Month: August 2020
-
NEWS
ഭർത്താവിന്റെ മരണത്തിനു കാരണം ബിജെപി വക്താവ് ,കോൺഗ്രസ്സ് നേതാവിന്റെ ഭാര്യ വിഡിയോയിൽ
തന്റെ ഭർത്താവിന്റെ മരണത്തിനു കാരണം ബിജെപി വക്താവ് സാംബിത് പത്ര ആണെന്ന് മരിച്ച കോൺഗ്രസ്സ് നേതാവ് രാജീവ് ത്യാഗിയുടെ ഭാര്യ .”കൊലപാതകി അയാളാണ്(സാംബിത് പത്ര) “യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീനിവാസ് ബി വി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ രാജീവ് ത്യാഗിയുടെ ഭാര്യ പറയുന്നു .ഒരു ടി വി ചർച്ചയിൽ പങ്കെടുത്തതിന് ശേഷമാണ് രാജീവ് ത്യാഗി കുഴഞ്ഞ് വീണു മരിക്കുന്നത് . ചർച്ചയിൽ ഉടനീളം സാംബിത് പത്ര തന്റെ ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുക ആയിരുന്നുവെന്നു രാജീവ് ത്യാഗിയുടെ ഭാര്യ പറയുന്നു .”അവരെന്നെ കൊന്നു”ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാനവും വാക്കുകൾ എന്നും രാജീവ് ത്യാഗിയുടെ ഭാര്യ കൂട്ടിച്ചേർത്തു .അബോധാവസ്ഥയി ത്യാഗി സോഫയിൽ കിടക്കുക ആയിരുന്നുവെന്നും ഭാര്യ പറഞ്ഞു .ഇത്തരം വിഷലിപ്തമായ ടിവി ചർച്ചകൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു . മോശപ്പെട്ട വാക്കുകൾ കേട്ടതുകൊണ്ടാണ് ത്യാഗിക്ക് സ്ട്രോക്ക് വന്നതെന്ന് കോൺഗ്രസ്സ് പ്രവർത്തകർ ആരോപിക്കുന്നു .അതേസമയം സാംബിത് പത്രക്കെതിരെ പശ്ചിമ ബംഗാൾ യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ശബദ്…
Read More » -
NEWS
എ ഡി എം തസ്തികക്ക് പകരം ഐ എ എസ് നിയമനമുള്ള അഡീഷണൽ കളക്ടർ തസ്തിക,എതിർപ്പ് അറിയിച്ച് റവന്യു വകുപ്പ്
സംസ്ഥാനത്ത് 14 ജില്ലകളിൽ നിലവിൽ കളക്ടർക്ക് താഴെയുള്ള തസ്തിക എ ഡി എം അഥവാ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആണ് .ഈ തസ്തികയിൽ വരുന്നവർ എൽ ഡി ക്ലർക്ക് ആയി സർവീസിൽ പ്രവേശിച്ച് പ്രൊമോഷൻ കിട്ടി വരുന്നവരോ നേരിട്ട് ഡെപ്യൂട്ടി കളക്ടർ തസ്തികയിലേക്ക് നിയമിക്കുന്നവരോ ആണ് . ചീഫ് സെക്രട്ടറി ഒരു മാസം മുമ്പ് മുഖ്യമന്ത്രിക്ക് ഒരു പ്രൊപോസൽ നൽകി .14 ജില്ലാ കലക്ടറേറ്റിലും കളക്ടർക്ക് താഴെ അഡീഷണൽ കളക്ടർ എന്ന തസ്തിക സൃഷ്ടിക്കണം എന്നായിരുന്നു പ്രോപ്രോസൽ .ഈ തസ്തികയിൽ നേരിട്ട് ഐ എ എസ് ഓഫീസർമാരെ നിയമിക്കണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിക്കുന്നു .നിലവിലെ എ ഡി എമ്മിന്റെ അധികാരങ്ങൾ അഡീഷണൽ കളക്ടർക്ക് നൽകണമെന്നും പ്രൊപ്പോസലിൽ പറയുന്നു . ഇത് തത്വത്തിൽ മുഖ്യമന്ത്രി അംഗീകരിച്ചു എന്നാണ് അറിവ് .ഇതിൽ പ്രതിഷേധം അറിയിച്ച് റവന്യു മന്ത്രി മുഖ്യമന്ത്രിയെ കണ്ടുവെന്നാണ് സൂചന .അഡീഷണൽ കളക്ടർ പോസ്റ്റ് കൊണ്ട് വരികയാണെങ്കിൽ അതിൽ ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരെ…
Read More » -
NEWS
കോവിഡ് വാക്സിൻ തയ്യാറാകുന്നു ,പ്രഖ്യാപിച്ചത് പ്രധാനമന്ത്രി
കോവിഡ് വാക്സിനുകൾ തയ്യാറാകുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി .മൂന്ന് വാക്സിനുകൾ ആണ് പരീക്ഷണ ഘട്ടത്തിൽ ഉള്ളത് .എല്ലാവർക്കും വാക്സിൻ എത്തിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു .സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ പതാക ഉയർത്തിക്കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി . തീരുമാനിച്ചത് നടത്തി എടുത്ത പാരമ്പര്യമാണ് ഇന്ത്യയുടേത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .രാജ്യം സ്വന്തം കാലിൽ നിൽക്കേണ്ടത് അത്യാവശ്യം എന്നും അദ്ദേഹം പറഞ്ഞു .ലക്ഷക്കണക്കിന് രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി ഉത്പാദന രംഗം പാടെ മാറണം .അസംസ്‌കൃത ഉൽപ്പന്നങ്ങൾ കയറ്റി അയച്ച് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ട കാര്യം ഇല്ല .ലോകോത്തര ഉൽപ്പന്നങ്ങൾ ഇന്ത്യ നിർമ്മിക്കണം .മെഡിക്കൽ ടൂറിസത്തിനു രാജ്യത്ത് ധാരാളം സാധ്യത ഉണ്ട് .അടിസ്ഥാന സൗകര്യ വികസനവും പ്രാധാന്യമുള്ളതാണ് . കോവിഡ് പോരാളികൾക്ക് പ്രധാനമന്ത്രി ആദരമറിയിച്ചു .ജീവൻ വെടിഞ്ഞ കോവിഡ് പോരാളികളുടെ കുടുംബങ്ങൾക്ക് അദ്ദേഹം നന്ദിയുമറിയിച്ചു .ഇച്ചാ ശക്തികൊണ്ട് രാജ്യം ഈ പ്രതിസന്ധി മറി കടക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു…
Read More » -
NEWS
അശോക് ഗെഹ്‌ലോട്ട് ബിജെപിയെ തറ പറ്റിച്ച “മാന്ത്രികൻ”
ഒരിക്കൽ ഒരു അഭിമുഖത്തിൽ അശോക് ഗെഹ്ലോട്ടിനോട് ഇങ്ങനെ ചോദിക്കുക ഉണ്ടായി .രാഷ്ട്രീയക്കാരൻ ആയില്ലെങ്കിൽ എന്താകുമായിരുന്നുവെന്ന് .ഗെഹ്ലോട്ടിനു ഒന്ന് ആലോചിക്കുക പോലും വേണ്ടി വന്നില്ല ,അദ്ദേഹം പറഞ്ഞു മജീഷ്യൻ . അശോക് ഗെഹ്‌ലോട്ടിന്റെ പിതാവ് ലക്ഷ്മി സിംഗ് ഗെഹ്‌ലോട്ട് ഒരു മജീഷ്യൻ ആയിരുന്നു .പിതാവിന്റെ തോളിലേറി കുഞ്ഞു ഗെഹ്‌ലോട്ട് രാജസ്ഥാൻ മുഴുവൻ കണ്ടു .അച്ഛന്റെ മാജിക്കുകളുടെ കാഴ്ചക്കാരൻ മാത്രം ആയിരുന്നില്ല അശോക് .കുഞ്ഞു ട്രിക്കുകൾ അശോകിനും അറിയാമായിരുന്നു . രാജസ്ഥാനിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തിയ നീക്കത്തെ അതിജീവിച്ചാണ് അശോക് ഗെഹ്ലോട്ട് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത് .തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും രണ്ടു കൊല്ലം കൊണ്ട് 6 സംസ്ഥാനങ്ങൾ ആണ് കോൺഗ്രസ് ബിജെപിക്ക് അടിയറവ് വെച്ചത് .മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനും കോൺഗ്രസിനെ കൈവിടും എന്നായിരുന്നു ഏവരും കരുതിയത് .എന്നാൽ ചിത്ര വ്യത്യസ്തമായി .ചിത്രം വ്യത്യസ്തമാകാൻ കാരണം ഉണ്ട് .അശോക് ഗെഹ്‌ലോട്ട് എന്ന മാന്ത്രികൻ .ഇത് മൂന്നാം തവണയാണ് അശോക് ഗെഹ്‌ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയാകുന്നത്…
Read More » -
NEWS
ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്ക ,സംഘർഷ സാധ്യത
ഇറാന്റെ എണ്ണക്കപ്പലുകൾ അമേരിക്ക പിടിച്ചെടുത്തു .ട്രംപ് ഭരണകൂടത്തിന്റെ ഉപരോധം മറികടന്ന് വെനസ്വെലയിലേക്ക് എണ്ണ കൊണ്ട് പോകുകയായിരുന്നു കപ്പലുകൾ ആണ് അമേരിക്ക പിടിച്ചെടുത്തത് .ആദ്യമായാണ് ഇറാന്റെ എണ്ണക്കപ്പലുകൾ അമേരിക്ക പിടിച്ചെടുക്കുന്നത് . എതിർപക്ഷത്ത് നിൽക്കുന്ന രണ്ടു രാജ്യങ്ങൾക്ക് മേൽ വലിയ സമ്മർദ്ദം ആണ് അമേരിക്ക ഈ നടപടിയിലൂടെ ചെലുത്തിയിരിക്കുന്നത് .ഉപരോധം നിലവിൽ ഉണ്ടായിരുന്നെങ്കിലും ഇറാന്റെ എണ്ണക്കപ്പലുകൾ പിടിച്ചെടുക്കാൻ അമേരിക്ക ഇത് വരെ തയ്യാറായിരുന്നില്ല . ആണവ പദ്ധതി അടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ ഉപരോധം .എന്നാൽ സമാധാനപരമായ ആവശ്യങ്ങൾക്കാണ് തങ്ങളുടെ പദ്ധതി എന്നാണ് ഇറാൻ പറയുന്നത് .ഇറാന്റെ എണ്ണ വിറ്റുവരവിൽ നിന്നുള്ള വരുമാനം ഇല്ലാതാക്കാൻ അമേരിക്കൻ നീക്കം .
Read More » -
TRENDING
അമ്മമാർക്കായി ഒരു ഗാനം ,റിലീസ് ചെയ്തത് മോഹൻലാൽ
സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് ലോകത്തെ അമ്മമാർക്ക് ഒരു ഗാനം സമർപ്പിക്കുകയാണ് ഗായിക സുചേതാ സതീഷ് .മാ തുജേ സലാം എന്നാണ് ഗാനത്തിന്റെ പേര് .വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളവരുടെ പ്രതിഭയിൽ അഭിമാനം കൊള്ളുന്ന അമ്മമാർക്കാണ് ഗാനം സമർപ്പിച്ചിട്ടുള്ളത് . മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ഗാനം പുറത്തിറക്കിയിരിക്കുന്നത് .സുനിത ആയില്യത്തിന്റേതാണ് വരികൾ .ഡോ .വിമൽകുമാർ കാളിയപുരത്താണ് സംഗീതം നിർവഹിച്ചിരിക്കുന്നത് .
Read More » -
TRENDING
ജൂഡ് ആന്റണിയുടെ മറ്റൊരു ഹിറ്റ് ,ട്രെന്റിങായി കുളിസീൻ 2
ജൂഡ് ആന്റണിയുടെ ടെലിഫിലിം മറ്റൊരു കടവിൽ കുളിസീൻ 2 സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്നു .നീന്തൽ അറിയാത്ത ഭർത്താവും നീന്തിക്കുളിക്കാൻ ഇഷ്ടപ്പെടുന്ന ഭാര്യയുമാണ് ടെലിഫിലിമിന്റെ ഇതിവൃത്തം.2013 ൽ പുറത്തിറക്കിയ കുളി സീൻ എന്ന ടെലിഫിലിമിന്റെ രണ്ടാം ഭാഗം ആണിത് . സ്വാസിക ,ജൂഡ് ആന്റണി എന്നിവരാണ് ടെലിഫിലിമിലെ മുഖ്യ അഭിനേതാക്കൾ .രാഹുൽ കെ ഷാജിയാണ് സംവിധാനം .പാഷാണം ഷാജി, മാത്തുക്കുട്ടി, ബോബന്‍ സാമുവല്‍, അല്‍താഫ് മനാഫ് തുടങ്ങിയവരും ടെലിഫിലിമിൽ അഭിനയിച്ചിട്ടുണ്ട് . ഭാര്യയുടെ നീന്തിക്കുളി കാരണം രമേശനു സ്വസ്ഥത നശിക്കുന്നു .നീന്തിക്കുളി അവസാനിപ്പിക്കാൻ രമേശൻ കാട്ടുന്ന വിക്രിയകൾ ആണ് പ്രമേയം .ജൂഡും സ്വാസികയും തന്നെയാണ് ടെലിഫിലിമിന്റെ ഹൈലൈറ്റ് .
Read More » -
TRENDING
ടെലിവിഷൻ ചർച്ചയുടെ നിലവാരത്തെ വിമർശിച്ച് എംബി രാജേഷ്
ടെലിവിഷൻ ചർച്ചകളുടെ നിലവാരത്തെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് എംബി രാജേഷ് .തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിമർശനം .വാടാ പോടാ വിളികൾ, ഭീഷണിപ്പെടുത്തലുകൾ ഇവയൊക്കെയാണിപ്പോൾ ടെലിവിഷൻ ചർച്ചകളുടെ മുഖമുദ്രകൾ എന്ന് എം ബി രാജേഷ് പറയുന്നു . എംബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റിലേക്ക് – മരണത്തിലേക്ക് നയിക്കുന്ന ടെലിവിഷൻ സംവാദങ്ങൾ കോൺഗ്രസ് വക്താവ് രാജീവ് ത്യാഗി ഒരു ടെലിവിഷൻ ചർച്ചക്ക് തൊട്ടുപിന്നാലെ ഹൃദയാഘാതം മൂലം മരിച്ചത് വലിയ ഞെട്ടലും വിവാദവുമായിരിക്കുകയാണ്. ആജ്തക് ചാനലിൻ്റെ ചർച്ചയിൽ ബി.ജെ.പി. വക്താവ് സംബിത് പാത്ര നടത്തിയ വ്യക്തിപരമായി തളർത്തുന്ന, കടുത്ത വാക് പ്രയോഗങ്ങളാണ് മരണകാരണമെന്നാണ് കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം ആരോപിക്കുന്നത്. ചില നേതാക്കൾ പാത്രയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ഞാൻ ചർച്ച പൂർണ്ണമായും കണ്ടിട്ടില്ല. ട്വിറ്ററിൽ പ്രചരിച്ച സംബിത് പാത്ര രാജീവിനോട് കയർക്കുന്ന ചില ക്ലിപ്പുകൾ മാത്രമേ കണ്ടിട്ടുള്ളൂ. എങ്കിലും പൊതുവായ ഒരു കാര്യം ഈ സന്ദർഭത്തിൽ പറയേണ്ടിയിരിക്കുന്നു. അത് നമ്മുടെ ടെലിവിഷൻ സംവാദങ്ങളുടെ നിലവാരത്തകർച്ചയെക്കുറിച്ചാണ്. ഇന്ത്യൻ…
Read More » -
NEWS
ആത്മ വിശ്വാസത്തിന്റെ പ്രതീകമായി എസ് പി ബി ,ആരോഗ്യ നില മെച്ചപ്പെട്ടെന്ന് കുടുംബം
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അരരോഗ്യനില മെച്ചപ്പെട്ടെന്ന് കുടുംബം.അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാണെന്ന് ചെന്നൈയിലെ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു .ഇപ്പോൾ ആരോഗ്യനില മുമ്പത്തേതിനേക്കാൾ മെച്ചപ്പെട്ടെന്ന് കുടുംബം വ്യക്തമാക്കുന്നു . ഗുരുതരാവസ്ഥയിൽ ആയിരുന്നെങ്കിലും പിന്നീട് എസ് പി ബി ആരോഗ്യം തിരിച്ചു പിടിച്ചുകൊണ്ടിരിക്കുകയാണെന്നു മകൻ എസ് പി ചരണും സഹോദരി എസ് പി വസന്തയും പറഞ്ഞു .ഉൽക്കണ്ഠയുടെ ആവശ്യമില്ലെന്നും പിതാവിന്റെ അസുഖം താമസിയാതെ ഭേദമാകുമെന്നും ചരൺ കൂട്ടിച്ചേർത്തു . കോവിഡ് ബാധിതനായി കഴിഞ്ഞ അഞ്ചിനാണ് എസ് പി ബി ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത് .എസ് പി ബി തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത് .
Read More » -
NEWS
തിരുവന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു,കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവില്ല
തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്ക് മുതലായ ധനകാര്യ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെടുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ ഡ്യൂട്ടിക്കായി നിയോഗിക്കാം. ഓഫീസുകളില്‍ ടോക്കണ്‍ സംവിധാനം പ്രയോജനപ്പെടുത്തണം. മീറ്റിംഗുകള്‍ പരമാവധി ഓണ്‍ലൈനായി സംഘടിപ്പിക്കണം. എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുമണിവരെ പ്രവര്‍ത്തിക്കാം. റസ്റ്റോറന്റുകള്‍, കഫേ മുതലായവ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു. ഇവയ്ക്ക് രാത്രി ഒന്‍പതുവരെ പ്രവര്‍ത്തന അനുമതിയുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും രാത്രി ഒന്‍പതുവരെ മാത്രമേ പാടുള്ളു. ഹോട്ടലുകളിലെ കോണ്‍ഫറന്‍സ് ഹാളുകള്‍ക്ക് അനുമതിയില്ല. മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സലൂണ്‍, ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പ്, എന്നിവയ്ക്ക് ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാം. കായിക-വിനോദ പ്രവര്‍ത്തനങ്ങള്‍ക്കും ജിമ്മുകള്‍ക്കും പ്രവര്‍ത്തന അനുമതിയുണ്ട്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. ബാറുകള്‍, ബീയര്‍ പാര്‍ലറുകള്‍…
Read More »