VIDEO
-
സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഇനി ഗോമൂത്ര ഫിനോയിൽ; പുതിയ ഉത്തരവുമായി മധ്യപ്രദേശ് സർക്കാർ
മധ്യപ്രദേശിൽ പശുക്കളെ പരിപാലിക്കാനും അവയുടെ സംരക്ഷണത്തിനുമായി ധാരാളം പ്രവർത്തനങ്ങളാണ് നടക്കുന്നത്. പശു വളർത്തൽ പ്രോത്സാഹിപ്പിക്കലിനെ മുന്നിൽ കണ്ട് പശുമന്ത്രിസഭയും സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, ആഭ്യന്തരം, കൃഷി തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിമാർ ചേരുന്നതായിരുന്നു മന്ത്രിസഭ. ഇപ്പോഴിതാ അടുത്ത നടപടിയെന്നോണം മധ്യപ്രദേശ് സർക്കാർ ഗോമൂത്ര ഫിനോയിലുമായാണ് എത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഇനി ഗോമൂത്ര ഫിനോയിൽ ഉപയോഗിക്കണമെന്നാണ് പുതിയ ഉത്തരവ്. സംസ്ഥാനത്തെ പൊതുഭരണവകുപ്പിന്റെ ഈ ഉത്തരവ് പ്രകാരം ഓഫീസുകളിൽ ഇനിമുതൽ കെമിക്കലുകൾ ഉപയോഗിച്ച് നിർമിക്കുന്ന ഫിനോയിലുകൾ ഉപയോഗിക്കരുതെന്നും പകരം ഗോമൂത്രത്തിൽ നിന്ന് നിർമിക്കുന്ന ഫിനോയിൽ ഉപയോഗിക്കണമെന്നുമാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശർമ ഇറക്കിയ ഉത്തരവിൽ പറയുന്നത്. അതേസമയം, നവംബറിൽ ചേർന്ന പശു മന്ത്രിസഭയിലാണ് ഗോമൂത്രത്തിൽ നിന്നുളള ഫിനോയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചത്. സംസ്ഥാനത്ത് ഗോക്കളുടെ സംരക്ഷണവും പശുവളർത്തൽ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ് ഇങ്ങനെയൊരു തീരുമാനം കെെക്കൊണ്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഗോമൂത്ര ബോട്ട്ലിങ് പ്ലാന്റുകളും ഗോമൂത്ര…
Read More » -
നിർമല സീതാരാമൻ പ്രഖ്യാപിച്ചത് വാജ്പേയ് സർക്കാർ കാലം മുതലുള്ള ബിജെപി ആഗ്രഹം, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കും
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വ്യാപകമായി വിറ്റഴിക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. തന്ത്രപരമായ മേഖലകളുടെ എണ്ണം നാലിലേക്ക് ചുരുക്കും. മറ്റെല്ലാ മേഖലകളിലും സ്വകാര്യവൽക്കരണം വ്യാപകമായി നടപ്പാക്കും. ആത്മ നിർഭയ് പാക്കേജിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം എന്നതും കൗതുകകരമാണ്. ” നാലു തന്ത്രപരമായ മേഖലകളിൽ നിശ്ചിത സ്ഥാപനങ്ങൾ മാത്രം നിലനിർത്തും. മറ്റെല്ലാ മേഖലകളിലും പൂർണമായി സ്വകാര്യവൽക്കരണം നടപ്പാക്കും. “തന്ത്രപരവും അല്ലാത്തതുമായ മേഖലകളിലെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട നയം ധനമന്ത്രി പ്രഖ്യാപിച്ചു. തന്ത്രപരമായ വിറ്റഴിക്കൽ വേണ്ട മേഖലകൾ നീതിആയോഗ് നിശ്ചയിക്കും. 2021- 22 വർഷത്തിൽ ഓഹരികൾ വിറ്റഴിക്കുന്ന ചില സ്ഥാപനങ്ങൾ ഇനി പറയുന്നു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, എയർ ഇന്ത്യ, ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്, പവൻ ഹാൻസ് എന്നിവയാണ് ചിലത് . ഇതിൽ മിക്കതും സ്വകാര്യവൽക്കരണത്തിന്റെ ആദ്യഘട്ടത്തിലാണ്. രണ്ടു പൊതുമേഖലാ ബാങ്കുകളും ഒരു പൊതുമേഖലാ ഇൻഷുറൻസ്…
Read More » -
ഗ്രഹണ കാലത്തെ ഞാഞ്ഞൂലുകൾ, ചലച്ചിത്ര അവാർഡ് മുഖ്യമന്ത്രി നേരിട്ട് കൈമാറാതെ പുരസ്കാര ജേതാക്കളെ അപമാനിച്ചു എന്ന് പറയുന്ന സുരേഷ്‌കുമാർ ആരാണ്?
