കെ പി സി സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരൻ രാജിവച്ചു

കെ പി സി സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരൻ രാജിവച്ചു .ഇക്കാര്യം ചൂണ്ടിക്കാട്ടി മുരളീധരൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി .”ഒരാൾക്ക് ഒരു പദവി ” എന്ന പൊതു തത്വം അനുസരിച്ചാണ് രാജിയെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടുന്നു .അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ ആയി തുടരുമെന്നും മുരളീധരൻ വ്യക്തമാക്കുന്നു .

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് പിന്നിൽ എന്നാണ് റിപ്പോർട്ട് .കെപിസിസി അധ്യക്ഷനെ അറിയിക്കാതെ നേരിട്ട് സോണിയ ഗാന്ധിക്ക് കത്ത് നൽകുക ആയിരുന്നു .കൂടിയാലോചനകൾ ഇല്ലാതെയാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് പോകുന്നത് എന്ന് മുരളീധരൻ പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *