Month: September 2020
-
LIFE
ബിജെപി പുനഃസംഘടന കൊണ്ട് മോദിയും ഷായും ലക്‌ഷ്യം വെക്കുന്നത് ആർഎസ്എസിൽ നിന്നുള്ള സ്വാതന്ത്ര്യമോ ?
റാം മാധവും ബി മുരളീധര റാവുവും ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് തെറിച്ചതോടെ ബിജെപി കേന്ദ്ര നേതൃത്വത്തിൽ ആർഎസ്എസ് സ്വാധീനം തുലോം കുറഞ്ഞു .പരമ്പരാഗതമായി ആർഎസ്എസ് നോമിനികൾ ബിജെപിയിലെ ഉന്നത പദം അലങ്കരിക്കാറുണ്ട് .ഇത് ദീൻ ദയാൽ ഉപാധ്യായയുടെയും നാനാജി ദേശ്മുഖിന്റെയും കാലം തൊട്ടുള്ള പതിവാണ് . ബിജെപി ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് റാം മാധവിന്റെ മികവ് ആർഎസ്എസ് മതിപ്പോടെയാണ് കാണുന്നത് .അദ്ദേഹം മന്ത്രിപദത്തിൽ എത്തുമെന്ന് വരെ ശ്രുതി ഉണ്ടായിരുന്നു .ഇതേ നിലവാരം തന്നെ റാവുവും ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് തെറിച്ച മറ്റു രണ്ടുപേരായ അനിൽ ജെയിനും സരോജ് പാണ്ഡേയും കാത്ത് സൂക്ഷിച്ചിരുന്നു . ആർഎസ്എസ് നോമിനിയായി ഇപ്പോൾ ജനറൽ സെക്രട്ടറി പദവിയിൽ ഉള്ളത് ബി എൽ സന്തോഷ് മാത്രമാണ് .കുറച്ച് കാലം മുമ്പ് വരെ ആർഎസ്എസ് പ്രചാരകർക്ക് ബിജെപിയിൽ നല്ല മതിപ്പു ലഭിച്ചിരുന്നു .എ ബി വാജ്പേയിക്കും നരേന്ദ്ര മോദിക്കും ലഭിച്ച രാഷ്ട്രീയ നേട്ടങ്ങൾ സംഘത്തിന്റെ മാത്രം…
Read More » -
LIFE
റൺമഴ തീർത്ത് സഞ്ജു ,രാജസ്ഥാന് രാജകീയ ജയം
ഐപിഎല്ലിൽ റൺ മഴ തുടർന്ന് രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുന്ന മലയാളി താരം സഞ്ജു സാംസൺ .പഞ്ചാബും രാജസ്ഥാനും തകർത്തടിച്ച മത്സരത്തിൽ വിജയം രാജസ്ഥാനോടൊപ്പം നിന്നു . തുടർച്ചയായി രണ്ടാം മത്സരത്തിലും സഞ്ജു സാംസൺ അർദ്ധ സെഞ്ചുറി നേടി .2 പന്തിൽ നാലു ഫോറും ഏഴു സിക്‌സും സഹിതം 85 റൺസെടുത്ത സഞ്ജു സാംസൺ രാജസ്ഥാന്റെ ടോപ് സ്കോറർ ആയി .ഐപിഎല്ലിൽ 100 സിക്സർ പിന്നിട്ട താരവുമായി സഞ്ജു . സ്റ്റീവ് സ്മിത്ത് ,രാഹുൽ ടെവാട്ടിയ എന്നിവരുടെ പ്രകടനം കൂടിയാണ് രാജസ്ഥാൻ റോയൽസിന് കരുത്തായത് .സ്റ്റീവ് സമിത്ത് 27 പന്തിൽ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 50 റൺസെടുത്തു. രാഹുൽ ടെവാട്ടിയ 31 പന്തിൽ ഏഴു സിക്‌സറുകൾ സഹിതം 53 റൺസെടുത്തു.
Read More » -
LIFE
ഭാഗ്യലക്ഷ്മിക്കും ദിയാ സനക്കും ശ്രീലക്ഷ്മിക്കും എതിരെ ജാമ്യം കിട്ടാത്ത വകുപ്പ് ചാർത്തി കേസെടുക്കുന്ന നയം സ്വീകാര്യമല്ല: പിന്തുണയുമായി ഡബ്ല്യു.സി.സിയും
ഭാഗ്യലക്ഷ്മിയ്ക്ക് പിന്തുണ നൽകി വുമൺ സിനിമ കളക്ടീവും .ഭാഗ്യലക്ഷ്മിക്കും ദിയാ സനക്കും ശ്രീലക്ഷ്മിക്കും എതിരെ ജാമ്യം കിട്ടാത്ത വകുപ്പ് ചാർത്തി കേസെടുക്കുന്ന നയം നമുക്ക് സ്വീകാര്യമല്ലെന്നു ഫേസ്ബുക് കുറിപ്പിൽ ഡബ്ല്യു.സി.സി വ്യക്തമാക്കുന്നു . വുമൺ സിനിമ കളക്റ്റീവിന്റെ ഫേസ്ബുക് പോസ്റ്റ് – . ദുർബലമായ സൈബർ നിയമങ്ങൾ നിലനിൽക്കുന്ന നാടാണ് നമ്മുടെത്. ഇവിടെ സ്ത്രീകൾക്ക് പൊതു ഇടത്ത് എന്ന പോലെ സൈബർ ഇടത്തിലും ലിംഗനീതി എന്നത് അസാധ്യമാണ്. വുമൺ ഇൻ സിനിമാ കലക്ടീവിലെ അംഗങ്ങൾ സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെട്ടപ്പോൾ ഞങ്ങളത് അനുഭവിച്ചിട്ടുള്ളതുമാണ്. ഒന്നും സംഭവിച്ചിട്ടേയില്ല. ഒരു നീതിയും നടപ്പാക്കപ്പെട്ടില്ല. സൈബർ കയ്യേറ്റക്കാർ തന്നെ ജയിക്കുന്ന ലോകമാണിത്. ഭരണഘടന ഉറപ്പ് നൽകുന്ന ലിംഗസമത്വവും സാമൂഹ്യ ജീവിതത്തിൽ അസാധ്യമായിരിക്കുന്നത് തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളിലെല്ലാം നിലകൊള്ളുന്നത് പുരുഷാധികാരവും അതിൻ്റെ പ്രത്യയശാസ്ത്രങ്ങളുമാണ് എന്നതിനാലാണ്. ഇതിനൊരു തിരുത്തുണ്ടാകാനും നയരൂപീകരണത്തിനും സൈബർ വിദഗ്ദരുമായി ഡബ്ലു.സി.സി. നിരവധി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയുമാണ്. തൊഴിലിടത്തിലെ ഐ.സി.സി. പോലെ പ്രധാനമാണ് പൊതു ഇടത്തെ സൈബർ നയവും. സ്ത്രീകൾക്കെതിരായ…
Read More » -
NEWS
സ്വപ്നയെ ചോദ്യം ചെയ്യാൻ സിബിഐ
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് അന്വേഷണത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സിബിഐയും ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോർട്ട് .ഫ്ലാറ്റ് നിർമാണത്തിന് കരാർ എടുത്ത യൂണിറ്റാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ ആണ് കേസിലെ ഒന്നാം പ്രതി .സ്വപ്നയേയും സന്ദീപ് നായരെയും കസ്റ്റഡിയിൽ വാങ്ങാൻ സിബിഐ അപേക്ഷ നൽകിയേക്കും . പദ്ധതിയുമായി ബന്ധപ്പെട്ടു ഒരു കോടി രൂപ കമ്മീഷൻ കിട്ടിയെന്നു സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു .ധാരണാപത്രം പ്രകാരം നിർമ്മാണ കരാറുകാരനെ തെരഞ്ഞെടുക്കേണ്ടത് റെഡ് ക്രെസെന്റും ലൈഫ് മിഷനും ചേർന്നാണ് .എന്നാൽ ഈ വ്യവസ്ഥ അട്ടിമറിച്ച് കോൺസുൽ ജനറൽ യൂണിറ്റാക്കുമായി കരാർ ഉണ്ടാക്കുക ആയിരുന്നു . പദ്ധതിയുമായി സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുണ്ട് എന്നാണ് സിബിഐ കരുതുന്നത് .റെഡ്ക്രെസന്റിന്റെ രണ്ടാം ഗഡുവായ 75 ലക്ഷം രൂപ ബാങ്ക് വഴി സന്ദീപ് നായരുടെ അക്കൗണ്ടിലേക്കാണ് പോയത് .ധാരണാപത്രത്തിൽ ഒപ്പിട്ട ലൈഫ് മിഷൻ സി ഇ ഒയിൽ നിന്ന് സിബിഐ അടുത്ത ദിവസം…
Read More » -
NEWS
തുടർഭരണ സാധ്യതയ്ക്ക് മങ്ങലേറ്റു ,മലയാള മനോരമയ്ക്ക് അഭിമുഖം നൽകി കാനം
https://www.youtube.com/watch?v=uZUrH47_R6c&feature=youtu.be കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ തുടര്ഭരണ സാധ്യതയ്ക്ക് മങ്ങലേറ്റെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ .അതേസമയം ജനങ്ങളിലേക്ക് ഇറങ്ങി ചെന്നാൽ തിരിച്ചു വരാമെന്നും കാനം പറയുന്നുണ്ട് .സിപിഐ മന്ത്രിമാർ ഇത്തരം വിവാദങ്ങളിൽ പെടാതിരിക്കാൻ കാരണം എടുത്തു ചാടാതിരിക്കുന്നത് കൊണ്ടാണെന്നും കാനം പറയുന്നു . ജോസ് കെ മാണിയുടെ പാർട്ടിയ്ക്ക് അങ്ങിനെ ക്രിസ്ത്യൻ പിന്തുണ ഒന്നുമില്ലെന്ന് കാനം വ്യക്തമാക്കുന്നു .കെ എം മാണിയുടെ പഴയ പാർട്ടിയോട് ഇതിനെ താരതമ്യം ചെയ്യേണ്ട കാര്യമില്ല .മാണിയ്‌ക്കെതിരെ ശക്തമായ നിലപാട് ഉണ്ടായിരുന്നു .അദ്ദേഹത്തിന്റെ മരണശേഷം ആ പേര് എപ്പോഴും പറയണ്ടല്ലോ എന്ന് കരുതിയാണ് തീവ്രമായി ഒന്നും ഇപ്പോൾ പറയാത്തതെന്നും കാനം പറഞ്ഞു . ഭരണ കക്ഷി നേതാവായ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉള്ള അന്വേഷണം നിസാരമല്ല .അക്കാര്യത്തിൽ കോടിയേരി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് .അവരെല്ലാം ബിസിനസ് ചെയ്യുന്നവർ ആണ് .അതുകൊണ്ട് എന്തൊക്കെയാണ് നടക്കുന്നത് എന്നറിയില്ല .എന്തായാലും അന്വേഷണത്തിൽ സർക്കാരോ പാർട്ടിയോ ഇടപെടില്ല എന്നത് വ്യക്തമാണ് .…
Read More » -
LIFE
ലഭ്യമായ മാധ്യമ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമ നടപടി കൈക്കൊള്ളും,നിലവിലുള്ള നിയമ സാധ്യതകൾ അതിന് പര്യാപ്തമല്ല എങ്കിൽ തക്കതായ നിയമ നിർമ്മാണം ആലോചിക്കും:മുഖ്യമന്ത്രി
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീർത്തി പ്രചാരണവും അക്ഷന്തവ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ലഭ്യമായ മാധ്യമ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമ നടപടി കൈക്കൊള്ളും. നിലവിലുള്ള നിയമ സാധ്യതകൾ അതിന് പര്യാപ്തമല്ല എങ്കിൽ തക്കതായ നിയമ നിർമ്മാണം ആലോചിക്കും. നിലവിൽ ഉയർന്ന പരാതിയിൽ സമഗ്രമായ അന്വേഷണത്തിനും നടപടിക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിയമം കയ്യിലെടുക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു. അവഹേളിക്കപ്പെട്ട വനിതകൾക്കൊപ്പമാണ് ഈ നാടിന്റെ വികാരം. ഇരകൾക്ക് നീതി ലഭിക്കാനും മനോരോഗം പോലെ സ്ത്രീകൾക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ വ്യക്തമാക്കി.
Read More » -
LIFE
വിവാദ കർഷക ബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവച്ചു, നടപ്പാക്കില്ലെന്ന് മഹാരാഷ്ട്ര, എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പഞ്ചാബ്, കർഷകർ തെരുവിൽ
പാർലമെന്റ് പാസാക്കിയ വിവാദമായ കാർഷിക ബില്ലുകളിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ചു. ഇക്കാര്യത്തിൽ പുനരാലോചന വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടതിന് പിന്നാലെയാണ് വിവാദമായ ബില്ലുകളിന്മേൽ രാഷ്ട്രപതി ഒപ്പ് ചാർത്തിയത്. നേരായ മാർഗത്തിലൂടെ അല്ല ബില്ലുകൾ പാസാക്കിയത് എന്ന് പ്രതിപക്ഷം ആരോപിച്ചു. വോട്ടിങ്ങോ ശബ്ദ വോട്ടോ ഉണ്ടായിരുന്നില്ലെന്നും പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടി. അതേസമയം ബില്ലുകൾ മഹാരാഷ്ട്രയിൽ നടപ്പാക്കില്ലെന്ന് മഹാരാഷ്ട്ര റവന്യു മന്ത്രി ബാലാ സാഹേബ് തോറാട്ട് പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ ശിവസേനയും യോജിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബ് സർക്കാർ എല്ലാ മാർഗവും തേടുക ആണെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് അറിയിച്ചു. അതേസമയം രാജ്യത്തെ വിവിധ ഇടങ്ങളിൽ കർഷക സമരങ്ങൾ ശക്തമാകുക ആണ്.
Read More » -
NEWS
കെ പി സി സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരൻ രാജിവച്ചു
കെ പി സി സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരൻ രാജിവച്ചു .ഇക്കാര്യം ചൂണ്ടിക്കാട്ടി മുരളീധരൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി .”ഒരാൾക്ക് ഒരു പദവി ” എന്ന പൊതു തത്വം അനുസരിച്ചാണ് രാജിയെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടുന്നു .അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ ആയി തുടരുമെന്നും മുരളീധരൻ വ്യക്തമാക്കുന്നു . കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് പിന്നിൽ എന്നാണ് റിപ്പോർട്ട് .കെപിസിസി അധ്യക്ഷനെ അറിയിക്കാതെ നേരിട്ട് സോണിയ ഗാന്ധിക്ക് കത്ത് നൽകുക ആയിരുന്നു .കൂടിയാലോചനകൾ ഇല്ലാതെയാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് പോകുന്നത് എന്ന് മുരളീധരൻ പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
Read More » -
LIFE
ഒരു സ്ത്രീയെ അപമാനിച്ചാൽ എനിക്കും അതേ നിലപാടാണ്,എനിക്ക് ജാതിയും മതവും രാഷ്ട്രീയവുമില്ല, കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല തുറന്നടിക്കുന്നു -video
“എന്റെ ദേഹത്ത്, മാനത്തിൽ, അല്ലേൽ എന്റെ മകളോട്, അമ്മയോട് അപമര്യാദ കാണിച്ചാൽ, ഞാൻ ഒന്ന് ചിന്തിക്കണം അല്ലെ.. ശ്ശോ, ഞാൻ മറ്റേ കേസുകളിൽ ഒന്നും പ്രതികരിച്ചില്ല, അപ്പൊ പിന്നെ ഇപ്പോൾ എന്ത് ചെയ്യാനാണ്.. ഈ മാനസിക / ശാരീരിക പീഡനം ഞാൻ അങ്ങ് സഹിക്കാം എന്ന്.. അങ്ങ് പള്ളീൽ പോയി പറ.. “കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല പ്രതികരിക്കുന്നു. “ഏതൊക്കെ കേസിൽ പ്രതികരിക്കണം എന്നത് ഞാൻ തീരുമാനിക്കും.. എനിക്ക് നൊന്താൽ, അത് ഏത് തരത്തിൽ ആണേലും, അപ്പുറത് നിൽക്കുന്നവനെ കുത്തികീറും.. ഒരു സ്ത്രീ ശരീരത്തോട്, പേ പിടിച്ച ചില ജന്മത്തിന് ജാതിയും മതവും രാഷ്ട്രീയവുമില്ല.. അവിടെ അവന്റെ വൈകല്യം മാത്രമേ ഉള്ളു.. ഒരു സ്ത്രീയെ അപമാനിച്ചാൽ എനിക്കും അതേ നിലപാടാണ്.. എനിക്ക് ജാതിയും മതവും രാഷ്ട്രീയവുമില്ല. അതേ പോലെ, പ്രതികരണം ഉണ്ടോ ഇല്ലയോ എന്നത് എന്റെ സൗകര്യം.. എന്നാൽ എനിക്ക് നൊന്താൽ ഞാൻ കുത്തിക്കീറും.. അങ്ങനെ പാടില്ല, എല്ലാ കേസുകളിലും പ്രതികരണം ഉണ്ടായാലേ…
Read More » -
NEWS
യൂട്യൂബര്‍ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് ആരോപണം; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേര് ഉപയോഗിച്ചതില്‍ നിയമനടപടി
സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളെ അധിക്ഷേപിച്ച യുവാവിനെതിരെ നടത്തിയ കൈയ്യേറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് എത്തിയത്. കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജയുള്‍പ്പെടെ സിനിമ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിന്നുളളവര്‍ പോലും ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി എത്തി. ഇപ്പോഴിതാ സംഭവത്തില്‍ മറ്റൊരു വെളിപ്പെടുത്തല്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്. യൂട്യൂബര്‍ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമെന്നാണ് പുതിയ വാര്‍ത്ത. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വിഡിയോകള്‍ക്കു വിശ്വാസ്യത കൂട്ടാനായി വിജയ് പി. നായര്‍ പറഞ്ഞിരുന്നത്. ആ മൂടുപടമാണ് ഇപ്പോള്‍ അഴിഞ്ഞ് വീഴുന്നത്. യുജിസിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശാലയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്തിട്ടുള്ളതെന്നാണ് വിവരം. ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങനെ ഒരു സര്‍വകലാശാല ഇല്ല. ആകെയുള്ള വെബ് സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യ വകുപ്പിന്റെയോ യുജിസിയുടെയോ അനുമതിയില്ലെന്നും പറയുന്നു.…
Read More »