ലോകവും രാജ്യവും സംസ്ഥാനവും വലിയ മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. കേരളത്തിൽ കോവിഡ് ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ചലച്ചിത്ര അവാർഡ് മുഖ്യമന്ത്രി നേരിട്ട് കൈമാറാതെ പുരസ്കാര ജേതാക്കളെ അപമാനിച്ചുവെന്ന വാദത്തെ കാണാൻ. ഇതിൽ രാഷ്ട്രീയ നേതാക്കൾക്കൊപ്പം മുന്നിൽ നിന്ന ഒരാളുണ്ടായിരുന്നു. അത് നിർമാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡണ്ടുമായ ജി സുരേഷ്കുമാർ ആണ്. മുണ്ട് പൊക്കിച്ചുറ്റിയാൽ അടിയിൽ കാവിട്രൗസർ കാണുന്ന വ്യക്തിയാണ് സുരേഷ് കുമാർ. സർക്കാരും മുഖ്യമന്ത്രിയും ചേർന്ന് ചലച്ചിത്ര പുരസ്കാര ജേതാക്കളെ വിളിച്ചു വരുത്തി അപമാനിച്ചു എന്നാണ് ഇയാളുടെ ആരോപണം. കൈയിൽ ഗ്ലൗസ് ധരിച്ച് മുഖ്യമന്ത്രി അവാർഡുകൾ വിതരണം ചെയ്യണമായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വിദഗ്ധ അഭിപ്രായം. രാജഭരണകാലത്ത് പോലും നടക്കാത്ത രീതിയാണ് ഇത് എന്നാണ് സുരേഷ് കുമാർ പറയുന്നത്. അവാർഡുകൾ വീട്ടിലെത്തിച്ചു നൽകുന്നതായിരുന്നു ഇതിലും ഭേദം. സർക്കാർ ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടിയിരുന്നില്ല. അപമാനിതരായവർക്കാകട്ടെ അത് തുറന്നു…
Read More » -
സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187, വയനാട് 153, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 56 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,118 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 96,25,913…
Read More » -
പോലീസ് കാന്റീൻ അഴിമതി തുറന്നു കാട്ടിയതിന് അങ്ങയിൽ നിന്ന് നിരന്തരം മാനസിക പീഡനം നേരിടുന്നു, ഉണർന്നിരിക്കുന്നവന്റെ യാത്ര വാൾതലയിലൂടെ ആയിരിക്കുമെന്ന് കഠോപനിഷത്ത് പഠിപ്പിക്കുന്നു,ജയനാഥ് ജെ ഐപിഎസിന്റെ മെമ്മോയ്ക്കുള്ള മറുപടി പോലീസുകാർക്കിടയിൽ വൈറൽ ആകുന്നു – വീഡിയോ
പോലീസുകാരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി സംബന്ധിച്ച ബാറ്റ നൽകുന്ന സംബന്ധിച്ച് തിരുവന്തപുരം ആംഡ് പൊലീസ് ബറ്റാലിയൻ ഡി ഐ ജി പി പ്രകാശ് ഐ പി എസ് നൽകിയ മെമ്മോയ്ക്ക് കെപിഎ മൂന്നാം ദളം കമാണ്ടന്റ് ജയനാഥ് ജെ ഐപിഎസ് നൽകിയ മറുപടി പോലീസുകാർക്കിടയിൽ വൈറൽ ആകുന്നു. പോലീസ് കാന്റീൻ അഴിമതി തുറന്നു കാട്ടിയതിന് നിരന്തരം മാനസിക പീഡനം നേരിടുന്നുവെന്ന് ജയനാഥ് വ്യക്തമാക്കുന്നു.അഴിമതി ഇല്ലാതാക്കാൻ താൻ മുൻ കൈ എടുത്ത് നടത്തിയ പ്രവർത്തനങ്ങളും ജയനാഥ് വിശദീകരിക്കുന്നു.ഉണർന്നിരിക്കുന്നവന്റെ യാത്ര വാൾ തലയിലൂടെ ആയിരിക്കുമെന്ന് കഠോപനിഷത്ത് പഠിപ്പിക്കുന്നുവെന്നും തോൽക്കില്ലെന്നുറപ്പിച്ചവനെ ജയിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജയനാഥ് ജെ ഐപിഎസ് മെമ്മോയ്ക്കുള്ള മറുപടി അവസാനിപ്പിക്കുന്നത്. മറുപടിയിലെ പ്രസക്ത ഭാഗങ്ങൾ വീഡിയോ –
Read More » -
ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര; ആദരാഞ്ജലികളര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രം-വീഡിയോ
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി യുഡിഎഫ് നടത്തുന്ന ഐശ്വര്യ കേരള യാത്രക്ക് ആദരാഞ്ജലികളര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. യാത്രയുടെ ഉദാഘാടനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പുറത്തിറങ്ങിയ സപ്ലിമെന്റിലാണ് വീക്ഷണത്തിന്റെ ആദരാഞ്ജലി രേഖപ്പെടുത്തിയത്. വലുപ്പചെറുപ്പമില്ലാതെ യുഡിഎഫിലെ ചെറുതുും വലുതുമായ എല്ലാ കക്ഷിനേതാക്കളുടേയും ചിത്രം ചേര്‍ത്താണ് ആദരാഞ്ജലി നേര്‍ന്നിരിക്കുന്നത്. ചെന്നിത്തല മുതല്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ , മുല്ലപ്പളളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതേസമയം, പത്രത്തിന്റെ ഈ പേജിന് സോഷ്യല്‍ മീഡിയയിലടക്കം വിമര്‍ശനങ്ങള്‍ നിറയുകയാണ്. ഇന്ന് കാസർഗോഡ് നിന്നാണ് ഐശ്വര്യ കേരള യാത്ര ആരംഭിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകുന്നേരം നാല് മണിക്ക് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ മുഖ്യാതിഥിയായിരിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര, കര്‍ണ്ണാടക…
Read More » -
ആ ശബ്ദം നിലച്ചു, സോമദാസിന് കണ്ണീരോടെ വിട…
പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂരിന്റെ വിടവാങ്ങല്‍ പിന്നണി ഗാനരംഗത്ത് വലിയൊരു നഷ്ടം തന്നെയാണ് ഉണ്ടാക്കിയത്. ഗാനമേളകളില്‍ സ്ഥരം സാന്നിധ്യമായിരുന്ന സോമദാസ് 2008ലെ സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗറിലൂടെയാണ് ശ്രദ്ധേയനാകുന്നത്. അന്ന് മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചായിരുന്നു സോമു ശ്രദ്ധനേടിയത്. കലാഭവന്‍ മണിയുമായിട്ടുളള സൗഹൃദം അദ്ദേഹത്തെ പിന്നീട് പിന്നണിഗാനരംഗത്തേക്ക് എത്തിച്ചു. അങ്ങനെ അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫക്ടറ്റ്, മണ്ണാംകട്ടയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ ഗാനം ആലപിക്കുന്നതിന് കാരണമായി. വ്യത്യസ്തമായ ശബ്ദം തന്നെയാണ് മറ്റ് ഗായകരില്‍ നിന്നും സോമുവിനെ വ്യത്യസ്തനാക്കുന്നത്. കൂടുതലും തമിഴ് ഗാനമായിരുന്നു സോമുവിന്റെ ഹൈലൈറ്റ്. തമിഴ് ചിത്രം വെയിലിലെ ഉറുകുതെ മറുകുതെ, തമിഴ് ചിത്രം റിഥത്തിലെ തനിയെ തനന്‍തനിയെ തുടങ്ങിയവ സോമുവിന്റെ പ്രധാനപ്പെട്ട ഗാനങ്ങളായിരുന്നു. സിനിമയില്‍ പാടിയ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോ സീസണ്‍ ടൂവില്‍ വന്നതോടെ വീണ്ടും സോമു ജനശ്രദ്ധ പിടിച്ചുപറ്റി. സോമു എന്ന വ്യക്തിയെ ജനങ്ങള്‍ കൂടുതല്‍ അടുത്തറിഞ്ഞത് ഈ…
Read More » -
കർഷകരെ ദേശവിരുദ്ധരാക്കി സമരത്തെ പൊളിക്കാനാവുമോ?
കർഷകരെ ദേശവിരുദ്ധരാക്കി സമരത്തെ പൊളിക്കാനുള്ള സംഘപരിവാർ അജണ്ട നടപ്പാകുമോ? ഉത്തർപ്രദേശിലും ഡൽഹിയിലും ഇപ്പോൾ അരങ്ങേറുന്ന സംഭവികാസങ്ങൾ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ മോഹങ്ങൾക്ക് തിരിച്ചടി ഏൽക്കുന്നു എന്നുള്ളതിന് തെളിവാണ്. വീഡിയോ കാണുക
Read More » -
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 76 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 95,76,795…
Read More »
