കോവിഡ് വാക്സിൻ തയ്യാറാകുന്നു ,പ്രഖ്യാപിച്ചത് പ്രധാനമന്ത്രി
കോവിഡ് വാക്സിനുകൾ തയ്യാറാകുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി .മൂന്ന് വാക്സിനുകൾ ആണ് പരീക്ഷണ ഘട്ടത്തിൽ ഉള്ളത് .എല്ലാവർക്കും വാക്സിൻ എത്തിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു .സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ പതാക ഉയർത്തിക്കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി .
തീരുമാനിച്ചത് നടത്തി എടുത്ത പാരമ്പര്യമാണ് ഇന്ത്യയുടേത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .രാജ്യം സ്വന്തം കാലിൽ നിൽക്കേണ്ടത് അത്യാവശ്യം എന്നും അദ്ദേഹം പറഞ്ഞു .ലക്ഷക്കണക്കിന് രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ഉത്പാദന രംഗം പാടെ മാറണം .അസംസ്‌കൃത ഉൽപ്പന്നങ്ങൾ കയറ്റി അയച്ച് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ട കാര്യം ഇല്ല .ലോകോത്തര ഉൽപ്പന്നങ്ങൾ ഇന്ത്യ നിർമ്മിക്കണം .മെഡിക്കൽ ടൂറിസത്തിനു രാജ്യത്ത് ധാരാളം സാധ്യത ഉണ്ട് .അടിസ്ഥാന സൗകര്യ വികസനവും പ്രാധാന്യമുള്ളതാണ് .
കോവിഡ് പോരാളികൾക്ക് പ്രധാനമന്ത്രി ആദരമറിയിച്ചു .ജീവൻ വെടിഞ്ഞ കോവിഡ് പോരാളികളുടെ കുടുംബങ്ങൾക്ക് അദ്ദേഹം നന്ദിയുമറിയിച്ചു .ഇച്ചാ ശക്തികൊണ്ട് രാജ്യം ഈ പ്രതിസന്ധി മറി കടക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു .