NEWS

കോൺഗ്രസിൽ മഞ്ഞുരുകുന്നു? രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷൻ ആകണമെന്ന ആവശ്യം ഉന്നയിച്ച് നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കൾ

കോൺഗ്രസിൽ മഞ്ഞുരുകലിന്റെ സാധ്യത ഏറുന്നു .രാഹുൽ ഗാന്ധി അധ്യക്ഷൻ ആകാൻ തയ്യാറായാൽ തങ്ങൾക്ക് നേതൃത്വവുമായി  പ്രശ്‌നമില്ലെന്ന് കത്തെഴുതിയ നേതാക്കൾ .നേതൃത്വത്തിനും കത്തെഴുതിയവർക്കും ഇടയിൽ സംസാരിക്കുന്ന ദൂതന്മാരോടാണ് നിലപാട് കത്തെഴുതിയവർ വ്യക്തമാക്കിയത്.

കത്തെഴുതിയ 23 പേർക്കും രാഹുൽ ഗാന്ധി അധ്യക്ഷൻ ആകുന്നതിൽ എതിർപ്പില്ല .ഇക്കാര്യം സോണിയ അയച്ച ദൂതന്മാരോട് ഇവർ വ്യക്തമാക്കി .കത്തെഴുതിയവരോട് സംസാരിക്കാൻ ബുദ്ധിമുട്ട് ഇല്ലെന്നു സോണിയ ഗാന്ധി വ്യക്തമാക്കി കഴിഞ്ഞു .എന്നാൽ പാർട്ടി അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ മാനിക്കാൻ എല്ലാവരും തയ്യാറാവണം .സോണിയയുമായി സംസാരിക്കാൻ ബുദ്ധിമുട്ട് ഇല്ലെന്ന് നേതാക്കളും അറിയിച്ചു .

രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷൻ ആകണം എന്ന ആവശ്യം ഇവർ മുന്നോട്ട് വെക്കുന്നു . തയ്യാർ അല്ലെങ്കിൽ അക്കാര്യവും പരസ്യമായി  വ്യക്തമാക്കണം എന്നാണ് ഇവരുടെ ആവശ്യം.

നേതാക്കളുടെ രണ്ട് പ്രതിനിധികൾ താനുമായി ചർച്ച നടത്തട്ടെ എന്ന നിലപാടിൽ ആണ് സോണിയ ഗാന്ധി. കോൺഗ്രസ്‌ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണം എന്ന ആശയത്തിനും സോണിയ എതിരല്ല.

എന്നാൽ അധ്യക്ഷ പദം സംബന്ധിച്ച് വ്യക്തത വേണം എന്നാണ് കത്തെഴുതിയവരുടെ ആവശ്യം. രാഹുൽ തയ്യാറല്ലെങ്കിൽ മാത്രം ഗാന്ധി കുടുംബത്തിന് പുറത്ത് അധ്യക്ഷനെ കണ്ടെത്തണം എന്നും ഇവർ ആവശ്യപ്പെടുന്നു.

2004 ൽ രാഷ്ട്രീയത്തിൽ ചേർന്നത് മുതൽ അധികാരത്തോട് മമത കാണിക്കാത്ത ആളാണ് രാഹുൽ. അതുകൊണ്ട് തന്നെ രാഹുലിന്റെ തീരുമാനം ആണ് ഇക്കാര്യത്തിൽ നിർണായകം.

Back to top button
error: