NEWS

സോണിയ ഗാന്ധി വെല്ലുവിളിക്കപ്പെടുമ്പോൾ ,കോൺഗ്രസിന്റെ കാൽ നൂറ്റാണ്ടിലെ ചരിത്രം

മനുഷ്യനെ ഏറ്റവും മോഹിപ്പിക്കുന്ന കാര്യം അധികാരമാണ് -ബെർട്രാന്റ് റസലിന്റേതാണ് ഉദ്ധരണി .ഈ തത്വചിന്തകൻ മനുഷ്യനെ രണ്ടായി തിരിക്കുന്നു അധികാരം പിടിച്ചെടുക്കുന്നവരും അധികാരത്തിന്റെ ഭാഗമായി നിന്ന് അതിന്റെ അപ്പക്കഷ്ണം നുകരുന്നവരും .മൂന്നാമതൊരു വിഭാഗത്തെ കൂടി റസൽ സൂചിപ്പിക്കുന്നു .ഈ വിഭാഗം അധികാരം വേണ്ടെന്നു വക്കാൻ ധൈര്യം ഉള്ളവരും തന്റേതായ സ്വാതന്ത്ര്യം ആസ്വദിക്കുന്നവരുമാണ് .

Signature-ad

കോൺഗ്രസ്സ് അധികാരത്തിൽ നിന്ന 2004 മുതൽ 2014 വരെയുള്ള പത്ത് വര്ഷം രാഹുൽ ഗാന്ധി അധികാരത്തിൽ നിന്ന് വിട്ടു നിന്നു .പാർട്ടിയെ കെട്ടിപ്പടുക്കൽ ആയിരുന്നു ചുമതല .2014 ലെ പരാജയത്തിന് ശേഷം രാഹുലിന് പാർട്ടിയുടെ മുഴുവൻ അധികാരവും വന്നു ചേർന്നു .രാഹുലിന്റെ നേതൃത്വത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുകയും ചെയ്തു .

രാഷ്ട്രീയത്തിൽ തന്ത്രങ്ങൾ ആണ് പ്രധാനം .സോണിയ ഗാന്ധി ഇക്കാര്യത്തിൽ മടിച്ചു നിന്നില്ല .കോൺഗ്രസ് -ആർ ജെ ഡി -എൽ ജെ പി സഖ്യം ബിഹാറിൽ നിലവിൽ വരാൻ 2004 ൽ  രാം വിലാസ് പാസ്വാന്റെ വീട്ടിലേക്ക് നടന്നാണ് അവർ പോയത് .

കാൽ നൂറ്റാണ്ടിലെ കോൺഗ്രസിന്റെ ചരിത്രം എടുത്താൽ 1998 ൽ സോണിയ ഗാന്ധിക്കൊപ്പം നിന്നവർ തന്നെയാണ് ഇപ്പോൾ മാറ്റത്തിന് കത്തെഴുതിയ 23 പേരിൽ കുറേയാളുകൾ .ഇവരിൽ സോണിയ ഗാന്ധിയുടെ വിശ്വസ്തരുമുണ്ടെന്നതാണ് പ്രത്യേകത .പാർട്ടിയിലെ നിഷ്ക്രിയത്വത്തിൽ ഒരു പങ്ക്, നേരിട്ട് കുറ്റപ്പെടുത്തിയില്ലെങ്കിലും സോണിയയ്ക്കുണ്ട് എന്നവർ പങ്കുവെക്കുന്നു .തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അധ്യക്ഷ പദവി ഇട്ടെറിഞ്ഞ് രാഹുൽ പോയപ്പോൾ തന്നെ കോൺഗ്രസിന് അധ്യക്ഷനെ കണ്ടെത്താൻ കഴിയണമായിരുന്നു എന്നാണ് ഇവരുടെ അഭിപ്രായം .എന്നാൽ പകരം അധികാരം സോണിയയിൽ തന്നെ നിന്നു .പാർട്ടി വിജയ വഴിയിൽ ആയിരുന്നെങ്കിൽ ഇതൊന്നും ചോദ്യം ചെയ്യപ്പെടുമായിരുന്നില്ല .

രണ്ടു തവണ തുടർച്ചയായി ലോക്സഭാ പരാജയവും പിന്നാലെയുള്ള സംസ്ഥാന തെരെഞ്ഞെടുപ്പ് പരാജയങ്ങളും കോൺഗ്രസിനെ വല്ലാതെ തളർത്തിയിരുന്നു .ഈ സാഹചര്യത്തിൽ പാർട്ടിയെ സജീവമാക്കണമെന്നു കാണിക്കുന്ന കത്ത് നേതൃത്വത്തെ ചോദ്യം ചെയ്യുക തന്നെയാണ് .ഈ പ്രതികരണങ്ങളോട് സോണിയ എങ്ങനെ പ്രതികരിക്കും എന്നതാണ് ഏവരും സാകൂതം വീക്ഷിക്കുന്നത്

Back to top button
error: