TRENDING

പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്ലാവിലെ exclusive ഫോട്ടോകൾ

ലയാളി താരം പ്രിയ പ്രകാശ് വാര്യരെ നായികയാക്കി മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം “ശ്രീദേവി ബംഗ്ലാവ് ” മലയാളി താരം പ്രിയ പ്രകാശ് വാര്യരെ നായികയാക്കി മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം “ശ്രീദേവി ബംഗ്ലാവ് ” എന്ന ബോളിവുഡ് ചിത്രത്തിന്റെ മൂന്നാം ട്രെയ് ലർ മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പര്‍ സ്റ്റാര്‍ മോഹൻലാല്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു.

ചിത്രത്തിലെ നായകനായ അർബാസ് ഖാന്റെ ഫൈറ്റ് രംഗങ്ങളും ഒരു ഐറ്റം ഡാൻസിന്റെ ഭാഗങ്ങളും ഉൾപ്പെടുന്നതാണ് മൂന്നാമത്തെ ട്രെയിലർ. ഒരു “അഡാര്‍ ലൗ”എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് “ശ്രീദേവി ബംഗ്ലാവ് “.

ചിത്രത്തിന്റെ ആദ്യ രണ്ട് ട്രെയിലറുകളും ശ്രദ്ധേയമായിരുന്നു. അതീവ ഗ്ലാമറസായിട്ടാണ് പ്രിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയിലെ പ്രിയയുടെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിരുന്നു.
പ്രിയംഷു ചാറ്റര്‍ജി,അസീം അലി ഖാന്‍,മുകേഷ് ഋഷി, ലീ നിക്കോളാസ് ഹാരീസ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി,നായിക പ്രിയ പ്രകാശ് വാര്യര്‍, ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥ്,എഡിറ്റര്‍ ബാബു രത്നം,സംഗീതം ഫോര്‍ മ്യൂസിക്ക് എന്നിവര്‍ മലയാളികളാണ് എന്നതാണ് “ശ്രീദേവി ബംഗ്ലാവ് ” എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രത്യേകത.

ആറാത് എന്റര്‍ടെെയ്ന്‍മെന്റിന്റെ ബാനറില്‍ ചന്ദ്രശേഖര്‍ എസ് കെ,റോമന്‍ ഗില്‍ബര്‍ട്ട്,ജറോം ജോസഫ്,മനീഷ് നായര്‍,രാജന്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് “ശ്രീദേവി ബംഗ്ലാവ് “.
ഗാനരചന -ആരാഫത്ത് മെഹമൂദ്,കോറിയോഗ്രാഫര്‍-മുദാസര്‍ ഖാന്‍,കോസ്റ്റ്യും-കാമി,സ്റ്റില്‍സ്-സുരേഷ് മെര്‍ലിന്‍,ലോക്കേഷന്‍സ്-ലണ്ടന്‍,ബാങ്കോക്ക്, മുംബെെ.

” ഇതൊരു സസ്പെൻസ് ത്രില്ലറാണ്. ശ്രീദേവി എന്ന പേര് മാത്രമാണ് ഉപയോഗിച്ചിരിക്കുന്ന് ” വിവാദങ്ങളോട് പ്രതികരിച്ചു കൊണ്ട് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി പറഞ്ഞു. സൂപ്പർ നായികയെയാണ് ‘ശ്രീദേവി ബംഗ്ലാവി’ൽ താന്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ പ്രകാശ് വാര്യർ വെളിപ്പെടുത്തി.

മോഹൻലാലിനെ നായകനാക്കി ഭഗവാൻ എന്ന ചിത്രം പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്തിട്ടുണ്ട്. ” ശ്രീദേവി ബംഗ്ലാവ് ” പ്രദര്‍ശനത്തിനൊരുങ്ങുകയാണെന്ന് പ്രശാന്ത് മാമ്പുള്ളി പറഞ്ഞു.വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Back to top button
error: