എൻ സി ബി ചോദ്യം ചെയ്യാൻ വിളിപ്പിച്ച രാകുൽ പ്രീത് സിങ് ആരാണ് ?

ൻസിബി ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടിമാരിൽ ഏറെ ചർച്ച ചെയ്യുന്ന പേരാണ് രാകുൽ പ്രീത് സിങ് .ആരാണ് രാകുൽ പ്രീത് സിങ് ?

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ ചോദ്യം ചെയ്യാൻ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ വിളിപ്പിച്ച പ്രമുഖ നടിമാരിൽ ഒരാളാണ് രാകുൽ പ്രീത് സിങ് .നാളെ രാകുൽ പ്രീത് സിങ് എൻസിബിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും .

1990 ഒക്ടോബർ 12 നു രാജേന്ദർ സിംഗിന്റെയും സുൽവീന്ദർ സിംഗിന്റെയും മകളായി ജനനം .അച്ഛൻ സൈനിക ഉദ്യോഗസ്ഥൻ .പഞ്ചാബി കുടുംബത്തിൽ ജനിച്ച രാകുൽ ഡൽഹിയിൽ ആണ് വളർന്നത് .ഡൽഹി സർവകലാശാലയിൽ നിന്ന് കണക്കിലാണ് ബിരുദം .

രാകുലിന്റെ ഇളയ സഹോദരൻ അമൻ പ്രീത് സിങ് രാം രാജ്യ എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറാൻ ഇരിക്കുകയാണ് .സഹോദരനൊത്തുള്ള നിരവധി ചിത്രങ്ങൾ രാകുൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട് .

കോളേജിൽ പഠിക്കുമ്പോൾ തന്നെ രാകുൽ മോഡലിങ്ങിലേക്ക് കടന്നു .2009 ൽ കന്നഡ ചിത്രം ഗില്ലിയിലൂടെ ആണ് രാകുലിന്റെ സിനിമാ അരങ്ങേറ്റം .പോക്കറ്റ് മണിയ്ക്ക് വേണ്ടിയാണു സിനിമയിൽ അഭിനയിക്കാൻ പോയതെന്ന് രാകുൽ അഭിമുഖങ്ങളിൽ പറയാറുണ്ട് .എന്തായാലും ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടു .രാകുൽ താരമായി .

അപ്പോഴും മോഡലിംഗ് രംഗത്ത് തുടർന്നു .2011 ൽ ഫെമിന മിസ് ഇന്ത്യ പേജെന്റിൽ നിരവധി പുരസ്‌കാരങ്ങൾ രാകുൽ കരസ്ഥമാക്കി .2011 ലെ തെലുഗു ചിത്രം കിരാതം ആണ് രാകുലിന്റെ രണ്ടാമത്തെ ചിത്രം .2013 ലെ തമിഴ് ചിത്രം പുതഗം ആണ് മൂന്നാമത്തെ ചിത്രം .എന്നാൽ ഇവയൊന്നും ബോക്സ്ഓഫീസിൽ വിജയിച്ചില്ല .

2013 ലാണ് രാകുൽ എന്ന താരത്തിന്റെ ഉയർച്ച ഉണ്ടാകുന്നത് .വെങ്കാദ്രി എക്സ്പ്രസ്സ് തെലുങ്കിൽ വൻ ഹിറ്റ് ആയി .തുടർന്ന് ബോളിവുഡിൽ യാരിയാൻ .നിരൂപക പ്രശംസ നേടിയെങ്കിലും പടം ഹിറ്റ് ആയില്ല .2014 ൽ മൂന്നു തെലുഗു ചിത്രങ്ങൾ രാകുലിനെ തേടിയെത്തി .പിന്നീട് തെലുങ്ക് സിനിമാ രംഗത്തെ റാണിയായി രാകുൽ .

വലിയ ബാനറിൽ സൂപ്പർതാര ചിത്രങ്ങൾ രാകുലിനെ തേടിയെത്താൻ തുടങ്ങി .2015 ൽ രവി തേജ ,റാം ചരൺ എന്നിവരുടെ നായികയായി .2016 ൽ ജൂനിയർ എൻ ടി ആർ ,അല്ലു അർജുൻ എന്നിവരുടെ നായികയായി .2018 ൽ അജയ് ദേവ്ഗന്റെ നായികയായി അഭിനയിച്ച ദേ ദേ പ്യാർ ദേ എന്ന ചിത്രം ബോളിവുഡിലും രാകുലിന് മേൽവിലാസം ഉണ്ടാക്കിക്കൊടുത്തു .ദേ ദേ പ്യാർ ദേയുടെ വിജയം അർജുൻ കപൂർ ഉൾപ്പെടയുള്ള താരങ്ങളുടെ നായികയാകാൻ രാകുലൈൻ സഹായിച്ചു .കമൽ ഹാസന്റെ ഇന്ത്യൻ 2 വിലും ഒരു നായികയായി രാകുൽ ഉണ്ട് .

ഒരു ഫിറ്റ്നസ് ഫ്രീക് ആണ് താനെന്നു രാകുൽ എപ്പോഴും പറയാറുണ്ട് .രാകുലിന്റെ വർക്ക് ഔട്ട് വിഡിയോകൾ ഹിറ്റാണ് താനും .ലോക്ഡൗൺ കാലത്ത് രാകുൽ ഒരു ഫിറ്റ്നസ് യൂട്യൂബ് ചാനലും തുടങ്ങി .

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ അടുത്ത സുഹൃത്താണ് രാകുൽ .റിയയുമൊത്തുള്ള ചിത്രങ്ങൾ രാകുൽ പങ്കുവെച്ചിട്ടുമുണ്ട് .റിയയെ ചോദ്യം ചെയ്തതിൽ നിന്നാണ് രാകുലിന്റെ പേര് അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയത് .

Leave a Reply

Your email address will not be published. Required fields are marked *