Month: September 2020

  • ഇന്നും 7000 കടന്നു,സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരന്‍ നായര്‍ (87), മരിയപുരം സ്വദേശിനി ധനൂജ (90), വിതുര സ്വദേശി ശശിധരന്‍ പിള്ള (64), കോരാണി സ്വദേശി രാജപ്പന്‍ (65), തിരുമല സ്വദേശി രവീന്ദ്രന്‍ (73), പുതുക്കുറിച്ചി സ്വദേശി ലോറന്‍സ് (37), കൊല്ലം സ്വദേശിനി ഫാത്തിമ കുഞ്ഞ് (80), ആലപ്പുഴ വണ്ടാനം സ്വദേശി ജമീല (63), കോട്ടയം പല്ലം സ്വദേശിനി കൊച്ചുമോള്‍ (43), എറണാകുളം ആലാട്ടുചിറ സ്വദേശിനി ശകുന്തള (67), എളമക്കര സ്വദേശി ശേഖ് അക്ബര്‍ (65), തൃശൂര്‍ പൂത്തോള്‍…

    Read More »
  • NEWS

    അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ: ഭാഗ്യലക്ഷ്മിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫെഫ്ക

    തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ച യുവാവിനെ കൈകാര്യംചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ അടക്കം നിരവധിപേരാണ് രംഗത്ത് എത്തിയത്. മാത്രമല്ല ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുളള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഭാഗ്യലക്ഷ്മി നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണെന്നും അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമായണെന്നും ഫെഫ്ക ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. യൂട്യൂബറായിരുന്ന വിജയ് പി നായരെ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. വിജയ് താമസിക്കുന്ന ലോഡ്ജിലെത്തിയ മൂവരും വിജയിയെ മര്‍ദ്ദിക്കുകയും ദേഹത്ത് കരിയോയില്‍ ഒഴിക്കുകയും മാപ്പുപറയിക്കുകയും ചെയ്യിച്ചിരുന്നു. പിന്നീട് വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കെതിരെ പോലീസ് മോഷണം കുറ്റം ഉള്‍പ്പെടെയുള്ളവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം സൈബർ ലോകത്ത്‌ നിരന്തരം ഇരയാക്കപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും സ്ത്രീകളാണ്‌.…

    Read More »
  • LIFE

    സ്ത്രീ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നവരായാലും വീട്ടില്‍ ചെന്നു തന്നെ തല്ലും

    സമൂഹമാധ്യമത്തിലൂടെ ആക്ഷേപിച്ചവനെ കൈകാര്യം ചെയ്ത സംഭവം സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാവുകയാണ്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്രൃപേരാണ് രംഗത്ത് എത്തുന്നത്. സിനിമ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. ഇപ്പോഴിതാ മലയാള സിനിമയിലെ യുവതാരം ഹേമന്ദ് മേനോനാണ് സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. സ്ത്രീ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നവരായാലും അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടണമെന്നും ഇങ്ങനെയുള്ളവരെ വീട്ടില്‍ ചെന്നു തന്നെ തല്ലുമെന്നും ഹേമന്ദ് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഹോമന്ദിന്റെ പ്രതികരണം. വിഷയത്തില്‍ ഭാഗ്യലക്ഷ്മിയെ വിമര്‍ശിക്കുന്നവരോട് തനിക്കൊന്നും പറയാനില്ലെന്നും ഒരുത്തനും ചെയ്യാന്‍ ധൈര്യപ്പെടാത്ത ശിക്ഷ ഇല്ലാത്ത പക്ഷം നീതി ലഭിക്കും വരെ നീറി ജീവിക്കുന്നതിലും ഭേദം ഇതുപോലെ പ്രതികരിക്കുന്നതാണെന്നും താരം കുറിച്ചു. ഹേമന്ദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഞാനും ഒരു മകനാണ്. സ്ത്രീ സമൂഹത്തെ തന്നെ ഹീനമായി അപലപിക്കുന്ന ഒരു പ്രവണത നമ്മുടെ നാട്ടിൽ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പേരെടുത്തു പറയാതെ ഒരു വ്യക്തിയെ അപമാനിച്ചാൽ അതാരാണെന്ന് മനസിലാക്കി ആസ്വദിക്കാനും,ഇങ്ങനെ പുലഭ്യം പറയുന്നവരുടെ വാക്ക്…

    Read More »
  • NEWS

    കടബാധ്യത മൂലം മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് നാട്ടില്‍ നിന്ന് മുങ്ങി; യുവാവ് പിടിയില്‍

