“എന്റെ ദേഹത്ത്, മാനത്തിൽ, അല്ലേൽ എന്റെ മകളോട്, അമ്മയോട് അപമര്യാദ കാണിച്ചാൽ,
ഞാൻ ഒന്ന് ചിന്തിക്കണം അല്ലെ..
ശ്ശോ, ഞാൻ മറ്റേ കേസുകളിൽ ഒന്നും പ്രതികരിച്ചില്ല, അപ്പൊ പിന്നെ ഇപ്പോൾ എന്ത് ചെയ്യാനാണ്..
ഈ മാനസിക / ശാരീരിക പീഡനം ഞാൻ അങ്ങ് സഹിക്കാം എന്ന്..
അങ്ങ് പള്ളീൽ പോയി പറ.. “കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല പ്രതികരിക്കുന്നു.
“ഏതൊക്കെ കേസിൽ പ്രതികരിക്കണം എന്നത് ഞാൻ തീരുമാനിക്കും..
എനിക്ക് നൊന്താൽ,
അത് ഏത് തരത്തിൽ ആണേലും, അപ്പുറത് നിൽക്കുന്നവനെ കുത്തികീറും..
ഒരു സ്ത്രീ ശരീരത്തോട്,
പേ പിടിച്ച ചില ജന്മത്തിന് ജാതിയും മതവും രാഷ്ട്രീയവുമില്ല..
അവിടെ അവന്റെ വൈകല്യം മാത്രമേ ഉള്ളു..
ഒരു സ്ത്രീയെ അപമാനിച്ചാൽ എനിക്കും അതേ നിലപാടാണ്..
എനിക്ക് ജാതിയും മതവും രാഷ്ട്രീയവുമില്ല.
അതേ പോലെ,
പ്രതികരണം ഉണ്ടോ ഇല്ലയോ എന്നത് എന്റെ സൗകര്യം..
എന്നാൽ എനിക്ക് നൊന്താൽ ഞാൻ കുത്തിക്കീറും..
അങ്ങനെ പാടില്ല, എല്ലാ കേസുകളിലും പ്രതികരണം ഉണ്ടായാലേ പാടുള്ളു എന്ന് പറയുന്നവനൊക്കെ എവിടെ പോയിരുന്നു,
ഈ പീഡനങ്ങൾ ഒക്കെ നടന്നപ്പോൾ..
അവരൊക്കെ പ്രതികരിച്ചിരുന്നോ !!”-“കല ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു
കലയുടെ ഫേസ്ബുക് അക്കൗണ്ട് –