എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലാണ് ഫലം പ്രഖ്യാപിച്ചത്.71,742 വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 56,599 പേരാണ് യോഗ്യത നേടിയത്.
എന്‍ജിനിയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് കോട്ടയം തെളളകം സ്വദേശി കെ എസ് വരുണിനാണ്.കണ്ണൂര്‍ മാതമംഗലം സ്വദേശി ഗോകുല്‍ ഗോവിന്ദിന് രണ്ടാം റാങ്കും, മലപ്പുറം നെടിയപറമ്പ് സ്വദേശി പി നിയാസ് മോന് മൂന്നാം റാങ്കും ലഭിച്ചു.
ഫാര്‍മസി പ്രവേശന പട്ടികയില്‍ തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അക്ഷയ് കെ. മുരളീധരനാണ് ഒന്നാം റാങ്ക്. കാസര്‍കോട് പരപ്പ സ്വദേശിയായ ജോയല്‍ ജെയിംസ് രണ്ടാം റാങ്കും കൊല്ലം സ്വദേശി ആദിത്യ ബൈജുവിന് മൂന്നാം റാങ്കും ലഭിച്ചു. അതേസമയം, ആദിത്യയ്ക്ക് എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ നാലാം റാങ്കും ലഭിച്ചു. റാങ്ക് വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ംംം.രലല.സലൃമഹമ.ഴീ്.ശി വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രവേശന നടപടികള്‍ ഈ മാസം 29ന് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.