NEWS

കോൺഗ്രസ്സ് പ്രവർത്തക സമിതി ഇന്ന് അധ്യക്ഷനെ പ്രഖ്യാപിക്കുമോ ?സാധ്യതകൾ ഇതൊക്കെ

കോൺഗ്രസിന്റെ കാൽ നൂറ്റാണ്ട് ചരിത്രത്തിലെ ഏറ്റവും നിര്ണ്ണായകമായ പ്രവർത്തക സമിതിയാണ് ഇന്നത്തേത് .ദൃശ്യവും  ശക്തവുമായ നേതൃത്വം പാർട്ടിക്ക്  വേണം എന്ന് ചൂണ്ടിക്കാട്ടി 23 പ്രമുഖ നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയതിനെ തുടർന്ന് ചേരുന്ന യോഗത്തിൽ എന്തൊക്കെയാണ് സംഭവിക്കുക ?ആ സാധ്യതകൾ വിലയിരുത്തുകയാണ് ഇവിടെ .

Signature-ad

1 .സോണിയ ഗാന്ധി ഒഴിയുകയാണെന്ന് ഉറപ്പിച്ചു പറയുന്നു .രാഹുൽ ഗാന്ധി പദവി ഏറ്റെടുക്കാൻ തയ്യാറാവുന്നില്ല .എങ്കിൽ മറ്റൊരു പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് വരെ കോൺഗ്രസ് താൽക്കാലിക അധ്യക്ഷയായി സോണിയ ഗാന്ധി തുടരും .

2 .സോണിയ ഗാന്ധി രാജിക്കാര്യത്തിൽ ഉറച്ചു നിൽക്കുന്നു .രാഹുൽ അധ്യക്ഷ പദവി ഏറ്റെടുക്കാം എന്ന് സമ്മതിക്കുന്നു .പ്ലീനറി സമ്മേളനത്തിൽ സ്ഥിരപ്പെടുത്തും വരെ രാഹുൽ ഗാന്ധി താൽക്കാലിക അധ്യക്ഷൻ .

3 .രാഹുൽ അധ്യക്ഷനാകാൻ സമ്മതിക്കുന്നു .പക്ഷെ പൂർണ അധികാരം വേണമെന്ന ആവശ്യം ഉയർത്തുന്നു .പ്രവർത്തക സമിതി പിരിച്ചു വിടുന്നു .

4 .രാഹുൽ തയ്യാറാകുന്നില്ല .പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും വരെ തുടരാൻ സോണിയയോട്  പ്രവർത്തക സമിതി ആവശ്യപ്പെടുന്നു .ദൈനംദിന കാര്യങ്ങൾ നോക്കാൻ പാര്ലമെന്ററി ബോർഡ് രൂപവൽക്കരിക്കുന്നു .

5 .സോണിയ തുടരാൻ വിസമ്മതിക്കുകയും രാഹുൽ തയ്യാറാവാതിരിക്കുകയും ചെയ്താൽ മുതിർന്ന ജനറൽ സെക്രട്ടറി താൽക്കാലിക അധ്യക്ഷനാകുന്നു .പാർട്ടി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു .

6 .അധ്യക്ഷ പദവിയിൽ തുടരാൻ ആണ് തീരുമാനം എന്ന് സോണിയ പ്രഖ്യാപിക്കുന്നു പാർട്ടി അംഗീകരിക്കുന്നു .

എന്താണ് സംഭവിക്കുന്നത് എന്ന് കാത്തിരുന്നു കാണാം .

Back to top button
error: