്രയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. ഇവര്‍ അംഗങ്ങളായ ഗ്രൂപ്പുകളില്‍ ഇക്കാര്യത്തെക്കുറിച്ചു ചര്‍ച്ച നടന്നതായും കുറ്റപത്രത്തില്‍ പറയുന്നു. പ്രതിഷേധ സമരം നടന്നിരുന്ന ഖുറേജിയിലേയ്ക്ക് ഈ മൂന്നു നേതാക്കളം എത്തുകയും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഫെബ്രുവരി 24നാണ് ഡല്‍ഹിയില്‍ കലാപമുണ്ടായത്. കലാപത്തില്‍ കൊല്ലപ്പെട്ടത് 53 പേരാണ്. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സല്‍മാന്‍ ഖുര്‍ശിദിനെയും ബൃന്ദ കാരാട്ടിനെയും ആനി രാജയെയും കൂടാതെ കോണ്‍ഗ്രസ് നേതാവായ ഉദിത് രാജ്, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, സാമൂഹിക പ്രവര്‍ത്തക അഞ്ജലി ഭരദ്വാജ്, ചലച്ചിത്രകാരന്‍ രാഹുല്‍ റോയ്, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, എഴുത്തുകാരന്‍ ഹര്‍ഷ് മന്ദെര്‍ എന്നിവരെക്കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. മുന്‍ കോണ്‍ഗ്രസ്…
Read More » -
ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍ഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം നരുവാമൂട് സ്വദേശി ആല്‍ബി (20), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തിരുവനന്തപുരം മന്നൂര്‍കോണം സ്വദേശി തങ്കപ്പന്‍ (70), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശി ശശി (60), തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വാസുദേവന്‍ (75), തൃശൂര്‍ സ്വദേശിനി കതീറ മാത്യു (88), തിരുവനന്തപുരം മണക്കാട് സ്വദേശി ഡോ. എം.എസ്. അബ്ദീന്‍ (72), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം വെമ്പായം സ്വദേശി ഓമന (62), തിരുവനന്തപുരം…
Read More » -
TRENDING
‘ഹ്യൂമന്‍ ചാലഞ്ച്’; വ്യത്യസ്ത കോവിഡ് വാക്‌സിന്‍ പരീക്ഷണവുമായി ബ്രിട്ടന്‍
കോവിഡിനെതിരെ വാക്‌സിന്‍ നിര്‍മ്മാണത്തിലാണ് ലോകരാജ്യങ്ങള്‍. പല രാജ്യങ്ങളും പരീക്ഷണഘട്ടത്തിലുമാണ്. ഇപ്പോഴിതാ വ്യത്യസ്തമായ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങിയിരിക്കുകയാണ് ബ്രിട്ടന്‍. ഹ്യൂമന്‍ ചാലഞ്ച് എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന വൊളന്റീയര്‍മാരെ അവരുടെ സമ്മതത്തോടെ കൊറോണ വൈറസ് കുത്തിവച്ചു രോഗബാധിതരാക്കിയ ശേഷം വാക്സീന്‍ പരീക്ഷിക്കാനുള്ള നീക്കമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരിയില്‍ ലണ്ടനിലെ ഒരു ക്വാറന്റീന്‍ കേന്ദ്രത്തില്‍ ‘ഹ്യൂമന്‍ ചാലഞ്ച്’ പരീക്ഷണം ആരംഭിക്കും. വണ്‍ ഡേ സൂണര്‍ എന്ന അമേരിക്കന്‍ ഗ്രൂപ്പു വഴി 2000 പേരാണ് പരീക്ഷണത്തിനുള്ള സമ്മതം അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ധനസഹായത്തോടെയാണു പരീക്ഷണം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോവിഡ് ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ലണ്ടന്‍ ഇംപീരിയല്‍ കോളജ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ബ്രിട്ടനില്‍ നടത്തുന്ന ഏതു പരീക്ഷണത്തിനും മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡക്ട്്സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) അനുമതി വേണം. എന്നാല്‍ പുതിയ ‘ഹ്യൂമന്‍ ചാലഞ്ച്’ പരീക്ഷണത്തെക്കുറിച്ച് ഇവര്‍ പ്രതികരിച്ചിട്ടില്ല.
Read More » -
NEWS
മാണി സി കാപ്പൻ യു ഡി എഫിലേക്കെന്ന് അഭ്യൂഹം ,നിഷേധിച്ച് മാണി സി കാപ്പൻ
പാലായിലെ ഇടതു മുന്നണി എംഎൽഎ മാണി സി കാപ്പൻ യുഡിഎഫിലേക്ക് ചേക്കേറുന്നുവെന്ന് അഭ്യൂഹം .കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് വരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം എന്നാണ് അഭ്യൂഹം . മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുമായി മാണി സി കാപ്പൻ ചർച്ച നടത്തി എന്ന അഭ്യൂഹം ആണ് പരക്കുന്നത് .മാണി സി കാപ്പനൊപ്പം എൻസിപിയിലെ ഒരു വിഭാഗം കൂടി യു ഡി എഫിലേക്ക് ചേക്കേറും എന്നാണ് അഭ്യൂഹം. പാലാ സീറ്റ് നിലനിർത്തുകയോ രാജ്യസഭാ സീറ്റ് നൽകുകയോ ചെയ്തില്ലെങ്കിൽ മാണി സി കാപ്പൻ എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറും എന്നാണ് അഭ്യൂഹം .അങ്ങിനെയെങ്കിൽ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ യു ഡിഎഫ് സ്ഥാനാർത്ഥിയായി പാലായിൽ മത്സരിക്കും എന്നും അഭ്യൂഹമുണ്ട് . എന്നാൽ ഈ അഭ്യൂഹം മാണി സി കാപ്പൻ നിഷേധിച്ചു .താൻ എൽഡിഎഫിൽ ഉറച്ചു നിൽക്കുക ആണെന്ന് മാണി സി കാപ്പൻ NewsThen…
Read More »