    കൊച്ചി: മരിച്ചെന്ന് വരുത്തിതീര്‍ത്ത് നാട്ടില്‍ നിന്ന് മുങ്ങിയ യുവാവ് പിടിയില്‍. ആലുവ മുപ്പത്തടം സ്വദേശി സുധീറാണ് കോട്ടയത്ത് നിന്ന് പിടിയിലായത്. കടബാധ്യത മൂലം പെരിയാറില്‍ മുങ്ങിമരിച്ചെന്ന് ഇയാള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പെരിയാറിന്റെ കരയില്‍ വസ്ത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും ആലുവ പെരിയാറില്‍ വലിയ തിരച്ചിലാണ് നടത്തിയത്. 20 മിനുട്ടോളം ആലുവ പെരിയാര്‍ മണപ്പുറത്തിന് സമീപം കടവില്‍ കണ്ട യുവാവ് കുളിക്കാന്‍ ഇറങ്ങി കാണുവാന്‍ ഇല്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ മൂന്ന് ദിവസമായി തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം ലഭിക്കാത്ത സാഹചര്യത്തില്‍ സംഭവത്തില്‍ പൊലീസിന് സംശയം ഉടലെടുത്തു. തുടര്‍ന്നാണ് പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയത്. യുവാവ് മുങ്ങിയെന്ന് പറയുന്ന സ്ഥലത്ത് കാര്യമായ അടിയൊഴുക്കില്ല, അതിനാല്‍ തന്നെ ഒരാള്‍ മുങ്ങിപ്പോയാല്‍ കണ്ടെത്താന്‍ വലിയ പ്രയാസമില്ലെന്ന സാഹചര്യത്തിലാണ് പൊലീസിന് അസ്വഭാവികത തോന്നിയത്. തുടര്‍ന്ന് പൊലീസ് സുധീറിന്റെ ഫോട്ടോ ശേഖരിക്കുകയും പൊലീസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സുധീര്‍ കോട്ടയത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്…

    Read More »
  • TRENDING

    ദേഷ്യം വരുമ്പോ ” വത്സ സൗമിത്രേ കുമാരാ മനോഹരാ.. ” ന്ന് പാടി ദേഷ്യം തീർക്കാനൊന്നും എല്ലാവർക്കും പറ്റില്ല

    സമൂഹമാധ്യമത്തിലൂടെ ആക്ഷേപിച്ചയാളെ കയ്യേറ്റം ചെയ്ത സംഭവം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. സംഭവത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് എത്തുന്നത്. കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉള്‍പ്പെടെ നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സ്വന്തം മനസ്സിലെ വൃത്തികേട് യൂ ട്യൂബ് ചാനലിലും ഫേസ്ബുക്കിലും വിളമ്പി നാല് നേരോം മൃഷ്ടാന്നമുണ്ണുന്നവന്മാര്‍ക്കൊക്കെ അടി കിട്ടിയാല്‍ അതില്‍ സന്തോഷിക്കുകയേ ഉള്ളൂ എന്ന് ദീപ പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ദീപ പ്രതികരിച്ചത്. ദേഷ്യം വരുമ്പോള്‍ കിളിപ്പാട്ടല്ല, തെറിപ്പാട്ടാണ് വായില്‍ വരുന്നതെന്നും ദീപയുടെ കുറിപ്പില്‍ പറയുന്നു. അതുകൊണ്ട് ഉത്തമമനുഷ്യര്‍ ശബ്ദതാരാവലിയോ മറ്റോ നോക്കി മലയാളത്തില്‍ സ്ത്രീവിരുദ്ധമല്ലാത്ത ദളിത് വിരുദ്ധമല്ലാത്ത കുറച്ച് തെറികള്‍ കണ്ടു പിടിച്ച് കൊടുക്കണം.അവര്‍ പ്രയോഗിക്കട്ടെ എന്നും ദീപ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം അയാൾക്ക് തല്ല് കിട്ടുന്ന വീഡിയോയാണ് ആദ്യം കണ്ടത്. കാണുമ്പോൾ സാധുവാണെന്നു തോന്നുന്ന രൂപമൊക്കെത്തന്നെയായതുകൊണ്ടും ചുറ്റുമുള്ള ബഹളം കൊണ്ടും സംഗതി കൃത്യമായി പിടി കിട്ടിയില്ല. അയാളുടെ…

    Read More »
  • LIFE

    ബെന്നി ബെഹനാന് ഹൃദയം നൊന്തത് ഉമ്മൻചാണ്ടിയുടെ നീക്കം ,എംപിമാരായ കൊടിക്കുന്നിൽ സുരേഷും കെ സുധാകരനും തൽസ്ഥാനത്ത് തുടരുമ്പോൾ തന്നെ മാത്രം നീക്കുന്നു ,കെ സി ജോസഫിന്റെ നീക്കങ്ങളിൽ കടുത്ത അതൃപ്തി ,എം എം ഹസ്സൻ വീണ്ടും യു ഡി എഫ് കൺവീനർ ആകുമ്പോൾ

    പൊടുന്നനെ ആണ് ബെന്നി ബെഹനാൻ യു ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് പടിയിറക്കം പ്രഖ്യാപിച്ചത് .കോൺഗ്രസിലും പുറത്തുള്ളവർക്കും അത് തെല്ല് അമ്പരപ്പ് ഒന്നുമല്ല സൃഷ്ടിച്ചത് .എ ഗ്രൂപ്പിലെ രണ്ടാമൻ വാര്ത്താസമ്മേളനം വിളിച്ച് പടിയിറക്കം പ്രഖ്യാപിക്കുന്നു .സാധാരണ ഇത്തരം കാര്യങ്ങൾ മാനേജ് ചെയ്യുന്ന ,ബെന്നിയുടെ കാര്യത്തിൽ ആണെങ്കിൽ പ്രത്യേകിച്ചും ,ഉമ്മൻ ചാണ്ടിയെ ചിത്രത്തിൽ കാണുന്നുമില്ല . എന്താണ് ബെന്നി ബെഹനാൻ ധൃതി പിടിച്ച് ഇന്ന് വാർത്താ സമ്മേളനം നടത്തിയത് ?ഏവർക്കും കൗതുകം ഉണർത്തുന്ന കാര്യമാണത് .അതിനു പിന്നിലൊരു കഥ ഉണ്ട് . ബെന്നി ബെഹനാന് ആദ്യ ഘട്ടത്തിൽ സീറ്റ് നിഷേധിച്ചത് ഹൈക്കമാൻഡ് ആണെന്ന് ഒരു പ്രചാരണം ഉണ്ടായിരുന്നു .ഈ വിഷയത്തിലെ ആശയക്കുഴപ്പം തീർക്കാൻ രാഹുൽ ഗാന്ധി തന്നെ മുൻകൈ എടുത്താണ് ബെന്നി ബെഹനാനെ യു ഡി എഫ് കൺവീനർ ആക്കിയത് .ഈ കൺവീനർ സ്ഥാനം ഒഴിയുമോ എന്ന് അദ്ദേഹത്തിന്റെ നേതാവ് തന്നെ ചോദിച്ചാലോ ? എ ഗ്രൂപ്പിലെ തന്നെ ചിലരുടെ പ്രചാരണമാണ്…

    Read More »
  • TRENDING

    യൂട്യൂബ് ചാനല്‍ വ്യവസായത്തിന് അടിയന്തിരമായി മൂക്കുകയര്‍ ഇടണം: എ.എ. റഹിം

    തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയും യുട്യൂബിലൂടെയും ആക്ഷേപിച്ചയാളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പിന്തുണയുമായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ ഇത്തരം യുട്യൂബ് ചാനലുകള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം. യുട്യൂബ് ചാനലുകള്‍ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് റഹിം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു റഹീമിന്റെ പ്രതികരണം. സൈബര്‍ ലോകം അതിവേഗം വിപുലപ്പെടുന്നു. എന്നാല്‍ ഈ വേഗതയില്‍ ഇത് സംബന്ധിച്ച നിയമ നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നില്ല. സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ കൂടുതല്‍ ശക്തമായ നിയമ നിര്‍മാണങ്ങള്‍ ഉണ്ടായേ മതിയാകൂവെന്നും അക്ഷരാര്‍ത്ഥത്തില്‍ മാഫിയാവല്‍കരിക്കപ്പെട്ടിരിക്കുന്ന യൂട്യൂബ് ചാനല്‍ വ്യവസായത്തിന് അടിയന്തിരമായി മൂക്കുകയര്‍ ഇടണമെന്നും റഹിം കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം യൂട്യൂബ് ചാനലുകൾ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു. ഫലപ്രദമായ നിയമ നിർമ്മാണത്തിന് ഇനിയും വൈകിക്കൂട. അക്ഷരാർത്ഥത്തിൽ പാപ്പരാസി സംസ്കാരമാണ് ഭൂരിഭാഗം യൂട്യൂബ് ചാനലുകളും പിന്തുടരുന്നത്. മസാല കഥകളുമായി കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കാൻ ശ്രമിക്കുകയാണ് ഇത്തരം ചാനലുകൾ. സൈബർ ലോകം…

    Read More »
  • TRENDING

    അവര്‍ അടി തുടങ്ങിയാല്‍ തലസ്ഥാനത്ത് നില്‍ക്കില്ല, തലയിലും

    സാധാരണ ഫേസ്ബുക് പോസ്റ്റുകൾ വായിക്കാനുള്ളതാണ് .വീഡിയോ ആണെങ്കിൽ കാണാനുള്ളതും .എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സവിശേഷ സാഹചര്യം ആ പ്രോട്ടോകോൾ മാറ്റി ചിന്തിക്കാൻ ഇടയാക്കുന്നു ,അതിനു കാരണം ഒരു ഫേസ്ബുക് പോസ്റ്റാണ് .ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയേത് .പോസ്റ്റ് വായിക്കേണ്ടവർക്ക് വായിക്കാം. ചിലത് വായിക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ ഫലം കാണുമ്പോൾ ഉണ്ടാകും . മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ഇങ്ങിനെയാണ്‌ – അടിച്ചവരും അടി കൊണ്ടവരും.. മൂന്നു സ്ത്രീകൾ, രണ്ടു പേർ കാമറക്ക് മുന്നിൽ, ഒരാൾ പുറകിൽ കരണക്കുറ്റിക്ക് രണ്ടു മൂന്ന്  അടി ശബ്ദ താരാവലിയിൽ പൊതുവെ ആണുങ്ങൾ മാത്രം എടുത്തു പ്രയോഗിക്കാറുള്ള  ഉള്ള കുറച്ചു വാക്കുകൾ മൊത്തം പത്തു മിനുട്ട് സൈബറിടത്തിൽ സ്ത്രീകൾക്കെതിരെ എന്തും പറയാമെന്നും അതിനെതിരെ ഫലപ്രദമായ നിയമങ്ങൾ ഇല്ല എന്നും ഉള്ള നിയമങ്ങൾ തന്നെ ഫലപ്രദമായി ഉപയോഗിക്കപ്പെടില്ല എന്നുമുള്ള കാര്യങ്ങൾ കേരള സമൂഹത്തിന് വളരെ വേഗത്തിൽ മനസ്സിലായി. ഈ വിഷയത്തോടുള്ള ആളുകളുടെ പ്രതികരണം ഞാൻ ശ്രദ്ധിക്കുകയായിരുന്നു. സമൂഹത്തിലും…

    Read More »
  • TRENDING

    എന്‍സിബിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദീപിക

    മുംബൈ: ലഹരി മരുന്നുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നടി ദീപിക പദുകോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, എന്നിവരെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. ലഹരി ചാറ്റുകള്‍ തന്റേതാണെന്ന് ചോദ്യം ചെയ്യലില്‍ ദീപിക സമ്മതിച്ചതായുളള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലിനിടെ നടി ദീപിക പദുക്കോണ്‍ പൊട്ടിക്കരഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചോദ്യം ചെയ്യലിനിടെ മൂന്ന് തവണ നടി കരഞ്ഞുവെന്ന് വാര്‍ത്തകളില്‍ പറയുന്നു. അതിനെ തുടര്‍ന്ന് ‘ഇമോഷനല്‍ കാര്‍ഡ്’ ഇവിടെ ഉപയോഗിക്കരുതെന്ന് നടിയോട് എന്‍സിബി മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ട്. നേരത്തെ ചോദ്യം ചെയ്യലില്‍ ദീപിക പദുക്കോണൊപ്പം ഇരിക്കാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ് എന്‍സിബിക്ക് അപേക്ഷ നല്‍കിയിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ദീപികയ്ക്ക് സമ്മര്‍ദ്ദം താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചോദ്യം ചെയ്യലില്‍ തന്നെയും പങ്കെടുപ്പിക്കണമെന്നറിയിച്ച് രണ്‍വീര്‍ അപേക്ഷ സമര്‍പ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപികയെ വിട്ടയച്ചത്. സുശാന്ത്…

    Read More »
  • TRENDING

    സ്ത്രീകളെ അപമാനിച്ചയാള്‍ക്കെതിരെ ഭാഗ്യലക്ഷ്മിയും കൂട്ടരും പ്രതികരിച്ചതില്‍ സന്തോഷമുണ്ട്: ആരോഗ്യമന്ത്രി

    തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയും യുട്യൂബിലൂടെയും ആക്ഷേപിച്ചയാളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നിരവധിപേരാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് രംഗത്ത് വന്നത്. ഇപ്പോഴിതാ കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീകളെ അപമാനിച്ചയാള്‍ക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും അവര്‍ അതിനായി തെരഞ്ഞെടുത്ത മാര്‍ഗത്തെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു. ഭാഗ്യലക്ഷ്മിയും കൂട്ടരും അതിനെതിരെ ശക്തമായി പ്രതികരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രതികരിച്ചതിന് ഞാന്‍ അവരെ അഭിനന്ദിക്കുന്നു. പ്രതികരിച്ചതിന്റെ മാര്‍ഗമൊക്കെ നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം. പക്ഷെ ആ മനുഷ്യന്‍ നടത്തിയത് അങ്ങേയറ്റം വൃത്തികെട്ട സമീപനമാണ്. അത്തരം വൃത്തികെട്ട ആളുകളെ മാറ്റിനിര്‍ത്താന്‍ സ്ത്രീ പുരുഷ സമൂഹം ഒരുമിച്ച് ഇടപെടണം മന്ത്രി പറഞ്ഞു.

    Read More »
Back to top button
error: