Month: August 2020
-
NEWS
പിണക്കം ഇണക്കമായി ,ഒലി വിളിച്ചു നരേന്ദ്ര മോദിയെ
സ്വാതന്ത്യ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടി ഒരു ഫോൺ വിളിയെത്തി .അത് മറ്റാരുമായിരുന്നില്ല നേപ്പാൾ പ്രാധാനമന്ത്രി കെ പി ശർമ്മ ഒലിയായിരുന്നു .നിരവധി രാഷ്ട്രത്തലവന്മാർ സ്വാതന്ത്ര്യ ദിനത്തിൽ നരേന്ദ്ര മോദിയെ വിളിച്ചിരുന്നു .എന്നാൽ അതിൽ വേറിട്ടൊരു ശബ്ദം ആയിരുന്നു കെ പി ശർമ്മ ഒലിയുടേത് . അഭിപ്രായവ്യത്യാസങ്ങൾക്ക് ശേഷം ഇതാദ്യമായി ആയിരുന്നു രണ്ടു രാഷ്ട്രത്തലവന്മാരും പരസ്പരം സംസാരിക്കുന്നത് .പത്ത് മിനുട്ടിൽ കൂടുതൽ ഇരുവരും സംസാരിച്ചു .പിന്നാലെ നേപ്പാൾ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് മോഡി ട്വീറ്റ് ചെയ്തു . ഇന്ത്യയുമായി മികച്ച ഉഭയകക്ഷി ബന്ധമാണ് നേപ്പാൾ ആഗ്രഹിക്കുന്നതെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയം അറിയിച്ചു .ഉഭയകക്ഷി ചർച്ചകൾ നടത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു .ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന പദ്ധതികളുടെ അവലോകനം അടുത്ത ദിവസം തന്നെ നടക്കും . Congratulations and greetings to Prime Minister Shri @narendramodi ji, the Government and people of…
Read More » -
NEWS
ഞാനുമുണ്ട് കൂടെ ,ധോണിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് റൈന
മുൻ ഇന്ത്യ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ സുരേഷ് റെയ്നയും വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചു .ധോണിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് റെയ്‌നയുടെ വിടവാങ്ങൽ .2005 ൽ ശ്രീലങ്കക്ക് എതിരായ ഏകദിനത്തിൽ ആണ് റെയ്‌ന അരങ്ങേറിയത് .2018 ൽ ആണ് ഒടുവിൽ ഇന്ത്യക്കായി കളിച്ചത് . “:മഹേന്ദ്ര സിങ് ധോണി ,നിങ്ങൾക്കൊപ്പം കളിയ്ക്കാൻ സാധിച്ചത് മികച്ച അനുഭവം ആയിരുന്നു .അഭിമാനത്തോടെ ഈ യാത്രയിൽ നിങ്ങൾക്കൊപ്പം പങ്കു ചേരുന്നു .”സുരേഷ് റൈന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു . ഐ പി എല്ലിന്റെ ഭാഗമായി ചെന്നൈ സൂപ്പർ കിങ്‌സ് സംഘടിപ്പിക്കുന്ന ക്യാമ്പിൽ ആണ് സുരേഷ് റൈന .സഹതാരങ്ങൾക്കൊപ്പമുള്ള ഫോട്ടോയും റൈന പോസ്റ്റ് ചെയ്തിട്ടുണ്ട് .
Read More » -
NEWS
രാജകീയം ഈ വിട വാങ്ങൽ
ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ എംഎസ് ധോണി വിടവാങ്ങൽ പ്രഖ്യാപിച്ചത് നാടകീയമായി .ഇടവേളയ്ക്കു ശേഷം ഐ പി എല്ലിലേക്ക് സജീവമായി രംഗത്തിറങ്ങാൻ പോകുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് എംഎസ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചത് .ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാമ്പിൽ സജീവമായിരിക്കെയാണ് വിടവാങ്ങൽ പ്രഖ്യാപനം .ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ അവസാന പരമ്പര . ഇൻസ്റ്റാഗ്രാമിൽ ആണ് ധോണി വിടവാങ്ങൽ കുറിപ്പ് പോസ്റ്റ് ചെയ്തത് .”ഇതുവരെ തന്ന സ്നേഹത്തിനും പിന്തുണക്കും നന്ദി .ഇന്ന് 7 .29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക .”ഇതായിരുന്നു ധോണിയുടെ സന്ദേശം . 2004 ഡിസംബറിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത് .ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ആയിട്ടാണ് ധോണി വിലയിരുത്തപ്പെടുന്നത് .ഇന്ത്യക്കു ഏകദിന ,ട്വന്റി ട്വന്റി ,ലോകകപ്പുകളും ചാമ്പ്യൻസ് ട്രോഫിയും നേടി തന്ന ധോണി മറ്റാരും കൈവരിക്കാത്ത നേട്ടങ്ങളുടെ ക്യാപ്റ്റൻ ആയി .
Read More » -
സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 7 മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 4ന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ആഗസ്റ്റ് 13 ന് മരണമടഞ്ഞ കൊല്ലം കുണ്ടറ സ്വദേശിനി…
Read More » -
NEWS
വനിതകളെ കുറിച്ചുള്ള മോദിയുടെ കരുതൽ ,സമൂഹ മാധ്യമങ്ങളിൽ ചർച്ച
ചെങ്കോട്ടയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാനിറ്ററി പാഡുകളെ കുറിച്ച് നടത്തിയ പരാമർശം ചർച്ചയാകുന്നു .ആർത്തവത്തെ കുറിച്ചുള്ള സാമൂഹിക ഭ്രഷ്ടുകളിൽ നിന്ന് മാറി നടക്കുന്ന പ്രതികരണമാണ് മോദിയിൽ നിന്ന് ഉണ്ടായതെന്നാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ഉയരുന്നത് . “6000 ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ അഞ്ചു കോടി സ്ത്രീകൾക്ക് ഒരു രൂപക്ക് സാനിറ്ററി പാഡുകൾ ലഭ്യമാക്കി .ഒരു രൂപയ്ക്കാണ് സാനിറ്ററി പാഡുകൾ ലഭ്യമാക്കിയത് .നമ്മുടെ സഹോദരിമാരെ കുറിച്ചും പെണ്മക്കളെ കുറിച്ചും സർക്കാരിന് ശ്രദ്ധയുണ്ട്.അവരുടെ വിവാഹാവശ്യങ്ങൾക്ക് പണം ലഭ്യമാക്കാൻ സമിതികൾ രൂപവൽക്കരിക്കുകയും ചെയ്തു .”ദേശീയ പതാക ഉയർത്തിയതിന് ശേഷമുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു . സർക്കാർ സ്ത്രീശാക്തീകരണത്തിനു വേണ്ടിയാണു പ്രവർത്തിക്കുന്നത് .സേനാ വിഭാഗങ്ങൾ വനിതകളെ യുദ്ധമുഖത്തേക്ക് പരിഗണിക്കുന്നു .വനിതകൾ ഇപ്പോൾ നേതൃ നിരയിൽ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു . രാഷ്ട്രത്തലവൻ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ സാനിറ്ററി പാഡുകളെ കുറിച്ചുള്ള പരാമർശം അസാധാരണമാണെന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു .യാഥാസ്ഥിതിക ഇന്ത്യയിലെ ആർത്തവത്തെ കുറിച്ചുള്ള മുഖ്യധാരാ…
Read More » -
NEWS
പോപ്പുലർ ഫ്രണ്ടിനെയും എസ് ഡി പി ഐയെയും കർണാടക നിരോധിച്ചേക്കും
പോപ്പുലർ ഫ്രണ്ടിനെ കർണാടക സർക്കാർ നിരോധിച്ചേക്കും എന്ന് സൂചന .സംഘടനയുടെ രാഷ്ട്രീയ രൂപമായ എസ് ഡി പി ഐക്കും നിരോധനം വന്നേക്കും .ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ടാണ് നിരോധനം . ഓഗസ്റ്റ് 20 ലെ മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്ന് മന്ത്രി കെ എസ് ഈശ്വരപ്പ അറിയിച്ചു .ഓഗസ്റ്റ് 11 നാണു കലാപം ഉണ്ടായത് .സംഭവവുമായി ബന്ധപ്പെട്ടു നിരവധി എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ ആയിട്ടുണ്ട് .കലാപത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസ് . സംഘടനകളെ നിരോധിക്കാൻ സർക്കാരിന് മേൽ വൻ സമ്മർദ്ദം ഉണ്ട് .ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണ്‍, റവന്യു മന്ത്രി ആര്‍. അശോക എന്നിവരും നിരോധനം നിലവിൽ വരുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
Read More » -
LIFE
ആക്ഷൻ കിംഗ് അർജ്ജുന് സ്‌പെഷ്യൽ പിറന്നാൾ സമ്മാനമായി ഹൈ വോൾട്ടേജ്’ ഫ്രണ്ട്ഷിപ്പ് ‘ ആക്ഷൻവീഡിയോ ശകലം
ആഗസ്ററ് 15 ന് പിറന്നാൾ ആഘോഷിക്കുന്ന തെന്നിന്ത്യൻ ആക്ഷൻ കിംഗ് അർജ്ജുന് പിറന്നാൾ സമ്മാനമായി ‘ ഫ്രണ്ട്ഷിപ്പ് ‘ സിനിമയുടെ മുപ്പതു മിനിറ്റു ദൈർഘ്യമുള്ള തീപാറുന്ന ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയ ദൃശ്യ ശകലങ്ങൾ അണിയറക്കാർ പുറത്തു വിട്ടു .വലിയ സ്വീകരണമാണ് ആരാധകർക്കിടയിൽ സമൂഹ മാധ്യമങ്ങളിലൂടെ ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പി’ൽ നായകനൊപ്പം കട്ടക്ക് നിൽക്കുന്ന കഥാപാത്രമാണ് അർജ്ജുന്, മലയാളത്തിൽ വൻ വിജയം നേടിയ ” ക്വീൻ ” എന്ന സിനിമയുടെ പുനരാവിഷ്ക്കാരമാണ് ‘ഫ്രണ്ട്ഷിപ്പ് ‘ എങ്കിലും ഒരു ആക്ഷൻ ചിത്രമായിരിക്കുമിതെന്ന് ഈ ലഘു ദൃശ്യങ്ങൾ തന്നെ വ്യക്തമാക്കുന്നു . അർജ്ജുന്റെ സാന്നിധ്യം ഇതിലെ ശ്രദ്ധേയ ഘടകമാണ് . ശ്രീലങ്കൻ ടെലിവിഷൻ അവതാരകയും ന്യൂസ് റീഡറുമായ ലോസ്‌ലിയാ മരിയനേശനാണ് ചിത്രത്തിലെ നായിക. മലയാളത്തിൽ നിന്നും മൂല കഥ മാത്രം കടമെടുത്ത് ഹർഭജൻ സിംഗിനും അർജ്ജുനും യോജിക്കും വിധം തിരക്കഥയിൽ പൂർണമായ…
Read More » -
പുതിയ ഇന്ത്യ കെട്ടിപ്പടുക്കുവാനുള്ള പരിശ്രമത്തിൽ ഒന്നിച്ചു കൈകോർക്കാമെന്ന് മുഖ്യമന്ത്രി
പുതിയ ഇന്ത്യ കെട്ടിപ്പടുക്കുവാനുള്ള പരിശ്രമത്തിൽ ഒന്നിച്ചു കൈകോർക്കാമെന്ന് മുഖ്യമന്ത്രി.സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത് . മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് – നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്. നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം പങ്കാളികളായി. ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണികിടക്കരുത് എന്നതായിരുന്നു സര്‍ക്കാരിന്റ നയം. ആരുടേയും അന്നം മുട്ടാത്തതരത്തില്‍ സഹായം എത്തിച്ച് രാജ്യത്തിനു തന്നെ നാം മാതൃകയായി. വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയിലേയ്ക്കുള്ള വാതില്‍ എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കോവിഡ് കാലത്തും നമ്മുടെ കുട്ടികളുടെ പഠനവും പരീക്ഷയും മുടങ്ങാതിരിക്കാനുള്ള നടപടികള്‍ നാം സ്വീകരിച്ചു. പരീക്ഷകളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കി. ഉപരിപഠനത്തിനുള്ള അവസരമൊരുക്കി. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനും സാധിച്ചു. ജനപിന്തുണയോടെയാണ് ഇതെല്ലാം സാധ്യമാക്കിയത് എന്നതാണ് സര്‍ക്കാരിന്റെ അഭിമാനം. കോവിഡിന് ഒപ്പം ഇനിയും…
Read More » -
NEWS
സ്വപ്നയുടെ സ്വർണപാതയിൽ ബെംഗളൂരുവും ഹൈദരാബാദും ,അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ
സ്വപ്ന സുരേഷും സംഘവും സ്വർണക്കടത്ത് നടത്തിയത് തിരുവനന്തപുരം വിമാനത്താവളത്തിൽ കൂടി മാത്രമല്ലെന്ന് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു .ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങൾ വഴിയും നയതന്ത്ര റൂട്ടിൽ സ്വപ്ന സുരേഷും സംഘവും സ്വർണം കടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു . ഇവിടങ്ങളിൽ ഇറക്കിയ സ്വർണം റോഡ് മാർഗം കേരളത്തിൽ എത്തിച്ചുവെന്നാണ് വിവരം .ഇതോടെ മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു .ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന സംഘത്തിന്റെ കണ്ണികളാണ് സ്വപ്ന സുരേഷും സംഘവും എന്ന വിവരമാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുള്ളത് . തിരുവനന്തപുരത്തുള്ള യു എ ഇ കോൺസുലേറ്റിന്റെ പരിധിയിൽ ബെംഗളൂരുവും ഹൈദരാബാദും പെടും .കോൺസുലേറ്റ് നിർമാണത്തിന്റെ പേരിൽ ഹൈദരാബാദിൽ പാർസലുകൾ എത്തിച്ചിരുന്നു .പിന്നാലെ മറ്റു പാഴ്സലുകളിൽ സ്വർണവും കടത്തിയത് സംബന്ധിച്ചാണ് അന്വേഷണം . 2018 മുതൽ സ്വപ്നക്ക് ബെംഗളൂരു ബന്ധങ്ങൾ ഉണ്ട് .അവിടെ നിന്ന് സ്വർണം തിരുവനന്തപുരത്തും മലപ്പുറത്തും കൊണ്ട് വന്നു എന്നാണ് വിവരം .കോഴിക്കോട് നിന്ന് അറസ്റ്റിലായ ചിലരുടെ വീടുകളിലെ…
Read More » -
NEWS
പമ്പ മണലെടുപ്പ് :പ്രതിപക്ഷ നേതാവ് കോടതിയിലേക്ക്
പമ്പ മണലെടുപ്പിൽ വലിയ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കും . സർക്കാർ വിജിലൻസിനെ വന്ധ്യംകരിച്ചു .ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആരോപിച്ചു . നേരത്തെ സ്പ്രിംഗ്ലർ ഉൾപ്പെടെയുള്ള ആരോപണങ്ങൾ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരുന്നു .വലിയ നിയമയുദ്ധത്തിലേക്ക് ഇത്തരം ആരോപണങ്ങൾ നീണ്ടിരുന്നു .പമ്പ മണലെടുപ്പും ഈ പശ്ചാത്തലത്തിൽ ഒരു നിയമയുദ്ധത്തിലേക്ക് നീങ്ങുകയാണ് .
Read More »