TRENDING
ജൂഡ് ആന്റണിയുടെ മറ്റൊരു ഹിറ്റ് ,ട്രെന്റിങായി കുളിസീൻ 2
ജൂഡ് ആന്റണിയുടെ ടെലിഫിലിം മറ്റൊരു കടവിൽ കുളിസീൻ 2 സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്നു .നീന്തൽ അറിയാത്ത ഭർത്താവും നീന്തിക്കുളിക്കാൻ ഇഷ്ടപ്പെടുന്ന ഭാര്യയുമാണ് ടെലിഫിലിമിന്റെ ഇതിവൃത്തം.2013 ൽ പുറത്തിറക്കിയ കുളി സീൻ എന്ന ടെലിഫിലിമിന്റെ രണ്ടാം ഭാഗം ആണിത് .
സ്വാസിക ,ജൂഡ് ആന്റണി എന്നിവരാണ് ടെലിഫിലിമിലെ മുഖ്യ അഭിനേതാക്കൾ .രാഹുൽ കെ ഷാജിയാണ് സംവിധാനം .പാഷാണം ഷാജി, മാത്തുക്കുട്ടി, ബോബന്‍ സാമുവല്‍, അല്‍താഫ് മനാഫ് തുടങ്ങിയവരും ടെലിഫിലിമിൽ അഭിനയിച്ചിട്ടുണ്ട് .
ഭാര്യയുടെ നീന്തിക്കുളി കാരണം രമേശനു സ്വസ്ഥത നശിക്കുന്നു .നീന്തിക്കുളി അവസാനിപ്പിക്കാൻ രമേശൻ കാട്ടുന്ന വിക്രിയകൾ ആണ് പ്രമേയം .ജൂഡും സ്വാസികയും തന്നെയാണ് ടെലിഫിലിമിന്റെ ഹൈലൈറ്റ് .