TRENDING

24 മണിക്കൂറിനിടെ 83,347 കോവിഡ് രോഗികള്‍

രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. രോഗമുക്തി നിരക്കിന് സമാനമായി തന്നെ രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,347 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.1085 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 90,020 ആയി.

രാജ്യത്ത് ആകെ സ്ഥിരീകരിച്ച 56.46 ലക്ഷം കോവിഡ് ബാധിതരില്‍ 9.63 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Signature-ad

45.87 ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നേടുന്നവരുടെ ദിനംപ്രതിയുള്ള നിരക്ക് പുതിയ കേസുകളേക്കാള്‍ കൂടുതലാണ്. ഇതുവരെ 6.5 കോടി സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്.

അതേ സമയം രാജ്യത്ത് സെപ്തംബറില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍കുതിച്ചു ചാട്ടം ഉണ്ടായിട്ടുണ്ട്. ദിനംപ്രതിയുള്ള പുതിയ രോഗികളുടെ എണ്ണം ശരാശരി 90,000 ആണ്.

Back to top button
error: