വെഞ്ഞാറമൂട് കൊലപാതകം, സിബിഐ അന്വേഷിക്കണം: കെ മുരളീധരൻ

വെഞ്ഞാറമൂട് കൊലപാതക കേസ് സി.ബി.ഐ അന്വേഷണം വേണമെന്ന് കെ മുരളീധരൻ എം.പി ആവശ്യപ്പെട്ടു.
ഭീഷണി ഉള്ള ആളുകൾ എന്തിനാണ് അർധരാത്രി പുറത്തിറങ്ങിയത്.
ഈ ഇരട്ടക്കൊലപാതകത്തിൻ്റെ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് പ്രവേശിക്കുന്നില്ല.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നത് ശരിവെക്കുന്നതാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ വാക്കുകൾ.
കൊന്നവരും, കൊല്ലിച്ചവരും, മരണപ്പെട്ടവരും ഒരേ പാർട്ടിയിൽ പെട്ടവർ തന്നെ.
കേസ് സിബിഐ അന്വേഷിക്കണം.
ബോംബ് നിർമാണം സിപിഎം ന് കുടിൽ വ്യവസായമാണ്.

ബോംബ് നിർമാണത്തിൽ നിന്ന് പിന്മാറാൻ സിപിഎം തയ്യാറായിട്ടില്ല.
പോലീസിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം.ജനങ്ങൾക്ക് നൽകിയ ഉറപ്പു കൊണ്ടാണ് കോൺഗ്രസ്‌ തിരിച്ചടിക്കാത്തത്.
മയക്കു മരുന്നിന്റെ കേന്ദ്രമായി കേരളം മാറി.
ഇതിനു പിറകിൽ പ്രവർത്തിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ കൂടി ഉൾപ്പെടെ മാഫിയയാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *