Month: September 2020
-
NEWS
വിജയ് പി നായര്‍ക്കെതിരെ ഐ.ടി വകുപ്പ് ചുമത്തി
ഐ.ടി വകുപ്പിലെ 67, 67(A) എന്നിവയാണ് ചുമത്തിയത് മ്യൂസിയം പൊലീസാണ് നിയമവശം പരിശോധിച്ച് നടപടിയെടുത്തത്. 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളെ അധിക്ഷേപിച്ച യുവാവിനെതിരെ നടത്തിയ കൈയ്യേറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് എത്തിയത്. കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജയുള്‍പ്പെടെ സിനിമ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിന്നുളളവര്‍ പോലും ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി എത്തി. യൂട്യൂബര്‍ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമെന്നാണ് വാര്‍ത്ത വന്നിരുന്നു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വിഡിയോകള്‍ക്കു വിശ്വാസ്യത കൂട്ടാനായി വിജയ് പി. നായര്‍ പറഞ്ഞിരുന്നത്. യുജിസിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശാലയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്തിട്ടുള്ളതെന്നാണ് വിവരം. ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങനെ ഒരു സര്‍വകലാശാല ഇല്ല. ആകെയുള്ള വെബ് സൈറ്റില്‍…
Read More » -
NEWS
റംസി കേസില്‍ ലക്ഷ്മി പ്രമോദിന് ജാമ്യം
കൊല്ലം കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യത സംഭവത്തില്‍ സിരിയല്‍ നടി ലക്ഷമി പ്രമോദിന് ഇടക്കാല ജാമ്യം അനുവദിച്ചു. കൊല്ലം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അടുത്ത മാസം ആറാം തിയതി വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും നിര്‍ദ്ദേശം ഉണ്ട്. കൊട്ടിയം സ്വദേശി 24 വയസുകാരി റംസി 10 വർഷം നീണ്ടുനിന്ന പ്രണയത്തിനു ശേഷം കാമുകൻ ഹാരിസ് ഉപേക്ഷിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത് . റംസി സംഭവത്തില്‍ പ്രതി ഹാരിസിന്റെ ചേട്ടന്റെ ഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് കൊല്ലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യഅപേക്ഷ നല്‍കിയിരുന്നു. അതിലാണ് ഇപ്പോള്‍ വിധി വന്നത്. ലക്ഷ്മിയും ആത്മഹത്യ ചെയ്ത റംസിയും തമ്മിലുള്ള ടിക്ടോക് വിഡിയോകള്‍ പുറത്ത് വന്നിരുന്നു .റംസിയുമായി നല്ല അടുപ്പത്തിലുമായിരുന്നു ലക്ഷ്മി പ്രമോദ് . ഇവര്‍ തമ്മിലുള്ള ആശയ വിനിമയം നിര്‍ണായക തെളിവ് ആണെന്നും നടിയെ പ്രതി ചേര്‍ത്തേക്കുമെന്നും പോലീസ് സൂചന നല്‍കിയിരുന്നു .നടിയും കുടുംബത്തിലെ…
Read More » -
NEWS
വിനയനെതിരെ ഫെഫ്ക സമര്‍പ്പിച്ച ഹര്‍ജി തളളി
ന്യൂഡല്‍ഹി: സംവിധായകന്‍ വിനയനെതിരെ സിനിമ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. പിഴത്തുക കുറയ്ക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു. വിനയന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടു ചലച്ചിത്ര സംഘടനകളായ ‘അമ്മ’യ്ക്കും ‘ഫെഫ്ക’യ്ക്കും പിഴ ചുമത്തിയ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ നാഷണല്‍ കമ്പനി ലോ അപ്ലറ്റ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു. വിലക്കിന് എതിരായ വിനയന്റെ പരാതി പരിഗണിച്ച കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ‘അമ്മ’യ്ക്ക് ക്ക് 4 ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും ചുമത്തിയിരുന്നു. ഈ പിഴ 2020 മാര്‍ച്ചില്‍ നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവച്ചിരുന്നു. പിഴ ശിക്ഷയും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ചോദ്യം ചെയ്തിട്ടുണ്ട്. തെളിവുകള്‍ പരിഗണിക്കാതെയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പടിവിച്ചത് എന്നാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാദം.…
Read More » -
TRENDING
അടുത്ത എംഎസ് ധോണിയെന്നു തരൂർ,അല്ല സഞ്ജു സാംസൺ തന്നെയെന്ന് തിരുത്തി ഗൗതം ഗംഭീർ
രാജസ്ഥാൻ റോയൽസിന് വേണ്ടി സഞ്ജു സാംസൺ നടത്തുന്ന കളി കണ്ടു അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം .എന്തെ സഞ്ജു ഇന്ത്യൻ ടീമിൽ ഇല്ല എന്നാണ് ഏവരും ചോദിക്കുന്നത് .ഐപിഎല്ലിൽ കളിച്ച രണ്ടു മാച്ചിലും മികച്ച സ്‌ട്രൈക് റെയ്‌റ്റോടെ അർദ്ധ സെഞ്ചുറി നേടിയ സഞ്ജു സാംസൺ രണ്ടു കളികളിലും രാജസ്ഥാൻ റോയൽസിന്റെ വിജയ ശില്പി ആയിരുന്നു . സഞ്ജു സാംസൺ അടുത്ത എംഎസ് ധോണി എന്ന് പലരും വാഴ്ത്തുന്നു .കോൺഗ്രസ് എംപി ശശി തരൂരും ഇങ്ങനെയാണ് സഞ്ജുവിനെ വിശേഷിപ്പിച്ചത് .14 വയസുള്ളപ്പോൾ തന്നെ സഞ്ജുവിനെ താൻ കണ്ടിരുന്നു .അന്ന് തന്നെ സഞ്ജുവിനെ അടുത്ത എംഎസ് ധോണി എന്നാണ് വിശേഷിപ്പിച്ചത് -തരൂർ ട്വീറ്റ് ചെയ്തു . എന്നാൽ ഈ താരതമ്യത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ക്രിക്കറ്ററും ബിജെപി എംപിയുമായ ഗൗതം ഗംഭീർ .സഞ്ജു സാംസൺ സഞ്ജു സാംസൺ ആണെന്നും ആരെയും താരതമ്യപ്പെടുത്തേണ്ടതില്ലെന്നും ഗൗതം ഗംഭീർ വ്യക്തമാക്കി .
Read More » -
TRENDING
മുഖം ലക്ഷണം നോക്കി ഫലം പറയുന്നതല്ല സൈക്കോളജി
സമൂഹമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് യുവാവിനെ കൈയ്യേറ്റം ചെയ്ത സംഭവം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരില്‍ യൂട്യൂബ് ചെയ്തിരുന്ന വിജയ്.പി.നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് ദീപ മേരി തോമസ്. എന്താണ് സൈക്കോളജിയെന്നും സൈക്കോളജിസ്റ്റെന്നും തന്റെ ഫെയ്‌സ്ബുക്കിലൂടെ വിശദമാക്കുകയാണ് ദീപ. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വിജയ് പി. നായർ എന്നൊരാൾ MSc Applied സൈക്കോളജി പഠിച്ചു എന്നു പറയുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണെന്നു പറയുന്നു. ഹോണററി ഡോക്ടറേറ്റ് ഉണ്ടന്ന് പറയുന്നു. പക്ഷേ പഠിച്ച യൂണിവേഴ്സിറ്റിയുടെ പേര് ചോദിക്കരുത്. അത് ഓർത്തെടുത്ത് പറയാൻ വളരെ പ്രയാസമുള്ള കാര്യമാണ്. ഇതൊരൊറ്റപ്പെട്ട സംഭവമൊന്നുമല്ല. ഇതു പോലെയുള്ള ഒരു പാട് വിദഗ്ധർ യൂട്യൂബിൽ ക്ലിനിക്കും തുറന്നിരിക്കുന്നുണ്ട്. ഏറ്റവും പ്രധാന മാനസിക പ്രശ്നം സ്ത്രീകളുടെ സ്വഭാവവുമായി ബന്ധപ്പെട്ടുള്ളത് ആയതു കൊണ്ട് മിക്കവരുടെയും സ്പെഷ്യലൈസേഷൻ നഖവും മുടിയും മൂക്കിന്റെ നീളം എന്നു തുടങ്ങി നോക്കാൻ പറ്റുന്നതും കാണാൻ പറ്റാത്തതുമായ കുറേ…
Read More » -
NEWS
കെപിസിസി നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമായി വ്യക്തമാക്കി കെ മുരളീധരൻ
കോൺഗ്രസിലെ ഒരു കാര്യവും താൻ അറിയുന്നില്ലെന്നു തുറന്നു പറഞ്ഞ് കെപിസിസി മുൻ പ്രസിഡണ്ട് കെ മുരളീധരൻ എംപി .പുനഃസംഘടനയിൽ അതൃപ്തി ഉണ്ടെന്നും എന്നാൽ പരസ്യമായ വിഴുപ്പലക്കലിന് ഇല്ലെന്നും മുരളി കോഴിക്കോട് വ്യക്തമാക്കി . കോൺഗ്രസിലെ പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ ആണ് .കേരളത്തിലുള്ളവർ കേരളത്തിലെ കാര്യം നോക്കട്ടെ .തന്റെ ചുമതല ഡൽഹിയിൽ പാര്ലമെന്റിലാണെന്നും മുരളീധരൻ വ്യക്തമാക്കി . കോൺഗ്രസ്സ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരൻ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു .എന്നാൽ രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് നൽകാതെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് അയച്ചത് .മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് ഇതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . താൻ തന്റെ മാതൃക കാണിച്ചു .ബാക്കിയുള്ളവർ കൂടി അത് പിന്തുടരട്ടെ .ഞങ്ങളെ ഏല്പിച്ചത് ഡൽഹിയിലെ കാര്യം നോക്കാൻ ആണ് .അത് തൻ ഭംഗയായി നിർവഹിക്കുന്നുണ്ട് .അതുകൊണ്ട് അങ്കലാപ്പിന്റെ കാര്യം ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി .
Read More » -
TRENDING
എസ്പിബിയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മകന്‍
ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ മരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മകന്‍ എസ്.പി ചരണ്‍ രംഗത്ത്. ‘എന്തിന് ഇങ്ങനെ ചെയ്യുന്നു. ദയവായി വ്യാജപ്രചാരണങ്ങള്‍ നിര്‍ത്തൂ..’ എസ്പിബിയുടെ ഔദ്യോഗിക പേജിലെത്തിയായിരുന്നു മകന്‍ ചരണിന്റെ അപേക്ഷ. ആശുപത്രിയില്‍ പണം അടയ്ക്കാത്തത് കൊണ്ട് എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുക്കാന്‍ വൈകിയെന്നും ഒടുവില്‍ ഉപരാഷ്ട്രപതി ഇടപ്പെട്ട ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തതെന്നും തരത്തില്‍ വ്യാജപ്രചാരണം ശക്തമായതിനെ തുടര്‍ന്നായിരുന്നു മകന്റെ പ്രതികരണം. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കഴിഞ്ഞ മാസം അഞ്ചുമുതല്‍ എസ്പിബി ആശുപത്രിയില്‍ ചികില്‍സയിലാണ്. അന്നുമുതല്‍ ഇന്നുവരെയുള്ള ബില്ലുകള്‍ അടച്ചിരുന്നു. പക്ഷേ ചിലര്‍ പ്രചരിപ്പിക്കുന്നത്. ഒടുവില്‍ ബില്ല് അടയ്ക്കാന്‍ പണമില്ലാതെ വന്നെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് സഹായം ചോദിച്ചിട്ട് അവര്‍ ചെയ്തില്ലെന്നും ഒടുവില്‍ ഉപരാഷ്ട്രപതിയെ സമീപിച്ചെന്നും അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടുകൊടുത്തത് എന്നുമാണ്. ദയവായി ഇത്തരം വ്യാജപ്രചാരണങ്ങള്‍ നിര്‍ത്തൂ.’ ചരണ്‍ അപേക്ഷിച്ചു. വെളളിയാഴ്ചയാണ് എസ്പിബി ശബ്ദലോകത്തോട് വിട പറഞ്ഞത്. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതല്‍…
Read More » -
NEWS
കര്‍ഷകനിയമത്തിനെതിരെ ഡല്‍ഹിയില്‍ കടുത്ത പ്രതിഷേധം; ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടറിന് തീയിട്ടു
ന്യൂഡല്‍ഹി: കര്‍ഷകനിയമത്തിനെതിരെ ഡല്‍ഹിയില്‍ കടുത്ത പ്രതിഷേധം. പ്രതിഷേധക്കാര്‍ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടറിന് തീയിട്ടു. തുടര്‍ന്ന് പൊലീസ് ട്രാക്ടര്‍ നീക്കം ചെയ്യുകയും അഗ്‌നിശമന വകുപ്പ് തീ അണയ്ക്കുകയും ചെയ്തു. ഇരുപതോളം ആളുകള്‍ ഒത്തുകൂടിയാണ് പഴയ ട്രാക്ടറിന് തീയിട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, പഞ്ചാബിലെ കര്‍ഷകര്‍ അമൃത്സര്‍-ഡല്‍ഹി റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. കര്‍ഷകര്‍, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. കഴിഞ്ഞ ദിവസമാണ് രാജ്യവ്യാപകമായി ഉയര്‍ന്ന കര്‍ഷക പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ മൂന്ന് ബില്ലുകളാണ് രാഷ്ട്രപതി ഒപ്പുവച്ചത്. ഇതോടെ കാര്‍ഷിക ബില്‍ നിയമമായി. കാര്‍ഷികോത്പന്ന വിപണന പ്രോത്സാഹന ബില്‍ 2020, കര്‍ഷക ശാക്തീകരണ സേവന ബില്‍ 2020, അവശ്യസാധന (ഭേദഗതി) ബില്‍ 2020 എന്നിവയാണ് നിയമമായത്. ബിജെപിക്ക് വന്‍ ഭൂരിപക്ഷമുള്ള ലോക്സഭയില്‍ ബില്‍ അനായാസം പാസായിരുന്നു.…
Read More » -
LIFE
ഇരട്ടകുട്ടികള്‍ മരിച്ച സംഭവം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേദനാജനകമായ സംഭവമാണിത്. കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read More » -
TRENDING
മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപവുമായി എൽദോസ് കുന്നപ്പിള്ളിൽ
ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപവുമായി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ .യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ രാജി വച്ചപ്പോൾ റിയാസ് ഇട്ട ഫേസ്ബുക് പോസ്റ്റിനു മറുപടി ആയാണ് എൽദോസ് കുന്നപ്പിള്ളിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റ് റിയാസിനെതിരെ ഇട്ടത് . ‘മരുമോന്‍ ഇല്ലാതായപ്പോള്‍ പുതിയൊരു മരുമോന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് സമയം കിട്ടുമ്പോള്‍ ചോദിച്ചു നോക്കു. മറുപടി കിട്ടാതിരിക്കില്ല.’ എന്നാണ് എല്‍ദോസ് കുന്നപ്പിള്ളിൽ റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ചേർത്ത് വച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ആര്‍.എസ്.എസ് കാര്യാലയത്തില്‍ നിന്ന് പറയുന്നത് മാത്രം കേള്‍ക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം കണ്‍വീനറെന്നുമായിരുന്നു റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നത്. “യു.ഡി.എഫിന് ഇപ്പോള്‍ കണ്‍വീനറും ഇല്ലാതായി. അല്ലെങ്കിലും ഇപ്പോള്‍ യു.ഡി.എഫിന് കണ്‍വീനറുടെ ആവശ്യമുണ്ടോ? ആര്‍.എസ്.എസ് കാര്യാലയത്തില്‍ നിന്ന് പറയുന്നത് മാത്രം കേള്‍ക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കണ്‍വീനര്‍? സംഘപരിവാര്‍, യു.ഡി.എഫ്, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ചില മാധ്യമ തമ്പുരാക്കന്മാര്‍, എന്നിവരടങ്ങിയ ‘എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറി മുന്നണി’ കണ്‍വീനര്‍…
Read More »