സ്വപ്നയെ ചോദ്യം ചെയ്യാൻ സിബിഐ
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് അന്വേഷണത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സിബിഐയും ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോർട്ട് .ഫ്ലാറ്റ് നിർമാണത്തിന് കരാർ എടുത്ത യൂണിറ്റാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ ആണ് കേസിലെ ഒന്നാം പ്രതി .സ്വപ്നയേയും സന്ദീപ് നായരെയും കസ്റ്റഡിയിൽ വാങ്ങാൻ സിബിഐ അപേക്ഷ നൽകിയേക്കും .
പദ്ധതിയുമായി ബന്ധപ്പെട്ടു ഒരു കോടി രൂപ കമ്മീഷൻ കിട്ടിയെന്നു സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു .ധാരണാപത്രം പ്രകാരം നിർമ്മാണ കരാറുകാരനെ തെരഞ്ഞെടുക്കേണ്ടത് റെഡ് ക്രെസെന്റും ലൈഫ് മിഷനും ചേർന്നാണ് .എന്നാൽ ഈ വ്യവസ്ഥ അട്ടിമറിച്ച് കോൺസുൽ ജനറൽ യൂണിറ്റാക്കുമായി കരാർ ഉണ്ടാക്കുക ആയിരുന്നു .
പദ്ധതിയുമായി സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുണ്ട് എന്നാണ് സിബിഐ കരുതുന്നത് .റെഡ്ക്രെസന്റിന്റെ രണ്ടാം ഗഡുവായ 75 ലക്ഷം രൂപ ബാങ്ക് വഴി സന്ദീപ് നായരുടെ അക്കൗണ്ടിലേക്കാണ് പോയത് .ധാരണാപത്രത്തിൽ ഒപ്പിട്ട ലൈഫ് മിഷൻ സി ഇ ഒയിൽ നിന്ന് സിബിഐ അടുത്ത ദിവസം മൊഴിയെടുക്കും .