Month: August 2020

  • NEWS

    സമൂഹ മാധ്യമത്തിലൂടെയുള്ള ഒരു മാസത്തെ മാത്രം പരിചയമുള്ള ആളുടെ ക്ഷണമനുസരിച്ച് ഹോട്ടൽ മുറിയിലെത്തിയ പെൺകുട്ടിക്ക് ദാരുണാന്ത്യം

    എറണാംകുളം സൗത്തിലെ ഹോട്ടൽ മുറിയിൽ രക്തം വാർന്നു മരിച്ച പത്തൊമ്പതുകാരിക്ക് കേസിലെ പ്രതിയുമായുള്ള ബന്ധം ഒരു മാസത്തേത് മാത്രം.അതും ഫേസ്ബുക്കിലൂടെ .യുവാവിന്റെ ആവശ്യപ്രകാരം തൊഴിൽ അഭിമുഖത്തിന് എന്ന് വീട്ടിൽ പറഞ്ഞാണ് പെൺകുട്ടി കൊച്ചിയിലെത്തിയത് .പിന്നീട് ഇരുവരും ഒരു ഹോട്ടലിൽ മുറിയെടുത്തു . ഹോട്ടൽ മുറിയിൽ വച്ച് പെൺകുട്ടിക്ക് കൂടുതൽ അളവിൽ രക്തം വാർന്നു .കൃത്യമായ സമയത്ത് ഹോട്ടലിൽ എത്തിച്ചിരുന്നെങ്കിൽ പെൺകുട്ടിയെ രക്ഷിക്കാമായിരുന്നു എന്നാൽ ഒരു മണിക്കൂർ വൈകി . യുവതിയുടെ സമ്മതത്തോടെയുള്ള ബന്ധം ആണ് ഉണ്ടായതെന്ന് പ്രതി ഇരുപത്തിയഞ്ചുകാരനായ എടവനക്കാട് കാവുങ്കൽ ഗോകുൽ പോലീസിനോട് പറഞ്ഞു .പെൺകുട്ടിയെ ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ ഇല്ല എന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് .പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൃത്യമായ വിവരം ലഭിക്കൂ .പ്രതിക്കെതിരെ മനപ്പൂർവമുള്ള നരഹത്യക്ക് ഐപിസി 304 പ്രകാരമാണ് കേസെടുത്തിരിക്കുന്നത് .

    Read More »
  • TRENDING

    കുവി കുരച്ചു കാണിച്ചു,തന്റെ കളിക്കൂട്ടുകാരി പുഴയിലുണ്ടെന്ന്, കരളലിയിക്കുന്ന ജീവിതകഥ

    വാക്കുകളിൽ വിവരിക്കാൻ കഴിയുന്നതായിരുന്നില്ല കുവിയെന്ന നായയും, 2 വയസുകാരി, ധനുഷ്കയും തമിലുള്ള ബന്ധത്തിലെ ഇഴയടുപ്പം.പിച്ച വച്ച നാൾ മുതൽ ധനുവിൻ്റെ നിഴലായിരുന്നു കുവി.ആ കുഞ്ഞുകൈകളുടെ തലോടലിൻ്റെ  സ്നേഹസ്പർശം കുവിക്ക് മറക്കാൻ ആകുമായിരുന്നില്ല.തൻ്റെ പ്രിയകൂട്ടുകാരി ഉരുൾപൊട്ടലിൽ ഒഴുകി അകന്നപ്പോൾ ,നോക്കി നിൽക്കാൻ ആകുമായിരുന്നില്ല  കുവിക്ക്. ഉരുൾ പൊട്ടിയ സ്ഥലത്തും ,തൻ്റെ യജമാനത്തിയുടെ വീടിരുന്ന സ്ഥലത്തും കരഞ്ഞ് കൊണ്ട് അവളെ തേടി നടന്നു കുവി,രണ്ട് ദിവസം .കാണാതായതോടെ ധനുവിനെ തേടി കുവി കിലോമീറ്ററുകൾ താണ്ടി പുഴക്കരയിൽ എത്തി.പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയില്‍ കുറുകെ കിടന്നിരുന്ന മരത്തില്‍ തങ്ങിനിന്ന നിലയിൽ തൻ്റെ കളിക്കുട്ടുകാരിയെ  കണ്ടെത്തി  അവൻ.അപ്പോഴും രക്ഷാ പ്രവർത്തകർ അവിടേക്ക് എത്തിയിരുന്നില്ല.. 8 ദിവസങ്ങൾക്കു ശേഷം രക്ഷാപ്രവർത്തകർ ഇവിടെ എത്തിയപ്പോൾ കുരച്ചു കൊണ്  കുഞ്ഞു ധനുവിന്റെ ചേതനയറ്റ ശരീരം അവന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്കു കാട്ടിക്കൊടുത്തു. കുഞ്ഞുവിരലുകളാല്‍ സ്‌നേഹം പകര്‍ന്ന കൂട്ടുകാരി ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന യാഥാര്‍ഥ്യം അറിയാതെ. പെട്ടിമുടിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെയുള്ള ഗ്രാവല്‍’ ബാങ്കിന് താഴെയാണ്  ധനുഷ്കയെ…

    Read More »
  • NEWS

    ടെലിഫോൺ ടവർ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നത് സമ്പർക്ക വ്യാപനം തടയാൻ, പോലീസിന്റെ വിശദീകരണം

    കോവിഡ് രോഗികളുടെ സമ്പർക്കം മനസ്സിലാക്കുന്നതിന് എല്ലാവിധ സാധ്യതകളെയും ഉപയോഗപ്പെടുത്തിയാണ് പോലീസും പ്രവർത്തിക്കുന്നത്. അതാവട്ടെ നിയമം അനുശാസിക്കുന്ന വിധത്തിൽ അടിയന്തിര പ്രാധാന്യത്തോടെ ചെയ്തുവരുന്ന ഒന്നാണ്. കോവിഡ് – 19 മഹാമാരിയുടെ സമ്പർക്കം വഴിയുള്ള വ്യാപനം തടയാൻ സ്വീകരിച്ച നടപടികളുടെ ഭാഗമാണ് സമ്പർക്കം കണ്ടെത്തുന്നതിനുള്ള നടപടികൾ. സ്വന്തം ആരോഗ്യസുരക്ഷയ്ക്കും സാമൂഹിക ആരോഗ്യസുരക്ഷക്കും അനിവാര്യമായ നടപടികളുടെ ഭാഗമാണ് സമ്പർക്ക വിവരങ്ങളുടെ ശേഖരണം. ഈ വിവരങ്ങളുടെ ശേഖരണം ആരുടെയും സ്വകാര്യതയുടെയോ മൗലികാവകാശങ്ങളുടെയോ ലംഘനമാവുന്നില്ല. ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന നടപടികളെ സംബന്ധിച്ച് ബഹു. സുപ്രീംകോടതി തന്നെ വ്യക്തമായി വിധി പ്രസ്താവിച്ചിട്ടുണ്ട്. മഹാമാരികൾ തടയുന്നതിനായി സ്വീകരിക്കുന്ന നടപടികൾ സ്വകാര്യതയുടെ ലംഘനമാകില്ല എന്ന് ബഹു: സുപ്രീംകോടതി കെ.എസ്.പുട്ടസ്വാമി vs യൂണിയൻ ഓഫ് ഇൻഡ്യ (2017), Mr. X vs Hospital Z (1998) എന്നീ കേസുകളുടെ വിധികളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരള എപിഡെമിക് ഡിസീസസ് ഓർഡിനൻസ് – 2020 ൻറെ സെക്ഷൻ 4(2)(j) പ്രകാരം സർക്കാരിന് രോഗം തടയാനും നിയന്ത്രിക്കാനുമായി മറ്റ് ആവശ്യമായ…

    Read More »
  • മലപ്പുറം കലക്ടറുമായി സമ്പർക്കം മുഖ്യമന്ത്രിയടക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ

    മലപ്പുറം കളക്ടർ ഗോപാലകൃഷ്ണനു കോവിഡ് ബാധിച്ചതിനെ തുടർന്ന് സമ്പർക്ക പട്ടികയിലുള്ള മുഖ്യമന്ത്രിയടക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോയി .കരിപ്പൂർ വിമാന അപകടത്തെ തുടർന്നു അവിടെ സന്ദർശിച്ച മുഖ്യമന്ത്രിയടക്കമുള്ളവരുടെ കൂടെ ഗോപാലകൃഷ്ണനുമുണ്ടായിരുന്നു . സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ,മന്ത്രിമാരായ കെ കെ ശൈലജ ,എ സി മൊയ്‌ദീൻ ,ഇ ചന്ദ്രശേഖരൻ ,കെ ടി ജലീൽ ,എന്നിവരും സ്വയം നിരീക്ഷണത്തിൽ പോയി .കരിപ്പൂർ സന്ദർശിച്ച മുഖ്യമന്ത്രി അടക്കമുള്ളവരുടെ സംഘത്തിൽ ഇവരും ഉണ്ടായിരുന്നു . മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയതോടെ നാളത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾക്ക് മാറ്റം വരുത്തിയിട്ടുണ്ട് .മുഖ്യമന്ത്രി പങ്കെടുക്കേണ്ട തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കും .മറ്റു ജില്ലകളിലും സമാനമായ മാറ്റങ്ങൾ ഉണ്ട് . ഡിജിപി ലോക്നാഥ് ബെഹ്‌റയും വീട്ടിൽ കഴിയുകയാണ് .ടെസ്റ്റ് ഫലം വന്നതിനു ശേഷമേ അദ്ദേഹം ഓഫിസിൽ എത്തൂവെന്നാണ് അറിയിപ്പ് .

    Read More »
  • NEWS

    ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം

    കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുപ്യാഹ്മണ്യത്തിന്റെ നില അതീവഗുരുതരം .ആശുപത്രി വൃത്തങ്ങൾ അറിയിച്ചതാണ് ഇക്കാര്യം . മെഡിക്കൽ ബോർഡിൻെറ നിർദ്ദേശ പ്രകാരം അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി .ശ്വസന സഹായിയുടെ സഹായത്തോടെയാണ് അദ്ദേഹം ശ്വസിക്കുന്നത് . കഴിഞ്ഞ അഞ്ചിനാണ് എസ് പി ബാലസുബ്രഹ്മണ്യത്തെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ഫേസ്ബുക് വീഡിയോയിലൂടെ എസ് പി ബാലഹ്‌സുബ്രഹ്മണ്യം തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത് .അദ്ദേഹത്തിന്റെ ആരോഗ്യനില ഭേദപ്പെടുന്നുവെന്നു ഇന്നലെ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു .എന്നാൽ അർധരാത്രിയോടെ നിലഗുരുതരമാകുകയായിരുന്നു . 16 ഭാഷകളിൽ ആയി നാൽപ്പതിനായിരം പാട്ടുകൾ എസ് പി ബി പാടിയിട്ടുണ്ട് .6 ദേശീയ പുരസ്കാരങ്ങളും നേടി .

    Read More »
  • സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 10 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം കടുങ്ങനല്ലൂര്‍ സ്വദേശിനി ലക്ഷ്മി (74), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി നിര്‍മ്മല (65), തിരുവനന്തപുരം വിതുര…

    Read More »
  • NEWS

    കോൺഗ്രസിന് ജയം, രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് സർക്കാർ വിശ്വാസ വോട്ട് നേടി

    https://youtu.be/A3aawEPqWvM രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് സർക്കാർ വിശ്വാസ വോട്ട് നേടി .ശബ്ദ വോട്ടോടെയാണ് നിയമസഭ പ്രമേയം പാസാക്കിയത് . ഇന്നലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ആണ് വിശ്വാസ വോട്ട് തേടാൻ തീരുമാനിച്ചത് .സച്ചിൻ പൈലറ്റും യോഗത്തിൽ പങ്കെടുത്തു .ഓരോ മാസത്തെ പ്രതിസന്ധികൾക്ക് ശേഷം അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും നേർക്കുനേർ കാണുന്നത് നിയമസഭാ കക്ഷി യോഗത്തിൽ ആണ് . ബിജെപി കോൺഗ്രസിൽ വിഭാഗീയത ഉണ്ടാകാൻ ശ്രമിച്ചുവെന്നു അശോക് ഗെഹ്‌ലോട്ട് ചർച്ചക്കിടെ ആരോപിച്ചു .ബിജെപി നേതാവ് വസുന്ധര രാജെയുമായി യാതൊരു വിധ ധാരണയുമില്ലെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കി .കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടേണ്ട എന്ന് സച്ചിൻ പൈലറ്റും പറഞ്ഞു .

    Read More »
  • NEWS

    സച്ചിൻ പൈലറ്റിന്റെ നിയമസഭയിലെ ഇരിപ്പിടം ചർച്ചയാകുന്നു ,ഇരിപ്പിടം പ്രതിപക്ഷ ബെഞ്ചിന് സമീപം

    രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നം താൽക്കാലികമായി അവസാനിച്ചെങ്കിലും നിയമസഭയിലെ സച്ചിൻ പൈലറ്റിന്റെ ഇരിപ്പിടം ചർച്ചയാകുന്നു .പ്രതിപക്ഷ ബെഞ്ചിന് സമീപമാണ് ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട സച്ചിന്റെ ഇരിപ്പിടം . “ഞാൻ എന്തിനാണ് അതിർത്തിയിൽ ഇരിക്കുന്നത് .പ്രതിപക്ഷ ബെഞ്ചിന്റെ അടുത്തിരിക്കുന്നത് ,കാരണം ഞാൻ യോദ്ധാവാണ് .യോദ്ധാവിനെ മാത്രമേ അതിർത്തിയിലേക്ക് അയക്കൂ .”സച്ചിൻ പൈലറ്റ് പറഞ്ഞു . പ്രതിസന്ധികൾക്ക് ശേഷം ഇന്നാണ് രാജസ്ഥാൻ നിയമസഭാ സമ്മേളനം കൂടുന്നത് .നിയമസഭയിൽ ഗെഹ്‌ലോട്ട് സർക്കാർ വിശ്വാസ വോട്ട് തേടുമെന്നാണ് റിപ്പോർട്ട് .സച്ചിൻ പൈലറ്റും ഒപ്പമുള്ള എംഎൽഎമാരും ഗെഹ്‌ലോട്ട് സർക്കാരിന് അനുകൂലമായി വോട്ടു ചെയ്യും . ഇന്നലെ നടന്ന പാര്ലമെന്ററി പാർട്ടി യോഗത്തിൽ സച്ചിൻ പൈലറ്റും എംഎൽഎമാരും പങ്കെടുത്തിരുന്നു .സച്ചിൻ ക്യാമ്പിലുള്ള രണ്ടു എംഎൽഎമാരുടെ സസ്‍പെൻഷൻ കോൺഗ്രസ്സ് ഇന്നലെ പിൻവലിച്ചിരുന്നു .

    Read More »
  • നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണം കടത്തിയതിന്റെ ഉത്തരവാദിത്വം  സംസ്ഥാന  സര്‍ക്കാരിന്: രമേശ് ചെന്നിത്തല

    തിരുവനന്തപുരം:  യു എ ഇ  കോണ്‍സിലേറ്റിന്റെ ഡിപ്‌ളോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ലന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.   വിമാനത്താവളത്തില്‍ യു എ ഇ കോണ്‍സുലേറ്റിലെ ബാഗുകള്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കണമെങ്കില്‍ ഇതാവിശ്യപ്പെട്ട് കോണ്‍സുലേറ്റ്  സംസ്ഥാന സര്‍ക്കാരിന് കത്ത് കൊടുക്കണം. മുഖ്യമന്ത്രിക്ക് കീഴിലുള്ള  പൊതുഭരണ വകുപ്പിലെ  ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറാണ്  ഈ കത്ത് പരിഗണിച്ച്്  അനുമതി നല്‍കേണ്ടത്.  ഈ അനുമതി ലഭിച്ചാല്‍ മത്രമേ  നയതന്ത്ര പരിരക്ഷയോടെ ബാഗേജുകള്‍  കൊണ്ടുവരാന്‍ സാധിക്കൂ.  ആ  നിലക്ക്്്     സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഈ ബാഗേജുകളിലൂടെ സ്വര്‍ണ്ണം കടത്തിയിരിക്കുന്നത്്്് എന്ന് വ്യക്തമാവുകയാണ്.  ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സര്‍ക്കാര്‍ പുറത്ത് വിടണം.അത് കൊണ്ട്്്്    സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്കും   സര്‍ക്കാരിനും ഒഴിഞ്ഞ് മാറാന്‍ ഒരിക്കലും കഴിയില്ല. യു എ ഇ കോണ്‍സുലേറ്റിന്റെ നയതന്ത്രബാഗേജിലൂടെ 23 തവണ  സ്വര്‍ണ്ണം കടത്തിയതാണ് കസ്റ്റംസ്  നിലവില്‍…

    Read More »
  • വരുന്നു ഇന്ത്യയുടെ കോവിഡ് വാക്സിൻ ,ആദ്യഘട്ടം വിജയം

    കോവിഡിനെ നേരിടാൻ ഇന്ത്യയിൽ പരീക്ഷിച്ച കോവാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം വിജയകരമെന്ന്‌ റിപ്പോർട്ട് .ഭാരത് ബയോ ടെക്കും ഐ എം ആറും സംയുക്തമായാണ് വാക്സിൻ നിർമ്മിച്ചത് .മനുഷ്യരിലെ പരീക്ഷണത്തിന്റെ ഒന്നാം ഘട്ടത്തിൽ ആണ് വാക്സിൻ . രാജ്യത്ത് 12 സ്ഥലങ്ങളിലായി 375 വളണ്ടിയർമാരിലാണ് വാക്സിൻ പരീക്ഷിച്ചത് ഓരോത്തർക്കും രണ്ട് ഡോസ് വീതമാണ് നൽകിയത് .ഒന്നാംഘട്ട ഫലം സുരക്ഷിതമാണെന്നാണ് വിവരം . രണ്ടാം ഡോസ് നൽകിയപ്പോൾ വളണ്ടിയർമാരുടെ രക്തസാമ്പിൾ ശേഖരിച്ചിരുന്നു .ഇവയിൽ നിന്ന് പ്രതിരോധ ശേഷി അളക്കും .ഓഗസ്റ്റ് മാസത്തിൽ ഒന്നാം ഘട്ടം പൂർത്തിയാകും.സാർസ് കോവ് 2 വൈറസിന്റെ ശ്രേണിയാണ് വാക്സിനിൽ ഉപയോഗിച്ചത് .പുണെ വൈറോളജിക്കൽ ഇന്സ്ടിട്യൂട്ടിൽ നിന്നാണ് ഇത് വേർതിരിച്ച് എടുത്തത് . 12 ഇടങ്ങളിലെയും പരീക്ഷണം വിജയകരമാണെങ്കിൽ രണ്ടാം ഘട്ടം ആരംഭിക്കും .ഇതിനായി ഡ്രഗ് കൺട്രോളർ ജനറലിനെ സമീപിക്കും .അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ വാക്സിൻ സാധാരണക്കാർക്കായി ലഭ്യമാക്കാമെന്നാണ് കരുതുന്നത് .

    Read More »
Back to top button
error: