LIFENEWS

റൺമഴ തീർത്ത് സഞ്ജു ,രാജസ്ഥാന് രാജകീയ ജയം

ഐപിഎല്ലിൽ റൺ മഴ തുടർന്ന് രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുന്ന മലയാളി താരം സഞ്ജു സാംസൺ .പഞ്ചാബും രാജസ്ഥാനും തകർത്തടിച്ച മത്സരത്തിൽ വിജയം രാജസ്ഥാനോടൊപ്പം നിന്നു .

തുടർച്ചയായി രണ്ടാം മത്സരത്തിലും സഞ്ജു സാംസൺ അർദ്ധ സെഞ്ചുറി നേടി .2 പന്തിൽ നാലു ഫോറും ഏഴു സിക്‌സും സഹിതം 85 റൺസെടുത്ത സഞ്ജു സാംസൺ രാജസ്ഥാന്റെ ടോപ് സ്കോറർ ആയി .ഐപിഎല്ലിൽ 100 സിക്സർ പിന്നിട്ട താരവുമായി സഞ്ജു .

സ്റ്റീവ് സ്മിത്ത് ,രാഹുൽ ടെവാട്ടിയ എന്നിവരുടെ പ്രകടനം കൂടിയാണ് രാജസ്ഥാൻ റോയൽസിന് കരുത്തായത് .സ്റ്റീവ് സമിത്ത് 27 പന്തിൽ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 50 റൺസെടുത്തു. രാഹുൽ
ടെവാട്ടിയ 31 പന്തിൽ ഏഴു സിക്‌സറുകൾ സഹിതം 53 റൺസെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker