LIFE

മമ്മൂട്ടിക്ക് പിറന്നാള്‍ സ്‌പെഷ്യല്‍ മാഷപ്പുമായി ലിന്റോ കുര്യന്‍ വീണ്ടും

ലിന്റോ കുര്യന്‍ എന്ന പേര് അറിയാത്തതായി സിനിമാ പ്രേമികള്‍ ആരും തന്നെ ഇല്ല. രസകരമായ ട്രോള്‍ വീഡിയോകള്‍, മാഷപ്പ് വീഡിയോകള്‍ എന്നിവ സൃഷ്ടിക്കുന്ന എഡിറ്റര്‍ ആണ് ഇദ്ദേഹം. താരങ്ങളുടെ ജന്മദിനത്തില്‍ സ്‌പെഷ്യല്‍ മാഷപ്പ് വിഡിയോകള്‍ പുറത്തിറക്കിയാണ് ലിന്റോ കുര്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്. ഇപ്പോഴിതാ നാളെ പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ മാഷപ്പ് വീഡിയോയുമായാണ് ഇത്തവണ ലിന്റോ എത്തിയരിക്കുന്നത്.

ആറ് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ മമ്മൂട്ടി ആരാധകരെ മാത്രമല്ല മോഹന്‍ലാല്‍ ആരാധകരെയും കോരിത്തരിപ്പിക്കും. അത്രയ്ക്ക് പെര്‍ഫക്ഷനോട് കൂടിയാണ് ലിന്റോ ഈ മാഷപ്പ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ മുന്‍നിര്‍ത്തിയുളള ഈ മാഷപ്പ് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

ഈ മാഷപ്പ് മാത്രമല്ല മോഹന്‍ലാല്‍, ദിലീപ് തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക താരങ്ങളുടെയും ജന്മദിന സ്‌പെഷ്യല്‍ മാഷപ്പ് വീഡിയോകള്‍ വൈറല്‍ ആയിരുന്നു. തന്റെ ജന്മദിനത്തിന് ലിന്റോ ചെയ്ത ജന്മദിന സ്‌പെഷ്യല്‍ മാഷപ്പ് കണ്ട നടന്‍ ജയസൂര്യ ലിന്റോയെ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

Back to top button
error: