ഭർത്താവിന്റെ മരണത്തിനു കാരണം ബിജെപി വക്താവ് ,കോൺഗ്രസ്സ് നേതാവിന്റെ ഭാര്യ വിഡിയോയിൽ
![](https://newsthen.com/wp-content/uploads/2020/08/Capture-36.jpg)
തന്റെ ഭർത്താവിന്റെ മരണത്തിനു കാരണം ബിജെപി വക്താവ് സാംബിത് പത്ര ആണെന്ന് മരിച്ച കോൺഗ്രസ്സ് നേതാവ് രാജീവ് ത്യാഗിയുടെ ഭാര്യ .”കൊലപാതകി അയാളാണ്(സാംബിത് പത്ര) “യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീനിവാസ് ബി വി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ രാജീവ് ത്യാഗിയുടെ ഭാര്യ പറയുന്നു .ഒരു ടി വി ചർച്ചയിൽ പങ്കെടുത്തതിന് ശേഷമാണ് രാജീവ് ത്യാഗി കുഴഞ്ഞ് വീണു മരിക്കുന്നത് .
ചർച്ചയിൽ ഉടനീളം സാംബിത് പത്ര തന്റെ ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുക ആയിരുന്നുവെന്നു രാജീവ് ത്യാഗിയുടെ ഭാര്യ പറയുന്നു .”അവരെന്നെ കൊന്നു”ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാനവും വാക്കുകൾ എന്നും രാജീവ് ത്യാഗിയുടെ ഭാര്യ കൂട്ടിച്ചേർത്തു .അബോധാവസ്ഥയി ത്യാഗി സോഫയിൽ കിടക്കുക ആയിരുന്നുവെന്നും ഭാര്യ പറഞ്ഞു .ഇത്തരം വിഷലിപ്തമായ ടിവി ചർച്ചകൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു .
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
മോശപ്പെട്ട വാക്കുകൾ കേട്ടതുകൊണ്ടാണ് ത്യാഗിക്ക് സ്ട്രോക്ക് വന്നതെന്ന് കോൺഗ്രസ്സ് പ്രവർത്തകർ ആരോപിക്കുന്നു .അതേസമയം സാംബിത് പത്രക്കെതിരെ പശ്ചിമ ബംഗാൾ യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ശബദ് ഖാൻ പോലീസിൽ പരാതി നൽകി .ചർച്ചയിൽ പങ്കെടുക്കുന്ന കൂടെയുള്ളവരെ മോശം വാക്കുകൾ ഉപയോഗിച്ച് സാംബിത് പത്ര അപമാനിക്കുന്നുവെന്നു പരാതിയിൽ പറയുന്നു .