തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ്

കോവിഡ് വ്യാപനം സിനിമ മേഖലയിലേക്കും വ്യാപിക്കുകയാണ്. തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ 22 നാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ഭയക്കേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുളളറ്റിനില്‍ അറിയിച്ചു.

ആറ് മാസം കൂടുമ്പോള്‍ നടത്താറുള്ള മെഡിക്കല്‍ ചെക്കപ്പിലാണ് വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഏറെ നാളായി കരള്‍ സംബന്ധമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍ സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ സാഗപതം എന്ന ചിത്രത്തിലാണ് വിജയകാന്ത് ഒടുവില്‍ വേഷമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *