
പാർലമെന്റ് പാസാക്കിയ വിവാദമായ കാർഷിക ബില്ലുകളിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ചു. ഇക്കാര്യത്തിൽ പുനരാലോചന വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടതിന് പിന്നാലെയാണ് വിവാദമായ ബില്ലുകളിന്മേൽ രാഷ്ട്രപതി ഒപ്പ് ചാർത്തിയത്.
നേരായ മാർഗത്തിലൂടെ അല്ല ബില്ലുകൾ പാസാക്കിയത് എന്ന് പ്രതിപക്ഷം ആരോപിച്ചു. വോട്ടിങ്ങോ ശബ്ദ വോട്ടോ ഉണ്ടായിരുന്നില്ലെന്നും പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടി.
അതേസമയം ബില്ലുകൾ മഹാരാഷ്ട്രയിൽ നടപ്പാക്കില്ലെന്ന് മഹാരാഷ്ട്ര റവന്യു മന്ത്രി ബാലാ സാഹേബ് തോറാട്ട് പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ ശിവസേനയും യോജിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബ് സർക്കാർ എല്ലാ മാർഗവും തേടുക ആണെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് അറിയിച്ചു. അതേസമയം രാജ്യത്തെ വിവിധ ഇടങ്ങളിൽ കർഷക സമരങ്ങൾ ശക്തമാകുക ആണ്.






